നെറുകയിൽ ഭർത്താവിന്റെ ചുംബനം; കൈകൊട്ടി ചിരിച്ച് പിറന്നാൾ ആശംസിച്ച് ഉയിരും ഉലകവും, നയൻതാരയുടെ പിറന്നാൾ ആഘോഷം വീഡിയോ!
Lady Super Star Nayanthara Birthday Viral Video : മലയാളിയായി ജനിച്ച് തമിഴത്തേക്ക് ചേക്കേറിയ താരമാണ് നയൻതാര. ഇന്ന് തെന്നിന്ത്യൻ സിനിമാ ലോകത്തെ ലേഡി സൂപ്പർസ്റ്റാറായി മാറിയ താരത്തിനു ഇന്ന് 39-ാം പിറന്നാൾ. പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് നിരവധി പേരാണ് രംഗത്ത് എത്തിയിട്ടുള്ളത്. ഇപ്പോഴിതാ നയൻതാരയ്ക്ക് ആശംസകൾ നേർന്ന് കുടുംബസമേതമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ്
ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവൻ. നിരവധി ആശംസകൾ സോഷ്യല്‍ മീഡിയയിൽ വൈറലായി മാറിയെങ്കിലും ആരാധകർ ഏറെ ശ്രദ്ധിച്ചത് വിഘ്നേശ് ശിവന് പങ്കുവെച്ച ചിത്രവും അടിക്കുറിപ്പുമാണ്. ഹാപ്പി ബര്ത്ഡേ തങ്കമേ എന്നാണ് വിഘ്നേഷ് കുറിച്ചിരിക്കുന്നത്. താങ്ക്യൂ മൈ ഉയിർ ആൻഡ് ഉലകം എന്നും നൽകിയിട്ടുണ്ട്. മക്കളായ ഉയിരിനും ഉലകിനുമൊപ്പം പച്ച കളർ ടീഷർട്ടിലും
ജീൻസിലുമാണ് ആണ് വിഘ്നേഷും നയൻതാരയും നിൽക്കുന്നത്. വിഘ്നേഷ് പങ്കുവയ്ക്കുന്ന ചിത്രങ്ങളിലെല്ലാം നയൻതാരയോടുളള സ്നേഹം വ്യക്തമായി കാണാം. സോഷ്യൽ മീഡിയയിലൂടെ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ പങ്കുവെക്കുന്നതിൽ ഒട്ടും പിശുക്കുകാണിക്കാത്ത താരം കൂടിയാണ് സംവിധായകൻ വിഘ്നേഷ് ശിവൻ. നയൻ താരയും ഇൻസ്റ്റഗ്രാമിൽ എത്തിയതോടെ നിരന്തരം
ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഏറ്റവും ക്യൂട്ട് ആയ ചിത്രവും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2922ൽ ആഘോഷമായ വിവാഹമായിരുന്നു താര ദമ്പതികളുടെത്. 2015 ല്‍ പുറത്തിറങ്ങിയ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് വിഘ്നേശ് ശിവനും നയന്‍താരയും തമ്മില്‍ പ്രണയത്തിൽ ആവുന്നതും പിന്നീട് വിവാഹിതരായതും. വിഘ്നേശായിരുന്നു ആ സിനിമയുടെ സംവിധായകന്. കുഞ്ഞുങ്ങളുടെ ആദ്യ ഓണാഘോഷത്തിന്റെ ചിത്രങ്ങളും നേരത്തേ താരം പങ്കുവെച്ചിരുന്നു. ക്രിസ്മസ്, ദീപാവലി തുടങ്ങിയ ആഘോഷങ്ങൾക്കെല്ലാം കുഞ്ഞുങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും വിഘ്നേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
Comments are closed.