“ടമറടിക്കണ കാലമായെടി തിയ്യമേ..” ഞങ്ങളുടെ കുഞ്ഞു രാജകുമാരി തിയ്യാമക്ക് ഇന്ന് 5-ാം പിറന്നാൾ! ചിത്രങ്ങൾ പങ്ക് വെച്ച് അപ്പാനി ശരത് | Appani Sarath Daughter Birthday Celebration viral

Appani Sarath Daughter Birthday Celebration viral

Appani Sarath Daughter Birthday Celebration viral : “ടമറടിക്കണ കാലമായെടി തിയ്യമേ കാശിന്റെ ക്ഷാമം തീർന്നെടി തിയ്യാമേ” അങ്കമാലി ഡയറീസ് എന്ന ചിത്രം സൂപ്പർ ഹിറ്റ് ആയപ്പോൾ ചിത്രത്തേക്കാൾ സൂപ്പർ ഹിറ്റ് ആയിരുന്നു ഈ പാട്ട്.മലയാള സിനിമയുടെ പുതിയൊരു കാലത്തിന്റെ തുടക്കം ആയി വിശേഷിപ്പിക്കാവുന്ന ചിത്രത്തിലൂടെയാണ് ഇന്ന് മുൻനിരയിൽ നിൽക്കുന്ന പല യുവനടന്മാരും സിനിമയിലേക്ക് കാലെടുത്ത് വെച്ചതും.

പെപ്പെ,ലിച്ചി, അപ്പാനി ശരത് എന്നിങ്ങനെ പല താരങ്ങളുടെയും തലവര തന്നെ മാറ്റി മറിച്ച ചിത്രം കൂടി ആയ അങ്കമാലി ഡയറീസിന്റെ ഓർമ്മക്ക് സ്വന്തം കുഞ്ഞിന് തിയ്യാമ എന്നാണ് അപ്പാനി ശരത് പേര് നൽകിയിരിക്കുന്നത്.ചിത്രത്തിൽ വില്ലനായാണ് അപ്പാനി ശരത് പ്രത്യക്ഷപ്പെട്ടത്. അപ്പാനി എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് ശരത് എന്ന യഥാർത്ഥ പേരിനൊപ്പം ചേർത്താണ് താരവും പിന്നീട് അറിയപ്പെട്ടത്.ഇപോഴിതാ തന്റെ മകൾ തിയ്യാമയുടെ പിറന്നാൾ ആഘോഷം ഗംഭീരമായി ആഘോഷമാക്കിയിക്കുകയാണ് താരം.

മകൾ തിയ്യാമ്മയുടെ അഞ്ചാം പിറന്നാൾ ആയിരുന്നു താരം കുടുംബത്തോടൊപ്പം ആഘോഷമാക്കിയത്. ഭാര്യ രേഷ്മയും ഇളയ മകനുമെല്ലാം ഒരുമിച്ചായിരുന്നു പിറന്നാൾ ആഘോഷം.ശ്വേതമേനോൻ അടക്കം നിരവധി താരങ്ങളും ആരാധകരും അപ്പാനി ശരത്തിന്റെ തിയ്യാമക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.തമിഴിൽ അടക്കം നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി റിലീസ് ആയിട്ടുള്ളതും ഇനി പുറത്ത് വരാൻ ഉള്ളതും.ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസ് എന്ന

ചിത്രത്തിലെ ഗംഭീര തുടക്കം തന്നെയാണ് അപ്പാനി ശരത് ഉൾപ്പെടെ പല താരങ്ങൾക്കും സിനിമ ലോകത്തേക്ക് മികച്ച എൻട്രി നൽകിയത്. അങ്കമാലി ഡയറീസിനു ശേഷം എന്റമ്മേടെ ജിമിക്കി കമ്മൽ എന്ന വേൾഡ് വൈഡ് ഹിറ്റ് സോങ്ങിലും പ്രധാനപ്പെട്ട വേഷം ചെയ്തത് അപ്പാനി ശരത് തന്നെ ആയിരുന്നു.മോഹൻലാൽ നായകനായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രവും താരത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു.പിന്നീട് നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. ഈയടുത്ത് ഇറങ്ങിയ കാക്കിപ്പട, മിയ കുൽപ തുടങ്ങിയ ചിത്രങ്ങളിലും പ്രധാന വേഷമാണ് താരം ചെയ്തത്.Appani Sarath Daughter Birthday Celebration viral

Comments are closed.