ഒറ്റ ഭാര്യയാണുള്ളത്; ഊട്ടിയിൽ നിന്നും കണ്ടെത്തി..!! ഇതു സത്യമാണോ..!? കുടുംബവിളക്കിലെ സിദ്ധു പറയുന്നു…!!

Kudumbavilakku KK Menon Real Life : ഏഷ്യാനെറ്റിലെ കുടുംബവിളക്ക് സീരിയലിലെ നായകനാണ് സിദ്ധാർഥ്. മൂന്ന് മക്കളുടെ അച്ഛനും, ഭാര്യയും ഉള്ള സിദ്ധാർഥ് ആണ് മറ്റൊരുത്തിയുടെ പുറകെ പോകുന്നത്. തെറ്റു മനസ്സിലായി ആദ്യഭാര്യ തന്നെയാണ് നല്ലതെന്ന് മനസ്സിലാക്കി തുടർന്ന് അവരുടെ അടുത്തേക്ക് തിരിച്ചു വരുന്നതും ആണ് സീരിയലിൽ കാണിക്കുന്നത്. സിദ്ധാർഥും സുമിത്രയും ഒന്നിക്കുന്നത് കാണാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത് സുമിത്രയെ വഞ്ചിച്ച് വേദിയുടെ കൂടെ പോയ സിദ്ധാർഥിനെ ടെലിവിഷൻ പ്രേക്ഷകർ അത്രപെട്ടെന്ന് സ്നേഹിക്കുകയില്ല എന്ന് നമുക്കറിയാം.

ഈ സിദ്ധാർത്ഥ് ആരാണ് നമുക്ക് ദേഷ്യവും സഹതാപവും തോന്നുന്ന കഥാപാത്രം ചെയ്യുന്ന നടനാണ് കെ കെ മേനോൻ. നരച്ച മുടിയും താടിയും ഒക്കെയായി സോൾട്ട് ആൻഡ് പേപ്പർ ലുക്കിലുള്ള സ്റ്റൈലാണ് കെ കെ മേനോനെ ശ്രദ്ധേയനാകുന്നത്. അടുത്തിടെ ഒരു ടെലിവിഷൻ പരിപാടിയിൽ കെ മേനോനെ കാണാനിടയായി പറയാൻ നേടാമെന്ന എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പ്രോഗ്രാമിൽ ആണ് കെ കെ മേനോൻ വന്നത്. അവതാരകന്റെ ചോദ്യങ്ങൾക്ക് രസകരമായ മറുപടി നൽകി പ്രോഗ്രാം കൂടുതൽ രസകരമാക്കി കെ കെ മേനോൻ. പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ എനിക്ക് പ്രണയം ഒന്നുമുണ്ടായിരുന്നില്ല സ്കൂൾ ലെവലിൽ ഉണ്ടായിരുന്നു അതൊക്കെ വിജയകഥകൾ എന്നൊന്നും പറയാൻ ഇല്ല, നാട്ടിലും ഊട്ടിയിലും ഉണ്ടായിരുന്നു അങ്ങനെ ഓരോ സംഭവങ്ങളും ഓർത്തു പറഞ്ഞു എല്ലാത്തിനും ഒഴിഞ്ഞുമാറുകയാണ് ചെയ്തത് എന്നും താരം പറയുന്നു.

രസകരമായ അതും പ്രേക്ഷകർ ആഗ്രഹിക്കുന്നതും ആയ മറ്റൊരു ചോദ്യമായിരുന്നു യഥാർത്ഥത്തിൽ എത്ര ഭാര്യമാർ ഉണ്ട് എന്നത്. മക്കൾ രണ്ടു പേരുണ്ട് പ്രോപ്പർലി അറേഞ്ച് മാര്യേജ് ആയിരുന്നു തങ്ങളുടെത് എന്നു പറയുന്നതാണ് സോഷ്യൽ മീഡിയയിൽ രസകരമായ ചർച്ച ആയിരിക്കുന്നത്. അവർ ഊട്ടിയിലാണ് ജനിച്ചത് ഭാര്യയുടെ അച്ഛൻ സ്റ്റേറ്റ് ബാങ്കിൽ ജോലി ചെയ്തിരുന്നതിനാൽ ട്രാൻസ്ഫർ കിട്ടുന്നതനുസരിച്ച് ആയിരുന്നു അവർ ജീവിച്ചത്. കുടുംബത്തിലൂടെ തന്നെയായിരുന്നു വിവാഹാലോചന വന്നത് പിന്നെ നേരിൽ പോയി കണ്ടു പുള്ളിക്കാരിക്ക് ഇഷ്ടപ്പെട്ടു അതോടെ ഞാനും സമ്മതം അറിയിച്ചു ഭാര്യ ജോലി ഊട്ടിയിൽ ടീച്ചറാണ്. കുട്ടികൾ രണ്ടുപേരും കോളേജിലും സ്കൂളിലുമായി പഠിക്കുന്നു എന്നും കെ കെ മേനോൻ പറഞ്ഞു.

കോർപ്പറേറ്റ് വില്ലനായിട്ടാണ് ഇപ്പോൾ അഭിനയിക്കുന്നത് കുറച്ചുകൂടി കടുപ്പമുള്ള വേഷം കിട്ടണമെന്ന് ആഗ്രഹവും പറയുന്നുണ്ട് ഭ്രാന്തൻ അല്ലെങ്കിൽ സൈക്കോ വേഷമൊക്കെ അഭിനയിക്കണമെന്നും ആഗ്രഹം ഉണ്ട്. ഇപ്പോൾ വേറൊരു സിനിമ ചെയ്തു വച്ചിട്ടുണ്ട് അത് പുറത്തിറങ്ങിയ മാത്രമേ അറിയുകയുള്ളൂ കള്ളൻ വേഷം ആണ് അതിൽ ചെയ്തിരിക്കുന്നതെന്നും കെ കെ മേനോൻ പറഞ്ഞു. സീരിയലിലെ സ്വഭാവമല്ല തന്നെ യഥാർത്ഥ ജീവിതത്തിൽ എന്നും ടെലിഫിലിം ആയും സീരിയലുകൾ ആയും ഒത്തിരി അഭിനയിച്ചിട്ടുണ്ടെങ്കിലും കുടുംബവിളക്കിലെ സിദ്ധാർത്ഥ് ആണ് ശ്രദ്ധിക്കപ്പെട്ടത് എന്നും താരം വ്യക്തമാക്കി.

Rate this post

Comments are closed.