ചേട്ടന് കൂട്ടായി മറ്റൊരു കുഞ്ഞനിയൻ കൂടി! പ്രസവ വീഡിയോ പങ്കുവെച്ച് സീരിയൽ താരം ഡിംപിൾ റോസ് നാത്തൂൻ ഡിവൈൻ ക്ലാര ഡോൺ | Divine Clara Don Delivery Vlog goes viral

Divine Clara Don Delivery Vlog goes viral

Divine Clara Don Delivery Vlog goes viral : സിനിമ സീരിയൽ രംഗത്ത് കഴിഞ്ഞ കുറച്ചു നാളായി സജീവമായി നിലനിൽക്കുന്ന താരമാണ് ഡിംപിൾ റോസ്. താരത്തെ പോലെ തന്നെ താരത്തിന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളും മലയാളി പ്രേക്ഷകർക്ക് സുപരിചിതർ തന്നെയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇവരുടെ വിശേഷങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുണ്ട്. ഡിംപിൾ റോസിന്റെ സഹോദരൻ ഡോണിന്റെ ഭാര്യ ഡിവൈൻ ക്ലാരയും ആളുകൾക്ക് സുപരിചിതയാണ്.

ഡിവൈൻ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കാറുണ്ട്. ഒരു സെലിബ്രിറ്റി അല്ലാതിരുന്നിട്ട് കൂടി സെലിബ്രിറ്റി താരത്തിന് ലഭിക്കുന്ന അത്രയും പിന്തുണയാണ് ആരാധകരുടെ ഭാഗത്തുനിന്ന് ഡിവൈന് ലഭിക്കുന്നത്. ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശേഷമാണ് ഡോൺ ഡിവൈനെ വിവാഹം ചെയ്തത്.താര കുടുംബത്തിൽ അംഗമായി എത്തിയ ഡിവൈൻ പുതിയ യൂട്യൂബ് ചാനൽ തുടങ്ങി തന്റെ വിശേഷങ്ങളൊക്കെ ആരാധകരിലേക്ക് അടിക്കടി എത്തിക്കാറുണ്ട്. ഇവർക്ക് തോമു എന്ന ഒരു മകനാണ് ഉള്ളത്. മൂന്നാം വയസ്സിലേക്ക്

കടക്കാൻ പോകുമ്പോൾ ചേട്ടന് കൂട്ടായി മറ്റൊരു കുഞ്ഞനിയൻ കൂടി എത്തിയിരിക്കുന്ന സന്തോഷമാണ് ഡിവൈൻ തൻറെ യൂട്യൂബ് ചാനലിലൂടെ ആളുകളിലേക്ക് എത്തിച്ചിരിക്കുന്നത്. വളരെ സന്തോഷത്തോടെ തോമുവിന് ഒരു അനിയൻ പിറന്ന വിവരം അറിയിക്കുന്നു എന്നു പറഞ്ഞു കൊണ്ടാണ് കുഞ്ഞ് ജനിച്ചതിന്റെ സന്തോഷം ഇവർ പുറത്തുവിട്ടത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കുഞ്ഞ് ജനിച്ചത് എന്നും പുതിയ യൂട്യൂബ് വീഡിയോയിൽ പറയുന്നുണ്ട്. ബേബി ഷവറിന് ശേഷം സ്വന്തം വീട്ടിലേക്ക് എത്തിയ

ഡിവൈൻ വീടിന് അടുത്ത് തന്നെയുള്ള ആശുപത്രിയിലാണ് പ്രസവിച്ചത്. കോട്ടയത്തെ വീട്ടിൽ നിന്നുള്ള വിശേഷങ്ങളെല്ലാം വ്ലോഗിലൂടെ ആരാധകരെ അറിയിച്ച ഡിവൈൻ സിസേറിയനിലൂടെയാണ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. ആശുപത്രിയിൽ അഡ്മിറ്റായ ശേഷമുള്ള ഓരോ വിശേഷവും തൻറെ യൂട്യൂബ് ചാനലിലൂടെ ഡിവൈൻ പറഞ്ഞിരുന്നു. സിസേറിയൻ ആണെന്നും എന്നാൽ തനിക്കൊരു ടെൻഷനും ഇല്ലെന്നുമാണ് പ്രസവത്തിന് കയറും മുൻപ് തന്നെ ഡിവൈൽ പറഞ്ഞത്. ഡിവൈന്റെ വീടിന് അടുത്ത് തന്നെയാണ് ആശുപത്രി എന്നതുകൊണ്ട് തന്നെ എല്ലാവരും നേരത്തെ തന്നെ ആശുപത്രിയിൽ എത്തുകയും ചെയ്തിരുന്നു. Divine Clara Don Delivery Vlog goes viral

Comments are closed.