സിനിമാതാരം മീര ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു! അച്ഛന്റെ ഓർമകളിൽ വിങ്ങിപ്പൊട്ടി പ്രിയതാരം! | Meera Jasmin Father Passed away

Meera Jasmin Father Passed away : തന്റെ പിതാവിന്റെ ഓർമ്മകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് നടി മീര ജാസ്മിൻ. തന്റെ പിതാവിനോടൊപ്പം ഉള്ള കുടുംബചിത്രവും അദ്ദേഹത്തിന്റെ തന്നെ പഴയകാല ചിത്രങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചു.താരത്തിന്റെ പിതാവ് ജോസഫ് ഫിലിപ്പ് വ്യാഴാഴ്ച ആണ് അന്തരിച്ചത്. പിതാവിന് 83 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ‘ഇനി നമ്മൾ വീണ്ടും കണ്ടുമുട്ടും വരെ’

എന്ന കുറിപ്പ് പങ്കുവെച്ചാണ് മീര അച്ഛന്റെ ഓർമ്മകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. നിരവധി പേരാണ് അനുശോചന സന്ദേശങ്ങളുമായി താരത്തിന്റെ പോസ്റ്റിന് താഴെ എത്തിയത്.എടത്വ കടമാട്ട് ഏലിയാമ്മ ആണ് ജോസഫാണ് അദ്ദേഹത്തിന്റെ ഭാര്യ. മീരാ ജാസ്മിന് പുറമേ ജോമോൻ, ജനി സൂസൻ, സാറാ റോബിൻ, ജോർജി ജോസഫ് എന്ന മക്കളുമുണ്ട്. ഡോക്ടർ റോബിൻ ജോസ് രഞ്ജി ജോസ് എന്നിവർ അദ്ദേഹത്തിന്റെ മരുമക്കളാണ്. മീരാജാസ്മിന്റെ സഹോദരി ജനി സാറ ജോസഫ്

സ്കൂൾ ബസ് എന്ന സിനിമയിൽ താരത്തോടൊപ്പം വേഷം ഇട്ടിട്ടുണ്ട്. മേരിയുടെ സഹോദരൻ ജോർജ് അസിസ്റ്റന്റ് സിനിമ ഫോട്ടോഗ്രാഫർ ആണ്.ശനിയാഴ്ച രണ്ടുമണിക്ക് എറണാകുളം കടവന്ത്രയിൽ ഉള്ള വികാസ് നഗറിലെ ശുശ്രൂഷകളെ തുടർന്ന് ഞായറാഴ്ച നാലുമണിക്ക് ഇലന്തൂർ മാർത്തോമാ വലിയ പള്ളി സെമിത്തേരിയിൽ വെച്ച് സംസ്കാരം നിർവഹിക്കുമെന്ന് കുടുംബം അറിയിച്ചു.

സിനിമാ മേഖലയിൽ നിന്ന് ഇടവേള എടുത്ത മീര ആറു വർഷങ്ങൾക്ക് ശേഷം മകൾ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരുന്നു. അതിനുശേഷം താരം ചെയ്ത ക്വീൻ എലിസബത്ത് എന്ന ചിത്രവും മലയിൽകളുടെ മനസ്സിൽ ഇടം പിടിച്ചു. വ്യക്തി ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാതിരുന്ന താരം തന്റെ പിതാവിന്റെ മ ര ണവാർത്തയും ഓർമകളും ആരാധകരിലേക്ക് പങ്കുവെക്കുകയാണ് ഇപ്പോൾ.

Comments are closed.