അർധരാത്രിയിൽ ആരാധകർക്കൊപ്പം മമ്മൂട്ടിയുടെ പിറന്നാളാഘോഷം! മമ്മൂക്കയുടെ വീടിനുമുന്നിൽ പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും ആഘോഷമാക്കി ആരാധകർ | Mammootty Birthday Celebration at Home

Mammootty Birthday Celebration at Home

Mammootty Birthday Celebration at Home : ബോളിവുഡിൽ മാത്രം കണ്ടുവരുന്ന പിറന്നാൾ ആഘോഷം ഇങ്ങ് കേരളത്തിൽ കണണമെങ്കിൽ നമ്മുടെ മമ്മൂക്കയുടെ പിറന്നാൾ ആവണം. മലയാളത്തിന്റെ പ്രിയ താരം മമ്മുട്ടിയുടെ പിറന്നാൾ ആണ് സെപ്തംബർ ഏഴിന്. പിറന്നാൾ ആഘോഷരാവ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

മകൻ ദുൽഖറും കൂടെ പിറന്നാൾ ആഘോഷിക്കാൻ എത്തിയതിന്റെ സന്തോഷം ആരധകർ ജന്മദിന ഗാനം പാടി അറിയിച്ചു. പിറന്നാൾ രാവിന് ചന്തം കൂട്ടാൻ രമേഷ് പിഷാരടി ഉൾപ്പെടെയുള്ള താരപ്രമുഖർ മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. ഇന്നലെ 12 മണി മുതൽ ട്രോൾ പേജുകളുൾപ്പെടെ സിനിമ പേജുകളും മമ്മൂട്ടി മലയാള സിനിമക്ക് എത്രത്തോളം പ്രധാനപെട്ടതാണ് എന്ന് കാണിക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിരവധിയായിരുന്നു. വാത്സല്യത്തിലെ വല്യേട്ടനയും, രാജമാണിക്കത്തിലെ വെല്ലൂരി രാജയേയും,

പൊന്തൻമാടയേയും ആരും മറക്കാൻ സാധ്യതയില്ല.1970 കളിൽ തുടങ്ങിയ അഭിനയ ജീവിതം അഞ്ച് പതിറ്റാണ്ട് പിന്നിടുമ്പോൾ 400 ലധികം സിനിമകളിൽ അദ്ദേഹo അഭിനയിച്ചു. ക്യാമറക്കുമുന്നിൽ േദഷ്യവും, സന്തോഷവും സങ്കടവും, പ്രണയവും, രതിയും , തുടങ്ങി സകല ഭാവങ്ങളും അഭിനയിച്ചു വിസ്മയിപ്പിച്ചു. ടി.പി രജീവന്റെ തിരക്കഥയിൽ പിറന്ന പാലേരി മാണിക്കത്തിൽ ഡബിൾ റോളാണ് മമ്മൂട്ടി കൈകാര്യം ചെയ്തത്. ഒന്ന് നെഗറ്റീവ് ഷെയ്ഡിലുള്ള ഹാജിയാരും മറ്റേത് നായക കഥപാത്രമായ ഹരിയും.

അഭിനയമികവിന് നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തി. അതിൽ പ്രധാനപ്പെട്ടവയാണ് മൂന്ന് നാഷണൽ അവാർഡും, ഏഴ് കേരള സ്റ്റേറ്റ് ഫിലിം ഫേർ അവാർഡും പതിമൂന്ന് ഫിലിം ഫേർ അവാർഡും നേടി. 2002 ൽ രാജാജ്യം പത്മശ്രീ നൽകി ആദരിച്ചു. ഈ സെപ്റ്റംബറിൽ 72. ലേക്ക് കടക്കുകയാണ് മലയാളത്തിന്റെ മമ്മൂക്ക. Mammootty Birthday Celebration at Home

Comments are closed.