നടി ഗോപിക അനിലും നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയും വിവാഹിതരാകുന്നു! വിവാഹനിശ്ചയ ചിത്രങ്ങൾ വൈറൽ

Govind Padmasoorya and Gopika Anil got Engaged

Govind Padmasoorya and Gopika Anil got Engaged

സിനിമ താരവുമായും അവതാരകനായും മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ആരാധകർ ഏറെ സ്നേഹത്തോടെ വിളിക്കുന്ന ജിപി എന്ന ഗോവിന്ദ് പദ്മസൂര്യ. ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെ അവതാരകനായി മലയാളികളുടെ മുന്നിൽ പ്രേത്യേക്ഷപ്പെട്ട ജിപി ചുരുങ്ങിയ സമയം കൊണ്ട് ചലച്ചിത്ര മേഖലയിൽ തന്റെതായ ഇടം നേടിയെടുത്തു.

മമ്മൂട്ടി നായകനായി എത്തിയ ഡാഡി കൂൾ എന്ന സിനിമയിൽ ക്രിക്കറ്റ്‌ താരം ശ്രീകാന്ത് എന്ന വേഷം ചെയ്ത് കൊണ്ടാണ് സിനിമയിൽ തുടക്കം കുറിക്കുന്നത്.ഈയൊരു സിനിമയ്ക്ക് ശേഷം പല അവസരങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്. മലയാള സിനിമയിൽ മാത്രമല്ല തമിഴ്, തെലുങ്ക് ഇൻഡസ്ട്രിയിലും തന്റെ അഭിനയ പ്രകടനം കാഴ്ച്ചവെക്കാൻ കഴിഞ്ഞു.

മലയാളത്തിൽ താൻ ആഗ്രഹിച്ച വേഷങ്ങൾ ലഭിക്കാതെയായപ്പോളാണ് അന്യഭാക്ഷ സിനിമകളിലേക്കും ചേക്കേറിയത്. അതുപോലെ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ഗോപിക അനിൽ. മോഹൻലാൽ തകർത്തു അഭിനയിച്ച ബാലേട്ടൻ എന്ന സിനിമയിലൂടെ ബാലതാരമായി മലയാളികളുടെ ജനശ്രെദ്ധ പിടിച്ചു പറ്റിയ താരമായിരുന്നു ഗോപിക അനിൽ. ഇപ്പോൾ താരം മലയാള പരമ്പരകളിൽ അതീവ സജീവമാണ്. ഏഷ്യാനെറ്റിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ചോണ്ടിരിക്കുന്ന ഒരു പരമ്പരയാണ് സാന്ത്വനം.

പരമ്പരയിൽ അഞ്ജലി എന്ന പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത് ഗോപികയാണ്. ഇപ്പോൾ ഇതാ മലയാളികൾക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് ഗോവിന്ദ് പദ്മസൂര്യയും, ഗോപിക അനിലും പങ്കുവെച്ചിരിക്കുന്നത്. ഇരുവരും വിവാഹിതരാവാൻ പോകുന്ന സന്തോഷ വിവരം ഗോവിന്ദ് പദ്മസൂര്യയും, ഗോപികയും താങ്ങളുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇരുവരുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Comments are closed.