‘ഈ കൈകളിൽ എല്ലാം ഭദ്രം’; നാൽപതാം പിറന്നാൾ നിറവിൽ പൃഥ്വിരാജ് സുകുമാരൻ! വരാനിരിക്കുന്നത് ക്യാമറയ്ക്ക് മുന്നിലും പിന്നിലും വൻ സർപ്രൈസുകൾ

Prithviraj Sukumaran Birthday Celebration 2k23

Prithviraj Sukumaran Birthday Celebration 2k23

മലയാളികൾ എറെ ഇഷ്ടപ്പെടുന്ന നായക നടനും സിനിമ നിർമ്മതാവും സംവിധായകനുമൊക്കെയാണ് പൃഥ്വിരാജ് സുകുമാരൻ. സിനിമ കുടുംബത്തിൽ നിന്ന് തന്നെ സിനിമയിലേക്ക് എത്തിയ താരം ഇപ്പോൾ മലയാള സിനിമ വ്യവസായത്തിലെ തന്നെ സുപ്രധാന വ്യക്തിത്വമാണ് ഇന്ന്.നടൻ എന്ന നിലയിൽ മികച്ച അഭിപ്രായങ്ങൾ നേടി മുൻപന്തിയിൽ നിൽക്കുമ്പോഴാണ് താരം ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുന്നത്.

മലയാളത്തിലെ മഹാ നടൻ മോഹൻലാലിനെ നായകൻ ആക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത മാസ്സ് ചിത്രം ലൂസിഫർ വൻ ഹിറ്റ് ആയിരുന്നു.പ്രൊഡക്ഷനിലും ഡസ്ട്രിബ്യൂഷനിലും അടക്കം ഇന്ന് താരം കൈ വെയ്ക്കാത്ത മേഖലകൾ സിനിമയിൽ ഇല്ല എന്ന് തന്നെ പറയാം.ഇപോഴിതാ പിറന്നാൾ ദിനത്തിലും ഷൂട്ടിങ് സെറ്റിൽ തിരക്കിലാണ് താരം.പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി പുറത്തിറങ്ങാൻ പോകുന്ന ബിഗ്ബജറ്റ് ചിത്രമായ എമ്പുരാന്റെ ഷൂട്ടിങ്ങിൽ ആണ് താരമിപ്പോൾ.

ആഗസ്റ്റ് 15 ന് ആരംഭിച്ച ഷൂട്ടിങ് ഇപ്പോൾ ലഡാക്കിലാണ് ആണ് നടക്കുന്നത്.എമ്പുരാൻ ടീം പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ നേർന്നു.കൂടാതെ നസ്രിയയും പൃഥ്വിക്കുള്ള പിറന്നാൾ ആശംസകൾ നേർന്നു ഹാപ്പി ബർത്ത്ഡേ ബ്രദർ എന്നാണ് നസ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.സിനിമയിലെ പൃഥ്വിരാജിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് നസ്രിയ. സുപ്രിയയും പൃഥ്വിരാജിന് ആശംസകളുമായി എത്തിയിട്ടുണ്ട് . കഠിനമായ കുറച്ചു മാസങ്ങളാണ് കഴിഞ്ഞു പോയത്.

മുട്ടിനുണ്ടായ പരിക്കും അതിനു ശേഷമുള്ള വിശ്രമവുമെല്ലാം കഴിഞ്ഞു വീണ്ടും നിങ്ങളെ ഇങ്ങനെ സിനിമ സെറ്റിൽ നിങ്ങൾ ഏറ്റവും ഇഷ്ടമുള്ള ജോലി ചെയ്യുന്നത് കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നു എന്നും. ആടുജീവിതം മുതൽ സലാർ വരെ നിങ്ങളുടെ വർക്കുകൾ ഈ ലോകം കാണാൻ ഞാൻ കാത്തിരിക്കുന്നു. ഇത് വരെയുള്ളതിൽ വെച്ച് ഈ വർഷം നിങ്ങൾക്ക് ബെറ്റർ ആയിരിക്കും ഹാപ്പി ബർത്ത് ഡേ പി എന്നാണ് സുപ്രിയ ഇൻസ്റ്റയിൽ കുറിച്ചിരിക്കുന്നത്.

Read Also :

അശ്വമേധം സ്വന്തമാക്കി ജി എസ് പ്രദീപ്! നഷ്ടപെട്ട അശ്വമേധം തിരിച്ചു പിടിച്ച് വാക്കുകളുടെ രാജാവ്!! വീടിന്റെ ഉള്കാഴ്ചകളിൽ മനം മയങ്ങി പിണറായി വിജയൻ ഉൾപ്പെടയുള്ള പ്രമുഖർ!!

അയ്യയോ ഇതെന്തൊരു സാമ്യം! ഇതെന്ത് മറിമായം, സൗന്ദര്യയുടെ പുനർജ്ജന്മം തന്നെയെന്ന് ആരാധകർ.!!

Comments are closed.