‘മാമാട്ടിക്ക് പിറന്നാള്‍ ആശംസകള്‍’ കല്യാൺ നവരാത്രി ആഘോഷത്തിൽ തിളങ്ങി ദിലീപേട്ടനും കുടുംബവും, ചിത്രങ്ങൾ വൈറൽ
Dileep And Family In Kalyan Navaratri Celebration
Dileep And Family In Kalyan Navaratri Celebration
ഒട്ടുമിക്ക സിനിമാ താരങ്ങളും നവരാത്രി ആഘോഷങ്ങൾ വിപുലമായി കൊണ്ടാടുന്നവരാണ്. കല്യാൺ ജ്വല്ലേഴ്സ് പതിവ് തെറ്റിക്കാതെ തന്നെ ഇന്ത്യൻ സിനിമയിലെ താരങ്ങൾക്കായി താര നിബിഢമായ നവരാത്രി ആഘോഷം സംഘടിപ്പിച്ചിരുന്നു. മലയാളികളുടെ ഇഷ്ടം താരങ്ങൾ ആണ് ദിലീപും കാവ്യ മാധവനും. ഈ കുടുംബം എവിടെപ്പോയാലും ഇവർക്ക് പിന്നാലെ ക്യാമറ കണ്ണുമായി ആരാധകർ എപ്പോഴും എത്താറുണ്ട്.
അവരോടൊപ്പം മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ഉണ്ടെങ്കിൽ പിന്നെ പറയേണ്ടതില്ല. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് നവരാത്രി ആഘോഷത്തിന്റെ പ്രോഗ്രാമിൽ പങ്കെടുത്ത ദിലീപിന്റെയും കുടുംബത്തിന്റെയും വീഡിയോ ദൃശ്യങ്ങളാണ്. വീഡിയോ കൂടുതൽ മനോഹരമായ മഹാലക്ഷ്മിയുടെ കൃസൃതിത്തരങ്ങൾ തന്നെയാണ്. സ്ക്രീനിൽ ഇപ്പോൾ ദിലീപിന്റെയും കവിയുടെയും ഒന്നിച്ചുള്ള ചിത്രങ്ങൾ കാണാനില്ല എങ്കിലും ഓഫ് സ്ക്രീനിൽ ഇരുവരും മനോഹരമായാണ് എത്താറുള്ളത്. ഇവരുടെതായി പുറത്തുവന്നിട്ടുള്ളത് എല്ലാ ചിത്രങ്ങളും വ്യത്യസ്തവും മനോഹരവും തന്നെയാണ്.
ഇപ്പോൾ ചെന്നൈയിൽ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി നവരാത്രി ആഘോഷത്തിന് ആയാണ് കുടുംബത്തോടൊപ്പം ചേർന്നത്. കല്യാൺ ജ്വല്ലേഴ്സ് നടത്തിയ നവരാത്രി വിരുന്നിലാണ് താരങ്ങൾ പങ്കെടുത്തത്. ദിലീപിന് പുറമേ നിരവധി നടന്മാരാണ് ഈ വിരുന്നിൽ പങ്കെടുത്തിട്ടുള്ളത്. അതിമനോഹരമായി നീല ചുരിദാറിൽ തിളങ്ങി കല്യാണി പ്രിയദർശൻ എത്തിയതും കാണാം.
നിരവധി താരങ്ങൾ പങ്കെടുത്ത പ്രോഗ്രാമിൽ ലുക്ക് കൊണ്ടും ഭംഗികൊണ്ട് മനോഹരമായ മാറിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ. ഇവരോടൊപ്പം സാനിയ ഇയ്യപ്പൻ, നീരജ് മാധവ്, നൈല ഉഷ എന്നിവരും പങ്കെടുത്തു. നടൻ ദിലീപിന്റെതായി രതീഷ് രഘുനന്ദനൻ രചനയും സംവിധാനവും നിർവഹിക്കുന്ന ദിലീപ് നായകനായി എത്തുന്ന തങ്കമണി എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ വയറൽ ആയിരുന്നു. കേരളത്തിന്റെ മനസാക്ഷിയെ നടുക്കിയ ഇടുക്കി തങ്കമണി എന്ന സംഭവത്തിന്റെ 37 മത് വാർഷിക ദിനത്തിൽ ആണ് ഈ ചിത്രത്തിന്റെ പോസ്റ്റർ അണിയറക്കാർ പുറത്തുവിട്ടത്.
Comments are closed.