ഏകാദശി വിളക്ക് രണ്ടാം ദിനത്തിൽ ശ്രീഗുരുവായൂരപ്പനും ശ്രീ അയ്യപ്പനും വഴിപാടായി രണ്ട് പൊന്നിൻ കിരീടം! 45 പവൻ തൂക്കം വരുന്ന കിരീടങ്ങൾ സമർപ്പിച്ച് തിരുവനന്തപുരം സ്വദേശി

Gold Crowns Gifted to Guruvayoor Temple

Gold Crowns Gifted to Guruvayoor Temple

45 പവനിൽ കൂടുതൽ തൂക്കം വരുന്ന രണ്ട് സ്വർണ്ണ കിരീടങ്ങളാണ് തിരുവനന്തപുരം സ്വദേശി ഗുരുവായൂരപ്പന് സമർപ്പിച്ചത്. വിപണിയിൽ ഏകദേശം 20 ലക്ഷത്തിനു മുകളിൽ മൂല്യമുള്ള സ്വർണ്ണമാണ് ശ്രീ ഗുരുവായൂരപ്പന് കാഴ്ചവെച്ചിരിക്കുന്നത്. ഗുരുവായൂർ ദേവസ്വം ബോർഡ് പങ്കുവെച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. അമ്പലങ്ങളും ദൈവങ്ങളും ഭക്തന്മാരാലാണ് ധന്യമാകുന്നത്. ഭക്തന്മാരുടെ

ദൈവത്തോടുള്ള വിശ്വാസവും പ്രീതിയും ദൈവത്തിലേക്ക് അർപ്പിക്കുകയാണ് അവരിതിലൂടെ. പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടാനുബന്ധിച്ച് നടന്ന ഏകാദശി രണ്ടാം ദിനത്തിലാണ് ഗുരുവായൂരപ്പനും ശ്രീ അയ്യപ്പനും വേണ്ടി രണ്ടു കിരീടങ്ങൾ സമർപ്പിക്കപ്പെട്ടത്. 45 പവനെക്കാൾ തൂക്കം വരുന്ന രണ്ട് മനോഹരമായ കിരീടങ്ങളാണ് ഉച്ചയ്ക്കുശേഷം ഗുരുവായൂർ നടയിലേക്ക് തിരുവനന്തപുരം സ്വദേശി നാഥൻ മേനോൻ സമർപ്പിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് ശേഷമായിരുന്നു സ്വർണ കിരീടം സമർപ്പിച്ചത്.

ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായ ശ്രീനാഥ് നമ്പൂതിരിയാണ് കിരീടം ഏറ്റുവാങ്ങിയത്. ഇന്നലെ ഉച്ചയോടെ പൂജാകർമങ്ങൾക്ക് ശേഷം കിരീടം വിഗ്രഹങ്ങളിലേക്ക് ചാർത്തി. 26 പവൻ ഉള്ള ചുവന്ന കല്ല് പതിപ്പിച്ച കിരീടം ഗുരുവായൂരപ്പനും നീലക്കല്ല് പതിപ്പിച്ച പത്തൊമ്പത് പവന്റെ കിരീടം ശാസ്താവിനും അർപ്പിച്ചു. പോസ്റ്റിനു താഴെ ഭക്തരുടെയും വിശ്വാസികളുടെയും പ്രാർത്ഥനയും സന്തോഷവും നിറഞ്ഞതു കാണാം. ഭക്തന്മാരുടെ അകമഴിഞ്ഞ സമ്മാനങ്ങൾ മുൻപും ഗുരുവായൂർ നടയിലേക്ക് പലതരം കിരീടങ്ങൾ ആയും പാരിതോഷികങ്ങളായും എത്തിയിട്ടുണ്ട്.

പ്രഭാവലയം ഉള്ള ചുവന്ന കല്ല് ചാരുതയേകിയ കിരീടം ശ്രീ ഗുരുവായൂരപ്പനും നീലക്കല്ല് ശോഭിക്കുന്ന കിരീടം ശ്രീ അയ്യപ്പനും ഉച്ചപൂജയ്ക്ക് ശേഷം ചാർത്തി. ഭക്തന്മാരുടെ നിർവൃതിക്കും അകമഴിഞ്ഞ ഭക്തിയും പ്രകടിപ്പിക്കാനാണ് അകമഴിഞ്ഞ സ്നേഹത്തിന്റെ പ്രതീകമായി പല പാരിതോഷികങ്ങളും അമ്പലനടകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. കഴിഞ്ഞപ്രാവശ്യം ശ്രീ ഗുരുവായൂരപ്പന് 35 തൂക്കം വരുന്ന കിരീടം സമർപ്പിച്ചത് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഭാര്യയായിരുന്നു. ദുർഗ സ്റ്റാലിൻ ഗുരുവായൂരിലേക്ക് വരികയും ശ്രീ ഗുരുവായൂരപ്പന് കിരീടം സമർപ്പിക്കുകയും ചെയ്തു. ഇത് സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധയാണ് ഉണ്ടാക്കിയത്.

Comments are closed.