ശ്രീനിലയത്തെ വേദനയിലാഴ്ത്തി ശിവദാസമേനോൻ്റെ വിടവാങ്ങൽ; മനസ് നിറഞ്ഞ സന്തോഷത്തോടെ അച്ചാച്ചൻ വിടവാങ്ങി, കണ്ണീരോടെ പ്രേക്ഷകർ.!! | Kudumbavilakk Today Episode Nov 17th

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബവിളക്കിൽ ഇന്നലെ നടന്നത് വളരെ വേദനിപ്പിക്കുന്ന രംഗങ്ങളാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ഓപ്പറേഷൻ കഴിഞ്ഞ് സംസാരിച്ചിരുന്ന ശിവദാസമേനോൻ മരണത്തിന് കീഴടങ്ങുന്നതായിരുന്നു. വിവരങ്ങളറിഞ്ഞ് എല്ലാവരും ആശുപത്രിയിൽ തകർന്നു നിൽക്കുകയാണ്. ശ്രീനിലയത്തിൽ സിദ്ധാർത്ഥ് മരണവാർത്തയറിഞ്ഞ് ആകെ തളർന്നിരിക്കുകയാണ്. സുമിത്രയുടെ അമ്മയും ചിത്രയും ഈ വിവരമറിഞ്ഞ് കരയുകയാണ്.ഓപ്പറേഷൻ കഴിഞ്ഞതാണെന്നും, എന്നിട്ട് എങ്ങനെ ഇങ്ങനെ പെട്ടെന്ന്

സംഭവിച്ചതെന്ന് പറയുകയാണ് ചിത്ര. നല്ല മനുഷ്യർ അധികകാലം കാണില്ലെന്ന് പറയുകയാണ് അമ്മ. പിന്നീട് ആശുപത്രിയിൽ ബോഡി വിട്ടു കൊടുക്കാനുള്ള കാര്യങ്ങൾ നടക്കുകയാണ്. സുമിത്ര ആശുപത്രിയിൽ നിന്ന് പൊട്ടിക്കരയുകയാണ്. ആശുപത്രിയിൽ നിന്ന് ബോഡി വിട്ട് നൽകി ആംബുലൻസിൽ കയറ്റി ശ്രീനിലയത്തിലേക്ക് പുറപ്പെട്ടു. ശ്രീനിലയത്തിൽ എത്തിയ ശേഷം ആംബുലൻസിൽ നിന്ന് ബോഡി സ്ട്രെക്ച്ചറിൽ ഇറക്കി വയ്ക്കുമ്പോൾ, ആകെ തളർന്നിരുന്ന സിദ്ധു ഓടിപ്പോയി അച്ഛാ എന്നു വിളിച്ച് ശിവദാസമേനോൻ്റെ കാൽക്കൽ വീണ് പൊട്ടിക്കരയുകയാണ്.

ആകെ തകർന്ന സിദ്ധാർത്ഥിനെ അവിടെ നിന്നും മാറ്റുകയാണ് രോഹിത്ത്. വീടിൻ്റെ അകത്ത് ശിവദാസമേനോൻ്റെ ബോഡി കയറ്റിയപ്പോൾ സരസ്വതിയമ്മ പൊട്ടിക്കരയുകയായിരുന്നു. ആകെ തകർന്ന് കരയുന്ന സരസ്വതി അമ്മയെ ആശ്വസിപ്പിക്കാൻ ആർക്കും കഴിയുന്നില്ല. സമയം കുറച്ച് കഴിഞ്ഞപ്പോൾ, ശിവദാസമേനോൻ്റെ ബോഡി ചടങ്ങുകൾക്കായി കൊണ്ടു പോകുമ്പോൾ കൂട്ട നിലവിളിയായിരുന്നു ശ്രീനിലയത്തിൽ

നടന്നത്. സുമിത്രയുടെയും സരസ്വതിയമ്മയുടെയും കരച്ചിലും, അച്ഛനെ എങ്ങും കൊണ്ടു പോവേണ്ടെന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന സുമിത്രയെയും സമാധാനിപ്പിക്കാൻ ആർക്കും കഴിയുന്നില്ല. സിദ്ധാർത്ഥ് ആകെ തകർന്നിരിക്കുകയാണ്. അങ്ങനെ ശിവദാസമേനോൻ്റെ മരണം ശ്രീനിലയത്തിൽ ഓരോരുത്തർക്കും വലിയ വേദനയാണ് നൽകിയിരിക്കുന്നത്. ചടങ്ങുകൾക്കായി ശിവദാസമേനോൻ്റെ ബോഡി ശ്രീനിലയത്തിൽ നിന്നും പുറത്തെടുത്തു, വളരെ വേദനാജനകമായ ഒരു പ്രൊമോയാണ് ഇന്നത്തെ കുടുംബ വിളിക്കിൽ കാണാൻ കഴിയുന്നത്.

Comments are closed.