അച്ഛന്റെ സ്നേഹം ആഗ്രഹിച്ച പോലെ ലഭിച്ചില്ല, ജീവിതം മാറ്റിമറിച്ച വിവാഹം!! സ്വപ്ന കണ്ട പോലെ ഇന്ന് ജീവിതം, വീട്ടമ്മ യൂട്യൂബർ മാറിയ കഥ

Youtuber Neethu Life Story Entertainment News

Youtuber Neethu Life Story Entertainment News Malayalam : വ്യത്യസ്തതയുള്ള മനുഷ്യരുടെ ജീവിതാനുഭവങ്ങൾ കേൾക്കുക എന്നത് നമുക്ക് ഒരുപാട് ഇഷ്ടമുള്ള കാര്യമാണ്. അവരുടെ ജീവിതാനുഭവങ്ങളും ജീവിതത്തിൽ ഉണ്ടായ വിജയവും നമ്മെ ജീവിതത്തിൽ വിജയിക്കാൻ പലപ്പോഴും പ്രേരിപ്പിക്കാറുണ്ട്.

അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ജോഷ് ടോക്ക്സ് എന്ന യൂട്യൂബ് ചാനൽ പുറത്തുവിട്ടിരിക്കുന്ന വീഡിയോയാണ് ഇപ്പോൾ പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്നത്. നമ്മൾ ഇഷ്ടപ്പെടുന്ന പ്രമുഖരായ വ്യക്തികളുടെ ജീവിതാനുഭവങ്ങൾ നമ്മളിലേക്കെത്തിക്കുന്ന യൂട്യൂബ് ചാനലാണ് ജോഷ് ടോക്ക്സ്. കണ്ടന്റ് ക്രിയേറ്ററായ, നീതുസ് ഒഫീഷ്യൽ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ തമാശയും ചിന്തയും നിറഞ്ഞ വീഡിയോകൾ പുറത്തുവിടുന്ന പറവൂർ സ്വദേശിയായ നീതുവാണ് പുതുതായി ജോഷ് ടോക്ക്സിലൂടെ അനുഭവങ്ങൾ പങ്കുവെച്ചത്. വേദനിപ്പിക്കുന്ന ജീവിതമായിരുന്നു തന്റേതെന്ന് പറഞ്ഞുകൊണ്ടാണ് നീതു അനുഭവങ്ങൾ പങ്കുവെക്കാൻ തുടങ്ങിയത്.

തന്നെ സംബന്ധിച്ച് അച്ഛൻ ഒരു മിത്ത് പോലെയായിരുന്നു എന്ന് നീതു അഭിപ്രായപ്പെട്ടു. എന്നാൽ തനിക്കച്ഛനെ ഒരുപാട് ഇഷ്ടമായിരുന്നെന്നും നീതു വെളിപ്പെടുത്തി. അതുകൊണ്ടുതന്നെ ചേർത്ത് നിർത്തുന്നവരോട് അവർക്ക് ഒരുപാട് സ്നേഹം തോന്നാറുണ്ട്. പഴയതൊന്നും മറന്നു പോകാത്ത ഒരു വ്യക്തി കൂടിയാണ് നീതു. പഴയത് മറന്നു പോയാൽ പിന്നെ താൻ ഇല്ല എന്ന ബോധമാണ് നീതുവിനെ അതിന് പ്രേരിപ്പിക്കുന്നത്. പല ആരാധകരും ഒരു കോൺസെപ്റ് കണ്ടന്റ് ക്രിയേറ്റർ ആണ് നീതു എന്ന് അഭിപ്രായപ്പെടാറുണ്ട്. അതിന്റെ പ്രധാന കാരണം നീതുവിനുണ്ടായ ജീവിതാനുഭവങ്ങളാണ്. ഒന്നുമല്ലാത്ത

അതുകൊണ്ടുതന്നെ നമ്മൾ എപ്പോഴും ഇൻഡിപെൻഡന്റ് ആയി നിൽക്കുമ്പോഴുണ്ടാകുന്ന സന്തോഷം വലുതാണെന്ന് അറിയിക്കുകയാണ് നീതു. കുറഞ്ഞ സമയം കൊണ്ട് തന്നെ 6.8 k ലൈക്കും 4.1 ലക്ഷം വ്യൂവേഴ്സുമാണ് നീതുവിന്റെ വീഡിയോക്ക് ലഭിച്ചത്. കരയിച്ചു കളഞ്ഞല്ലോ, ഒരുപാട് വിഷമം തോന്നി, നീതു ഇഷ്ടം തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. ഇപ്പോൾ നീതു എന്ന കണ്ടൻറ് ക്രിയേറ്ററോട് മാത്രമല്ല, നീതു എന്ന വ്യക്തിയോടുകൂടി പ്രേക്ഷകർക്ക് ഇഷ്ടം തോന്നുന്നു. ജോഷ് ടോക്ക്സിന്റെ അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ. Youtuber Neethu Life Story Entertainment News, Youtuber Neethu, Vloger Neethu, New vlogs of Neethu

Comments are closed.