തീയേറ്റർ പൂരപ്പറമ്പാക്കി ‘ജയ്ലർ’! ആളി ക ത്തി രജിനിയും ലാലേട്ടനും.. പ്രേക്ഷക പ്രതികരണം ഇങ്ങനെ.. | JAILER Movie Review

തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ജയ്ലർ’ തിയേറ്ററുകൾ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. തലൈവർ രജനീകാന്ത് ചിത്രത്തിൽ ഗസ്റ്റ് റോളിൽ സൂപ്പർസ്റ്റാർ മോഹൻലാൽ എത്തുന്നുണ്ട് എന്നതിനാൽ തന്നെ, തമിഴ്നാട്ടിലെ പോലെ തന്നെ കേരളത്തിലും ചിത്രത്തിന് വളരെയധികം ഹൈപ്പ് ഉണ്ടായിരുന്നു. കേരളത്തിലെ തീയേറ്ററുകളിലും ഇതിനോടകം ഫസ്റ്റ് ഷോ പ്രദർശിപ്പിച്ചു കഴിഞ്ഞു.

ഗംഭീര പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഡോക്ടർ, ബീസ്റ്റ് എന്നീ സിനിമകളിൽ നിന്ന് വ്യത്യസ്തമായ ഒരു അവതരണ ശൈലിയാണ് സംവിധായകൻ നെൽസൺ ദിലീപ്കുമാർ ജയിലറിൽ ആവിഷ്കരിച്ചിരിക്കുന്നത്. ഒരു ബ്ലാക്ക് കോമഡി ആക്ഷൻ ജോണറിൽ ഉൾപ്പെടുന്ന സിനിമയാണ് ഇത്. 30 വർഷങ്ങൾക്ക് മുൻപുള്ള തങ്ങളുടെ ആക്ഷൻ സൂപ്പർസ്റ്റാർ രജനി മടങ്ങിവന്നിരിക്കുന്നു എന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ ഓരോരുത്തരും പറയുന്നത്.

നെൽസൺ ദിലീപ്കുമാറിന്റെ മേക്കിങ്, സ്റ്റൈൽ മന്നൻ രജനികാന്തിന്റെ മാസ് ആക്ഷൻ, മോഹൻലാലിന്റെ ക്ലൈമാക്സ് സസ്പെൻസ്, അനിരുദ്ധിന്റെ തകർപ്പൻ മ്യൂസിക് എല്ലാംകൊണ്ടും ‘ജയ്ലർ’ പ്രേക്ഷക ഹൃദയം കീഴടക്കുന്നു. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും, ക്ലൈമാക്സും എല്ലാം പ്രേക്ഷകന്റെ ആവേശം പതിമടങ്ങ് വർദ്ധിപ്പിക്കുന്നതാണ്. ഫസ്റ്റ് ഷോ പ്രതികരണത്തിന് പിന്നാലെ, ആരാധകരുടെ പ്രതീക്ഷ വളരെയധികം വർദ്ധിച്ചിരിക്കുന്നു.

രജനീകാന്തിനും മോഹൻലാലിനും പുറമേ, ജാക്കി ഷ്രോഫ്, രമ്യ കൃഷ്ണൻ, വിനായകൻ തുടങ്ങിയവരെല്ലാം തന്നെ ഗംഭീര പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. 200 കോടി ബഡ്ജറ്റിൽ കലാനിധി മാരൻ നിർമ്മിച്ച ചിത്രം, ഫസ്റ്റ് ഷോ റെസ്പോൺസ് പ്രകാരം, ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറും എന്ന കാര്യം ഉറപ്പാണ്. തമിഴ്നാടിന് പുറമെ കേരളത്തിലും ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചത്, രജനീകാന്ത് – മോഹൻലാൽ ആരാധകർക്ക് ഇരട്ടി സന്തോഷം നൽകുന്നു. JAILER Movie Review

Comments are closed.