സരസ്വതി അമ്മയെ തീർത്തു കൊണ്ട് സുമിത്ര തന്റെ പട വാൾ എടുക്കുന്നു! പങ്കജിന്റെ കൈ പിടിച്ച് പൂജ ഇറങ്ങി, കുടുംബവിളക്ക് വമ്പൻ ട്വിസ്റ്റ്!! | Kudumbavilakk Today 25th May 2024

Kudumbavilakk Today 25th May 2024

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബവിളക്ക് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ദിവസം എപ്പിസോഡ് അവസാനിക്കുമ്പോൾ, അനിരുദ്ധ് പറഞ്ഞതുപോലെ അനന്യയുമായുള്ള ഡിവേഴ്സ് പെട്ടെന്നുതന്നെ നടക്കണമെന്നാണ് പ്രേമ പറയുന്നത്. എന്നാൽ വിശ്വനാഥമേനോൻ ഇത് സമ്മതിക്കുന്നില്ല. പിന്നീട് കാണുന്നത് സുമിത്രയുടെ വീടാണ്.

സരസ്വതിഅമ്മ പൂജയുമായി വഴക്ക് നടക്കുകയാണ്. എൻ്റെ മകൻ വന്നതു തൊട്ട് നിനക്ക് തീരെ ഇഷ്ടപ്പെടുന്നില്ലെന്നും, ഇവൾ ആണോ ഈ വീട്ടിലെ ഭരണം നടത്തുന്നത് എന്നൊക്കെ പറഞ്ഞപ്പോൾ സുമിത്ര സരസ്വതിഅമ്മയെ വഴക്കു പറയുകയാണ്. അമ്മയാണ് ഇപ്പോൾ ഈ വീട്ടിലെ ഭരണം നടത്തുന്നത് എന്നു പറയുകയാണ് സുമിത്ര. അപ്പോഴാണ് പങ്കജ് കയറി വരുന്നത്. പൂജയ്ക്ക് ആരുമില്ലെന്ന് കരുതേണ്ടെന്ന് പറഞ്ഞ്, എൻ്റെ അമ്മാമൻ്റെ മകളാണ് ഇവൾ എന്ന് പറഞ്ഞ് പങ്കജ് വരികയാണ്. എന്നാൽ ഇതൊക്കെ കേട്ടപ്പോൾ പൂജയ്ക്ക് വലിയ വിഷമം ആവുകയാണ്. പൂച്ചയോട് നമുക്ക് പോകാം

എന്ന് പറഞ്ഞ് പങ്കജ് കൈപിടിച്ച് കൂടി പോകാൻ പോകുമ്പോൾ സുമിത്ര പൂജയോട് അകത്തുകയറി പോകാൻ പറയുന്നു. എന്നാൽ പൂജ കൂടെ പോകാൻ ഒരുങ്ങുകയാണ്. എനിക്ക് ഇവിടെ നിൽക്കാൻ അവകാശമില്ലെന്നും ഇവിടെയുള്ളവരുടെ ആരും അല്ല ഞാൻ എന്നു പറഞ്ഞ് പങ്കജിൻ്റെ കൂടെ പോവുകയാണ്. അതിനു ശേഷം സിദ്ധാർത്ഥ് സരസ്വതിയമ്മയെ വഴക്കു പറഞ്ഞപ്പോൾ, സുമിത്ര നീയുമായി അടുക്കാൻ വേണ്ടിയാണ് ഞാൻ അങ്ങനെ ചെയ്തതെന്ന് പറയുകയാണ്. അപ്പോഴാണ് അനിരുദ്ധ് സ്വരമോളെ കൂട്ടി വരുന്നത്.

അച്ഛമ്മേ എന്നു വിളിച്ച് വരുന്നത് കണ്ട് ശീതളിന് വലിയ സന്തോഷമായി. അങ്ങനെ അനിരുദ്ധ് ശീതളിനെ പരിചയപ്പെടുത്തുകയാണ് സ്വരമോളെ. പിന്നീട് ശീതൾ സുമിത്രയെ വിളിക്കുകയാണ്. മോളെ എന്ന് വിളിച്ച് സ്വര മോൾ തിരിഞ്ഞ് നോക്കിയപ്പോൾ, ടീച്ചറമ്മേ എന്ന് വിളിക്കുകയാണ് സ്വരമോൾ. അപ്പോഴാണ് സുമിത്ര സ്വരമോളെ പഠിപ്പിച്ച കാര്യമൊക്കെ പറയുകയാണ്. ഇതൊക്കെയാണ് ഇന്ന് നടക്കാൻ പോകുന്നത്.

Comments are closed.