നയൻതാര വിഗ്നേഷ് ദമ്പതിമാരെ കരയിപ്പിച്ച ആ ചിത്രം!!! കണ്ണീരണിഞ്ഞ് വിഘ്‌നേഷും ഒപ്പം നയൻതാരയും; വീഡിയോ വൈറൽ

Nayanthara Vignesh Sivan Emotional Moment

അവതാരികയിൽ നിന്ന് മലയാള സിനിമയിലേക്ക് കാൽവെച്ച നടി നയൻതാര ഇന്ത്യ മുഴുവൻ വ്യാപിച്ചുകിടക്കുന്ന ചലച്ചിത്ര വ്യവസായത്തിലെ ഒരു അമൂല്യ കണ്ണിയാണ്. തന്റെ ഏറ്റവും പുതിയ സംരംഭമായ ‘9 സ്കിൻ ‘ ന്റെ ലോഞ്ചിംഗ് ഫംഗ്ഷനിലാണ് നയൻതാരയും ഭർത്താവ് വിഘ്നേഷും തങ്ങളുടെ ഡിജിറ്റൽ പെയിന്റിംഗ് തുറന്നു പ്രദർശിപ്പിച്ചത്.

‘ ദി ക്രിയേറ്റീവ് ഫാക്ടറി മൈ’ എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ ഡിജിറ്റൽ ആർട്ട് ചെയ്യുന്ന ആർട്ടിസ്റ്റ് ആണ് നയൻതാരയും വിഘ്നേശും ഇരുവരുടെയും ഓമന പുത്രന്മാരായ ഉയിരിന്റെയും ഉലകിന്റെയും ഒരുമിച്ചുള്ള ഡിജിറ്റൽ പെയിന്റിംഗ് നിർമ്മിച്ചത്. വെള്ള സ്ക്രീന് കൊണ്ട് മറച്ചു വെച്ചിരുന്ന ഡിജിറ്റൽ പെയിന്റിംഗ് നയൻതാരയും വിഗ്നേഷും ചേർന്ന് പൊതു സദസ്സിൽ പ്രദർശിപ്പിക്കുകയായിരുന്നു. രണ്ടുപേരുടെയും സന്തോഷവും അത്ഭുതവും നിറഞ്ഞ മുഖങ്ങൾ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ മുഴുവൻ നിറഞ്ഞു. ഇതിനിടയിൽ മക്കളുടെയും ഭാര്യയുടെയും കൂടെയുള്ള ഈ ഫോട്ടോ കണ്ടിട്ട് ആകണം വിഗ്നേഷും സന്തോഷം കൊണ്ട് കണ്ണീരണിഞ്ഞു.

മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി ഇപ്പോഴിതാ ഷാരൂഖാന്റെ കൂടെ ബോളിവുഡിൽ ജവാൻ എന്ന വമ്പൻ ഹിറ്റിനു ശേഷം പൊതു സദസ്സുകളിലേക്ക് എത്തിയിരിക്കുകയാണ് താരം. ഭർത്താവ് വിഗ്നേഷ് ചലച്ചിത്ര സംവിധായകനാണ്. ഇരുവരുടെയും വിവാഹത്തിനുശേഷം രണ്ട് ഓമന പുത്രന്മാരുമാണ് താരത്തിന്റെ പുതിയ വിശേഷങ്ങൾ. ഈയടുത്ത് ഇൻസ്റ്റഗ്രാം തുടങ്ങിയ നയൻതാരയ്ക്ക് ഒരു മാസ് എൻട്രി നൽകിക്കൊണ്ട് ആരാധകരും പേജിലേക്ക് നിറഞ്ഞൊഴുകി. രണ്ട് മക്കളെയും എടുത്തുകൊണ്ട് നിൽക്കുന്ന ആറ്റിറ്റ്യൂഡ് ഫോട്ടോയ്ക്ക് കിട്ടിയ റീച്ച് ചെറുതൊന്നുമല്ല.

ചെറിയ സമയം കൊണ്ട് തന്നെ ഒരു മില്യണിൽ അപ്പുറം ഫോളോവേഴ്സ് താരം സ്വന്തമാക്കി. ലേഡീ സൂപ്പർസ്റ്റാർ നയൻതാര പുതുതായി സ്റ്റാർട്ട് ചെയ്ത സംരംഭമാണ് 9 സ്കിൻ എന്ന കോസ്മെറ്റിക് കമ്പനി. സൗത്ത് ഇന്ത്യയിൽ നിന്നും ബോളിവുഡിലേക്ക് ചേക്കേറിയ താരത്തിന് വീണ്ടും ഉന്നതിയിലേക്ക് എത്തിച്ചേരാൻ ഈ കമ്പനിയിലൂടെ സാധിക്കും. 9 സ്കിന്നിന്റെ ലോഞ്ചിങ്ങിനോട് അനുബന്ധിച്ച പരിപാടിയിലാണ് നയൻതാരയും വിഗ്നേഷും കൂടി എത്തിയത്. മലേഷ്യയിലെ എച്ച് ജി എച്ച് ഹാളിൽ വച്ച് നടന്ന മെഗാ ഫംഗ്ഷനിൽ സെലിബ്രിറ്റികളും മറ്റ് വ്യാവസായിക പ്രമുഖന്മാരും പങ്കെടുത്തു. കൂടാതെ എ ഐ യുടെ കാലത്ത് നയൻതാരയുടെയും കുടുംബത്തിന്റെയും ഡിജിറ്റൽ പെയിന്റിംഗ് കൂടി സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നു.

Read Also :

നേപ്പാളി സുന്ദരിയെ കെട്ടിയ മലയാളി പയ്യൻ, 2016 ൽ തുടങ്ങിയ ഡേറ്റിംഗ് വിവാഹത്തിൽ വരെ! ഇന്ത്യൻ- നേപ്പാൾ പ്രണയം വൈറലായപ്പോൾ

മലയാളി മോഡലിനെ അങ്ങനെ വിടാന്‍ ചാന്‍സ് ഇല്ല, ഒറ്റ വീഡിയോയിലൂടെ ലഭിച്ചത് ബോളിവുഡിലേക്ക് മികച്ച അവസരം, സാരിയുടുത്ത ആ പെൺകുട്ടി ഇനി ബോളിവുഡിലേക്ക്..

Comments are closed.