അച്ഛാച്ചന്റെ വേർപാട് താങ്ങാൻ ആവാതെ ശ്രീനിലയം! അപ്രതീക്ഷിത വിയോഗം, കുടുംബ വിളക്ക്‌ അവസാനിക്കുന്നു | Kudumbavilakk Promo November 11th

Kudumbavilakk Promo November 11th

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബവിളക്ക് ക്ലൈമാക്സിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കിടപ്പിലായിരുന്ന സിദ്ധാർത്ഥ് വീൽചെയറിൽ നിന്നും നടക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. തനിക്ക് നടക്കാൻ സാധിച്ചതിൻ്റെ സന്തോഷത്തിലായിരുന്നു സിദ്ധാർത്ഥ്. ഓഫീസ് കഴിഞ്ഞ് വേദിക വീട്ടിൽ എത്താൻ വൈകിയിരുന്നു. വേദിക വീട്ടിൽ വന്നു കയറുമ്പോൾ പുറത്തുപോവുകയായിരുന്നു പുറത്തുപോവുകയായിരുന്ന പ്രതീഷ് സിദ്ധാർത്ഥ് നടന്ന കാര്യം പറയുകയായിരുന്നു.

വേദികയ്ക്ക് സന്തോഷം ആയെങ്കിലും, അകത്തു കയറി വരുമ്പോൾ സിദ്ധാർത്ഥ് നടക്കുന്നതാണ് കാണുന്നത്. വളരെ സന്തോഷത്തിൽ സിദ്ധു നിന്നോട് ഞാൻ നടന്ന കാര്യം അറിയിക്കാനാണ് ഞാൻ കാത്തിരുന്നതെന്നും, പിന്നെ അച്ഛൻ നിന്നോട് പറയാനായി ഒരു കാര്യം പറഞ്ഞിട്ടുണ്ടെന്നും നിന്നെയും കൂട്ടി ഞാനൊരു വാടക വീട്ടിലേക്ക് മാറണമെന്നാണ് അച്ഛൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നും, വേദിയോട് പറഞ്ഞപ്പോൾ, അച്ഛൻ്റെ ആവശ്യപ്രകാരം ഇവിടെ നിന്നും താമസം മാറണമെന്നും, പക്ഷേ എന്നെ നിങ്ങളുടെ കൂടെ പ്രതീക്ഷിക്കേണ്ട എന്നും, രോഗിയായ എന്നെ

പുറത്താക്കിയവനാണ് നിങ്ങൾ എന്നും പറഞ്ഞു കൊണ്ടും പോവുകയായിരുന്നു വേദിക. ഇത് കേട്ട് സരസ്വതിയും ശിവദാസമേനോനും നിൽക്കുന്നുണ്ടായിരുന്നു. വേദിക പറയുന്നത് കേട്ട് നിന്ന സരസ്വതി അമ്മ സിദ്ധാർത്ഥിനെ വഴക്കു പറയുകയായിരുന്നു. പിന്നീട് സരസ്വതിയമ്മ വേദികയുടെ മുറിയിലേക്ക് പോവുകയായിരുന്നു. നീ എന്തിനാണ് എൻ്റെ മകനെ വഴക്കു പറഞ്ഞതെന്നും, അവനെന്താണ് നിന്നെ ചെയ്തതെന്നും, നീ ബന്ധം ഒഴിഞ്ഞിട്ട് വേണം അവനെക്കൊണ്ട് വേറെ ഒരു കല്യാണം കഴിപ്പിക്കാനെന്ന് പറയുകയായിരുന്നു സരസ്വതിയമ്മ. ഇത് കേട്ട് വേദിക ബന്ധം ഒഴിയുമെന്ന് നിങ്ങളോട് പറഞ്ഞിട്ടില്ലെന്നും, മകൻ വേറൊരു കല്യാണം കഴിക്കണമെങ്കിൽ ഞാൻ ബന്ധം ഒഴിയണമെന്നും

സിദ്ധാർത്ഥിനെ പിടിച്ചു കൊണ്ടു പോവുകയായിരുന്നു രോഹിത്ത്. അകത്തു കയറിയപ്പോൾ, ഞാൻ നിങ്ങളെയൊക്കെ വിളിച്ചത് എൻ്റെ പിറന്നാൾ അടുത്ത ആഴ്ചയാണെന്നും, എൻ്റെ നവതിയിൽ എല്ലാവരും സന്തോഷത്തോടെ ഉണ്ടാവണമെന്നും പറയുകയാണ് ശിവദാസമേനോൻ. അച്ഛൻ്റെ നവതി നമ്മൾ ആഘോഷിക്കുമെന്നും, ശതാബ്ദിയും ആഘോഷിച്ച് അച്ഛൻ മരണമില്ലാത്ത മനുഷ്യനായി നമ്മുടെ കൂടെ ഉണ്ടാവണമെന്ന് പറയുകയാണ് സിദ്ധാർത്ഥ്. ഇത് കേട്ടപ്പോൾ പണ്ട് സിദ്ധാർത്ഥ് പറഞ്ഞ കാര്യം സുമിത്രയും ശിവദാസമേനോനും ഓർക്കുന്നത്. സുമിത്രയ്ക്ക് വീട് എഴുതിക്കൊടുത്തപ്പോൾ സിദ്ധാർത്ഥിന് ദേഷ്യം വന്നപ്പോൾ, നിങ്ങൾ എന്നു മരിക്കുമെന്ന് പറഞ്ഞതോർത്ത് വിഷമിക്കുകയായിരുന്നു ശിവദാസമേനോൻ. ആ കാര്യം സിദ്ധുവിനോട് ശിവദാസമേനോൻ പറഞ്ഞപ്പോൾ സിദ്ധു പൊട്ടിക്കരയുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Comments are closed.