അര്‍ജുന്‍ സര്‍ജയുടെ മകളും നടിയുമായ ഐശ്വര്യ അര്‍ജുന്‍ വിവാഹിതയാവുന്നു; വരൻ പ്രേക്ഷകരുടെ പ്രിയതാരം ഉമാപതി! വിവാഹനിശ്ചയ ചിത്രങ്ങൾ

Arjun Sarja’s daughter aishwarya marriage

Arjun Sarja’s daughter Aishwarya marriage 

ഇന്ത്യൻ നടനും സംവിധായകനും നിർമ്മാതാവുമൊക്കെയാണ് ശ്രീനിവാസ സർജ എന്ന അർജുൻ സർജ. കന്നട, തെലുങ്ക് സിനിമകളിലാണ് താരം കൂടുതലായി പ്രവർത്തിക്കുന്നതെങ്കിലും മലയാളം, തമിഴ്, ഹിന്ദി സിനിമകളിലും താരം പ്രവർത്തിച്ചിരുന്നു. 160 – ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരത്തെ ആരാധകർ ആക്ഷൻ കിംങ്ങ് എന്നാണ് സ്നേഹത്തോടെ വിളിച്ചിരുന്നത്.വിജയ് ചിത്രമായ ലിയോയിലും താരം പ്രധാന വേഷത്തിലെത്തുന്നുണ്ട്.

രജനീകാന്തിൻ്റെ പുതിയ ചിത്രമായ ‘തലൈവർ 170’ ആണ് താരത്തിൻ്റെ പുതിയ ചിത്രം. താരത്തിൻ്റെ കുടുംബത്തിലെ ഒരു സന്തോഷകരമായ വാർത്തയാണ് ഇപ്പോൾ വൈറലായി മാറുന്നത്. രണ്ടു പെൺമക്കളുള്ള അദ്ദേഹത്തിൻ്റെ മൂത്ത മകളായ ഐശ്വര്യ സർജയുടെ വിവാഹ നിശ്ചയ വാർത്തയാണത്. അദ്ദേഹത്തെ പോലെ തന്നെ ആരാധകരുടെ പ്രിയതാരമാണ് ഐശ്വര്യയും. ‘പട്ടത്ത് യാനൈ ‘ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും, അച്ഛൻ അർജുൻ സർജയുടെ ചിത്രമായ ‘

പ്രേമ ബരാഹ ‘ എന്ന ചിത്രത്തിലും ഐശ്വര്യയായിരുന്നു നായിക. എന്നാൽ ഇപ്പോഴിതാ മകൾ ഐശ്വര്യയുടെ ജീവിതത്തിലെ സന്തോഷകരമായ ഫോട്ടോ പങ്കുവെച്ചാണ് അർജുൻ സർജ എത്തിയിരിക്കുന്നത്. ഈ കഴിഞ്ഞ ഒക്ടോബർ 28- നായിരുന്നു ഐശ്വര്യയും, നടൻ തമ്പി രാമയ്യയുടെ മകനുമായ ഉമാ പതിയുമായുള്ള വിവാഹ നിശ്ചയം നടന്നത്. ‘അധഗപ്പട്ടത് മഗജനജ്ജലയ്’ എന്ന ചിത്രത്തിലൂടെയാണ് ഉമാപതി

സിനിമയിലെത്തുന്നത്. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാൻ പോകുന്നത്. ലളിതമായ രീതിയിലായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകൾ നടത്തിയിരുന്നത്. നവംബർ 8 ന് ഐശ്വര്യയുടെ പിറന്നാൾ ദിവസം മകളുടെ വിവാഹ ദിവസം പ്രഖ്യാപിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ 2024 ഫെബ്രുവരിയിലാണ് വിവാഹം എന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. ഐശ്വര്യയുടെയും ഉമാപതിയുടെയും വിവാഹ നിശ്ചയ ഫോട്ടോയ്ക്ക് താഴെ നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.

Comments are closed.