നടൻ മമ്മൂട്ടിക്ക് ആദരവുമായി ഓസ്‌ട്രേലിയൻ ദേശീയ പാര്‍ലമെന്റ്! പതിനായിര കണക്കിന് സ്റ്റാമ്പുകൾ പുറത്തിറക്കി മെഗാസ്റ്റാറിന് ആദരവ്

Mammootty’s personalized stamps are released in Canbera

Mammootty’s personalized stamps are released in Canbera

മലയാളികളുടെ അഭിമാനം ഉയർത്തി പ്രിയ നടൻ മമ്മൂട്ടി. മമ്മൂട്ടിയുടെ മുഖമുള്ള 10000 പേഴ്സണലൈസ്ഡ് സ്റ്റാമ്പ്‌ ആണ് ഓസ്ട്രേലിയ പുറത്തിറക്കിയിരിക്കുന്നത്.ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹായത്തോടെ പുറത്തിറക്കിയ സ്റ്റാമ്പിന്റെ ഉദ്ഘാടന ചടങ്ങുകൾ പാർലമെന്റ് ഹൌസ് ഹാളിൽ വെച്ചാണ് നടന്നത്.കാൻബറയിലെ ഓസ്‌ട്രേലിയൻ ദേശീയ പാർലമെന്റിലെ പാർലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ ആയിരുന്നു ചടങ്ങിന്റെ സംഘാടകർ.

ആദ്യ സ്റ്റാമ്പ്‌ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ഹൈ കമ്മീഷണർ മനപ്രീത് വോറയ്ക്ക് കൈമാറി.പ്രധാനമന്ത്രി ആന്റണി ആൽബനീസിയുടെ പ്രതിനിധിയും പാർലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയുടെ ചെയർമാനും ആയ ഡോ. ആൻഡ്രൂ ചാൾട്ടൻ എം പി യാണ് സ്റ്റാമ്പ്‌ പുറത്തിറക്കിയത്.ട്രേഡ് ആൻഡ് ടൂറിസം മിനിസ്റ്റർ ഡോൺ ഫാരൽ ഇന്ത്യയിലെ ഓസ്‌ട്രേലിയൻ നിയുക്ത ഡെപ്യൂട്ടി ഹൈ കമ്മീഷണർ ഡാനിയേൽ മക്കാർത്തി, പാർലമെന്ററി സമിതി ഉപാധ്യക്ഷൻ ജൂലിയൻ ലീസർ സെന്റർ ഓഫ് ഓസ്ട്രേലിയൻ ഇന്ത്യ റിലേഷൻസ്

സി ഇ ഒ ടിം തോമസ്,എ ഐ ബി സി നാഷണൽ അസോസിയേറ്റ് ചെയർമാൻ ഇർഫാൻ മാലിക്,ഫാമിലി കണക്ട് ദേശീയ കോർഡിനേറ്ററും റീജിയണൽ ചെയർമാനും ആയ കിരൺ ജെയിംസ്, മമ്മൂട്ടിയുടെ പ്രതിനിധിയും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷണൽ ഡയറക്ടറുമായ റോബർട്ട്‌ കുര്യാക്കോസ് എനിവർ പാർലമെന്റ് മന്ദിരത്തിൽ നടന്ന ചടങ്ങിൽ സംസാരിച്ചു.

ഓസ്‌ട്രേലിയൻ എം പി മാരും സെനറ്റ് അംഗങ്ങൾ ഹൈ കമ്മീഷണർ ഓഫീസ് ഉദ്യോഗസ്ഥർ ഓസ്ട്രേലിയയിലെ വിവിധ ഇന്ത്യൻ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികൾ അടക്കം നൂറ്റി അൻപതോളം പേരാണ് ചടങ്ങിൽ പങ്കെടുത്തത്.ഇന്ത്യൻ സാസ്‌കാരികതയുടെ മുഖമായാണ് തങ്ങൾ മമ്മൂട്ടിയെ കാഞന്നതെന്നും മമ്മൂട്ടിയെ ആദരിക്കുന്നതിലൂടെ ഇന്ത്യയുടെ മഹത്തായ സാംസ്‌കാരികതയെയാണ് തങ്ങൾ ആദരിക്കുന്നതെന്നാണ് ആൻട്രൂ ചാൾട്ടൻ പറയുന്നത്.

Read Also :

പാട്ട് പാടി പെൺകുട്ടി, ഡാൻസ് കളിച്ച് ചാക്കോച്ചൻ, ചാക്കോച്ചന് കോളേജ് പിള്ളേർ ഒരുക്കിയ സർപ്രൈസ് കണ്ടോ..? വീഡിയോ വൈറൽ

ഹാപ്പി ബർത്ത്ഡേ മീനൂ! മധുരപതിനെട്ടിൽ മീനാക്ഷി! പിറന്നാൾ ദിനത്തിൽ അതി സുന്ദരിയായി മലയാളികളുടെ മീനൂട്ടി, ആശംസകളുമായി ആരാധകർ

Comments are closed.