പ്രശസ്ത നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയുടെ അമ്മ അ ന്തരിച്ചു, വിയോഗ വാർത്തയുമായി താരം

Lakshmi Gopalaswami Mother Passed away

ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളികൾക്ക് മുൻപിൽ തന്റെ അഭിനയ മികവു കാഴ്ചവച്ച താരമാണ് ലക്ഷ്മി ഗോപാലസ്വാമി. ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ ഇവരെ സംബന്ധിച്ച് ദുഃഖത്തിലാഴ്ത്തുന്ന ഒരു വാർത്തയാണ് പുറത്തുവന്നത്. നടിയുടെ അമ്മ ഉമ ഗോപാലസ്വാമി അന്തരിച്ചു എന്ന വാർത്ത താരം തന്നെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചത്.

ഒക്ടോബർ പത്തൊമ്പതാം തീയതി ഉച്ചയ്ക്ക് 3 മണിക്ക് ഉമാ ഗോപാലസ്വാമിയുടെ കർമ്മങ്ങൾ നടത്തി. മികച്ച നടിയും നർത്തകി കൂടിയുമായ ലക്ഷ്മി ഗോപാലസ്വാമി ഒരു കന്നട കുടുംബത്തിലെ അംഗമാണ്. ഉമാഗോപാലസ്വാമിയുടെയും എ കെ ഗോപാലസ്വാമിയുടെയും മൂത്ത മകളാണ് ലക്ഷ്മി ഗോപാലസ്വാമി. മകന്റെ പേര് അർജുൻ എന്നാണ്. താരത്തിന്റെ മലയാള സിനിമയിലെ അരങ്ങേറ്റം മമ്മൂട്ടി ചിത്രമായ അരയന്നങ്ങളുടെ വീട് എന്ന സിനിമയിലൂടെ ആണ്.

സിനിമയിലേക്ക് എത്തുന്നതിനു മുൻപ് പരസ്യ ചിത്രങ്ങളിലും മറ്റും സജീവ സാന്നിധ്യമായിരുന്നു. ഈ കഴിഞ്ഞ ദിവസങ്ങളിൽ ലക്ഷ്മി വരുന്ന നവരാത്രി പൂജയ്ക്കായുള്ള ഒരുക്കങ്ങളിലും മറ്റുമായിരുന്നു എന്ന് മുൻപ് ആരാധകരുമായി പങ്കുവെച്ചിരുന്നു. ഈ അവസരത്തിലാണ് തന്റെ മാതാവ് ഉമാ ഗോപാലസ്വാമിയുടെ വിയോഗം. അഭിനേത്രി എന്നതിലുപരിയായി ഒരു മികച്ച ഡാൻസർ കൂടിയായ താരം നിരവധി ടെലിവിഷൻ ഷോകളിൽ എത്തിയിട്ടുണ്ട്.നല്ലൊരു പാട്ട് കേട്ടാല്‍ ലക്ഷ്മി ഡാന്‍സിലൂടെയാണ് റിയാക്റ്റ് ചെയ്യുന്നത്

എന്ന് മുൻപ് ഏഷ്യാനെറ്റ്‌ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. താരത്തിന് മ്യൂസിക്കും ഡാന്‍സും തന്നെയാണ് ഏറ്റവും ഇഷ്ടമുള്ള കാര്യമെന്നും അത് എന്നും ആസ്വദിക്കാറുണ്ടെന്നും പറഞ്ഞു ലക്ഷ്മിക്ക് മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ് അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ ലഭിച്ചിരുന്നു. തുടർന്ന് താരം മാമ്പഴക്കാലം, ബോയ്ഫ്രണ്ട്, കീര്‍ത്തിചക്ര, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, അച്ഛനെ ആണെനിക്കിഷ്ടം, പരദേശി, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, പകല്‍നക്ഷത്രങ്ങള്‍ എന്ന് തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു.
സംവിധായകന്‍ ഓക്കെ പറയുന്നത് ക്യാമറയ്ക്ക് മുന്നിലെത്തിയാല്‍ വരെ ടെന്‍ഷനാണ് എന്നും. എപ്പോഴും താൻ ചെയ്തത് ശരിയാണോ എന്ന സംശയം ഉണ്ടാവാറുണ്ട് എന്നും താരം പങ്കുവെച്ചിരുന്നു.

Comments are closed.