രണ്ടാമത്തെ കണ്മണി പിറന്നതിനുശേഷം പക്രു ചേട്ടന്റെ ചെറിയ കുടുംബത്തിലെ വലിയ ആഘോഷം; പ്രിയതമയെ ചേർത്തുപിടിച്ച് പിറന്നാൾ ആശംസകൾ നേർന്നു ഗിന്നസ് പക്രു | Guinnes Pakru Wife Birthday Celebration

Guinnes Pakru Wife Birthday Celebration Malayalam : മലയാളികളുടെ പ്രിയപ്പെട്ട താരം ഗിന്നസ് പക്രു സോഷ്യൽ മീഡിയയിലൂടെ തന്റെ കുടുംബവിശേഷങ്ങൾ പങ്കുവെക്കാറുണ്ട് .ഈ അടുത്ത് താൻ അച്ഛനായവിവരം താരം പങ്കുവെച്ചിരുന്നു . ഇന്ന് തന്റെ പ്രിയതമയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ഹാപ്പി ബര്ത്ഡേ മൈ ഡിയർ എന്ന ടാഗ്‌ ലൈനോടുകൂടി സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെക്കുകയുണ്ടായി. നിരവധി പേരാണ് തന്റെ പ്രിയതമയ്ക്ക് ആശംസകൾ അറിയിച്ച് എത്തിയതെന്നും എല്ലാവരോടും സന്തോഷം മാത്രം.

ഇരുവരുടെയും മനോഹരമായ ചിത്രം പകർത്തിയത് ഫോട്ടോഗ്രാഫർ സൻറൊബിൻ ആണ്‌ . 2006 ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത് . എന്നും വളരെ സന്തോഷത്തോടെ മുന്നോട്ട് പോകുന്നു എന്നും താരം പറഞ്ഞു . ഇതിനുമുന്നെ മൂത്ത മകൾക്കും രണ്ടാമത്തെ കുഞ്ഞിനും ഒപ്പമുള്ള ചിത്രം ഈ അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

എന്നാൽ സോഷ്യൽമീഡിയയിലും സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം പക്രുവിന് ആശംസകൾ അറിയിച്ചു . കുറച്ചു സിനിമകളിലൂടെയാണെങ്കിലും മലയാളികൾ ഏറെ ഇഷ്ടപെട്ട ഒരു വ്യക്തി കൂടിയായിരുന്നു ഗിന്നസ് പക്രു എന്ന അജയകുമാർ . ആളുകൾക്കേറെ പ്രിയപ്പെട്ട ഒരുപിടി കഥാപാത്രങ്ങൾ ചെയ്യാൻസാധിച്ചതിൽ താൻ സന്തുഷ്ടനാണെന്നും പ്രഭുദേവ സാറിനൊപ്പം ബഗീരയാണ് ഏറ്റവും പുതിയ ചിത്രം.

രണ്ടു ഘട്ടത്തിൽ രണ്ടു ഗെറ്റപ്പിലുള്ള ഈ ഒരു ഇറങ്ങാനിരിക്കുന്ന സിനിമ കൂടുതൽ വിശേഷങ്ങൾ പതിയെ പറയാം എന്നുമാണ് താരം വ്യക്തമാക്കിയത് .ജീവയുടെ ഒപ്പം ഒരു സിനിമ വരുന്നുണ്ടെന്നും മലയാളം വിട്ടിട്ടില്ല നല്ല കഥാപാത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണെന്നും നിങ്ങളുടെ സ്നേഹവും കരുതലും കൂടെ ഉണ്ടാവണം എന്നും തരാം കൂട്ടിച്ചേർത്തു .ഇനിയും പ്രേതീക്ഷയോടെ കാത്തിരിക്കുന്നു എന്നും താരം . ഇനിയും ഒരുപാടു സിനിമകൾക്കും പുതിയ വിശേഷങ്ങൾക്കുമായുള്ള കാത്തിരിപ്പിലാണ് ആരാധകരും. Guinnes Pakru Wife Birthday Celebration

Rate this post

Comments are closed.