അൾട്രാ സൗണ്ട് സ്കാനിങ്ങിനുള്ള ചീട്ടുമായി പ്രാർത്ഥന ഇന്ദ്രജിത്ത്; ഹൃദയവും ബ്രെയ്‌നും പരിശോധിക്കണമെന്ന് ഡോക്ടർ പൂർണിമ | Prarthana Indrajith Expresses Affection For Her Mother

Prarthana Indrajith expresses affection for her Mother Malayalam :  2018ൽ പുറത്തിറങ്ങിയ മോഹൻലാൽ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന ഗാനം ആലപിച്ചുകൊണ്ട് മലയാളികളുടെ ഇടയിലേക്ക് കടന്നുവന്ന താരമാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. മലയാള സിനിമയിൽ തിളങ്ങിനിൽക്കുന്ന ഇന്ദ്രജിത്തിന്റെയും പൂർണിമ ഇന്ദ്രജിത്തിന്റെയും മൂത്തമകളായ പ്രാർത്ഥന ഇതിനോടകം നിരവധി മലയാള സിനിമകളിൽ പിന്നണി ഗാനം ആലപിക്കുകയും ചെയ്തു.ഹെലൻ എന്ന ചിത്രത്തിലെ ഗാനാലാപത്തിന് താരത്തിനെ തേടി പുരസ്കാരവും എത്തിയിരുന്നു.

സോഷ്യൽ മീഡിയയിലും പ്രാർത്ഥന ഏറെ സജീവമാണ്. ഇപ്പോൾ സംഗീതത്തിന്റെ ഉപരിപഠനത്തിനായി ലണ്ടനിൽ എത്തിയിരിക്കുകയാണ് പ്രാർത്ഥന. മക്കൾക്ക് എന്നും ഉറ്റ സുഹൃത്തുക്കളായി ഇന്ദ്രജിത്തും പൂർണിമയും പിന്നിൽ തന്നെയുണ്ടെന്ന് ഇതിനോടകം ഇവർ പങ്കുവെച്ച പോസ്റ്റുകളിൽ നിന്ന് വ്യക്തമായ കാര്യമാണ്. പലപ്പോഴും മോഡേൺ വേഷം ധരിച്ച് മറ്റുള്ളവരെ അമ്പരപ്പിക്കുന്ന തരത്തിലാണ് പ്രാർത്ഥന പൊതുവേദികളിൽ പോലും പ്രത്യക്ഷപ്പെടുന്നത്.

 Prarthana Indrajith Expresses Affection For Her Mother
Prarthana Indrajith Expresses Affection For Her Mother

പ്രായത്തിനേക്കാൾ വലിയ പക്വത തോന്നിക്കുന്ന താരത്തിന്റെ വേഷവിധാനത്തിനെതിരെ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങളും പല ഘട്ടങ്ങളിലും ഉണ്ടാകാറുണ്ട്. എന്നാൽ മക്കൾ ചെയ്യുന്നത് ഒരിക്കലും തെറ്റില്ല എന്ന് ഉറച്ച ബോധ്യം ഉള്ള മാതാപിതാക്കൾ ആണ് പ്രാർത്ഥനയുടേത്.മകൾക്കൊപ്പം ഉള്ള ഔട്ടിങ്ങിന്റെ ചിത്രങ്ങൾ അടക്കം പൂർണ്ണമയും ഇതിനോടകം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. വീട്ടിൽ എല്ലാവരും ഉറ്റ സുഹൃത്തുക്കളാണെന്നും എന്തും തുറന്നു സംസാരിക്കുവാനും പറയുവാനുമുള്ള അവസരം എല്ലാവർക്കും ഉണ്ടെന്ന് താരങ്ങൾ എല്ലാവരും വ്യക്തമാക്കിയ കാര്യമാണ്.

പ്രാർത്ഥനയെ പോലെ ഇളയ മകൾ നക്ഷത്രയും ആളുകൾക്ക് പ്രിയപ്പെട്ടവൾ തന്നെയാണ്. പ്രാർത്ഥനയ്ക്ക് അമ്മയോടുള്ള സ്നേഹവും അറ്റാച്ച്മെന്റും താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നോക്കിയാൽ മാത്രം മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണ്. ഇപ്പോൾ പ്രാർത്ഥന ഏറ്റവും ഒടുവിലായി പൂർണിമയ്ക്കൊപ്പം ഉള്ള ചില ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ആറോളം ചിത്രങ്ങൾ പങ്കുവെച്ചതിനുശേഷം ഏഴാമതായി താരം പങ്കുവെച്ചിരിക്കുന്നത് ഒരു സ്കാനിങ്ങിന്റെ ചീട്ട് ആണ്. അതിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു അമ്മയോടുള്ള സ്നേഹം എത്രത്തോളം ഉണ്ടെന്നറിയുന്നതിനായി സ്കാനിങ്ങിന് വിധേയമാകുന്നു എന്നാണ് ചീട്ടിന്റെ രത്ന ചുരുക്കം .നിമിഷനേരം കൊണ്ടാണ് വ്യത്യസ്തമായ പ്രാർത്ഥനയുടെ ഈ പോസ്റ്റ് ആളുകൾ ഏറ്റെടുത്തത്. Prarthana Indrajith expresses affection for her Mother

Comments are closed.