‘നിങ്ങളറിയുന്ന മമ്മൂട്ടി ആകുന്നതിന് മുൻപ് ഞാൻ ഇവടെയൊക്കെ കൊറേ വായിനോക്കി നടന്നിട്ടുണ്ട്!’ – വൈറലായി മമ്മൂക്കയുടെ വാക്കുകൾ | Mammootty Viral Words at Athachamayam Program

Mammootty Viral Words at Athachamayam Program

Mammootty Viral Words at Athachamayam Program : മലയാളികളുടെ പ്രിയതാരമാണ് മമ്മൂട്ടി. ജനഹൃദയങ്ങളിലെ വികാരം. ഇദ്ദേഹത്തിന്റെ പുതിയ സിനിമകൾ ആരാധകരെന്നും ആകാംഷയോടെയാണ് കാത്തിരിക്കാറുള്ളത്. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെടുന്ന മമ്മൂട്ടിയുടെ ഓരോ ചിത്രങ്ങൾക്കും വീഡിയോകൾക്കും വിശേഷങ്ങൾക്കും വലിയ പ്രാധാന്യമാണ് ലഭിക്കാറുള്ളത്.

80കളുടെ തുടക്കത്തിലാണ് മലയാള സിനിമ ലോകത്ത് സജീവ സാന്നിധ്യമായി മാറിയത്. പിന്നീടങ്ങോട്ട് നായകനായും നടനായും വില്ലനായും എല്ലാം നിരവധി കഥാപാത്രങ്ങൾ. അഭിനയിച്ച ഓരോ കഥാപാത്രങ്ങളും മമ്മൂട്ടി എന്ന അനശ്വര പ്രതിഭയുടെ കരങ്ങളിൽ സുരക്ഷിതമായിരുന്നു. ഇപ്പോഴിതാ അത്തത്തോടനുബന്ധിച്ച് നടന്ന ഒരു പൊതു പരിപാടിയിൽ മമ്മൂട്ടി അത്തച്ചമയത്തെക്കുറിച്ച് തന്റെ ഓർമ്മകൾ പങ്കുവെക്കുന്ന വീഡിയോയാണ് പ്രേക്ഷകർക്കിടയിൽ വൈറലായി മാറുന്നത്. പണ്ട് നിങ്ങളറിയുന്ന മമ്മൂട്ടി ആകുന്നതിനു മുൻപ് അത്തച്ചമയത്തിന് നിങ്ങൾക്കിടയിൽ വായിനോക്കി ഞാൻ നിന്നിട്ടുണ്ട്.

അന്നും എനിക്ക് അത്തത്തെക്കുറിച്ച് ഒരു പുതുമയുണ്ടായിരുന്നു ഇന്നും അത് മാറിയിട്ടില്ല. അത്തം നമ്മുടെ സമൂഹത്തിനിടയിൽ ഒരു ആഘോഷമാണ് പണ്ട് രാജഭരണം ഉള്ള കാലത്ത് ഇത് അത്തച്ചമയമായിരുന്നു എന്ന് കേട്ടിട്ടുണ്ട് എന്നാൽ ഇപ്പോൾ പ്രജകൾ തന്നെയാണ് രാജാക്കന്മാർ. ഇത് നമ്മളുടെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ഒരു ആഘോഷമാണ്. നമ്മുടെ മന്ത്രിമാരെല്ലാം ഇടപെട്ടുകൊണ്ട് ഇതിനൊരു സാംസ്കാരിക ആഘോഷമാക്കി മാറ്റിയാൽ ഇതിന്റെ ഭംഗി ഇനിയും ഇരട്ടിക്കുമെന്നും താരം ജനങ്ങളോട് പറയുന്നു.

ഓണം എന്നതുപോലെ തന്നെ അത്തവും കേരളത്തിന്റെ ഒരു ട്രേഡ് മാർക്ക് ആയി മാറും എന്നും എന്നിട്ട് ടൂറിസ്റ്റുകളെയും മറ്റും ആഘോഷമാക്കി മാറ്റുന്ന ഒന്നായി മാറണം എന്ന് എനിക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറയുന്നു. ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റ് ആണ് മാവേലി. ലോകത്തിലുള്ള എല്ലാവരെയും അദ്ദേഹം ഒരുപോലെ കാണുന്ന ഇത്രയും വലിയ സന്ദേശം മറ്റാർക്കും നൽകാൻ സാധിച്ചിട്ടില്ല എന്നും ഇനിയുള്ള പത്ത് ദിവസത്തെ പോലെ തന്നെ കല്ലായിപ്പോഴും ആയിരിക്കട്ടെ എന്നും അദ്ദേഹം ആശംസിക്കുന്നു. Mammootty Viral Words at Athachamayam Program

Comments are closed.