ബിഗ് ബോസ് രാജാവിന് ദുബായിൽ പിറന്നാൾ വിരുന്ന്; എന്നെന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ ആദ്യത്തെ ഗംഭീര പിറന്നാൾ ആഘോഷം!! പിറന്നാൾ ദിവസം പറഞ്ഞ വാക്ക് പാലിച്ച് മാരാർ | Akhil Marar Birthday Celebration

Akhil Marar Birthday Celebration

Akhil Marar Birthday Celebration : മലയാളം ബിഗ്ബോസ് സീസൺ 5 ലെ മത്സരാർത്ഥിയായിരുന്നു അഖിൽ മാരാർ. സീസൺ തുടങ്ങി കുറച്ച് ദിവസം കൊണ്ട് തന്നെ അഖിൽ ബിഗ്ബോസ് കപ്പ് കൊണ്ടു പോകുമെന്ന് പ്രേക്ഷകർ പറഞ്ഞിരുന്നു. അതുപോലെ തന്നെ ബിഗ്ബോസ് സീസൺ 5 വിജയിയായി അഖിൽ മാരാർ മാറുകയും ചെയ്തു. ബിഗ്ബോസ് സീസണിൽ വരുന്നതിന് മുൻപ് തന്നെ മലയാളികൾക്ക് സുപരിചിതമായ താരമാണ് അഖിൽ.

അസിസ്റ്റൻറ് ഡയറക്ടറായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് അഖിൽ. പിന്നീട് ‘ഒരു താത്വിക അവലോകനം ‘ എന്ന ചിത്രത്തിലൂടെ മലയാളത്തിലെ സംവിധാന രംഗത്തേക്ക് കാലെടുത്തു വച്ചു. ബിഗ്ബോസിൽ വന്നപ്പോൾ ജനങ്ങൾ ഈ സംവിധായകനെ കൂടുതൽ സ്നേഹിച്ചു തുടങ്ങി. ഇപ്പോൾ സമൂഹമാധ്യമങ്ങളിലും സജീവമാണ് അഖിൽ. അദ്ദേഹത്തിൻ്റെ യുട്യൂബ്

ചാനലായ ‘അഖിൽമാരാർ ഒഫീഷ്യ’ലിലൂടെയാണ് താരം വിശേഷങ്ങളൊക്കെ പങ്കു വയ്ക്കുന്നത്. സെപ്തംബർ ഏഴിനാണ് അഖിൽ മാരാരുടെ ജന്മദിനം. പിറന്നാളിന് മുൻപ് തന്നെ താരം ലൈവിൽ വന്ന് വിശേഷങ്ങൾ പങ്കുവച്ചിരുന്നു.പൊതുവെ പിറന്നാൾ ആഘോഷിക്കാത്ത വ്യക്തിയാണ് താനെന്നും, ഈ വർഷം സുഹൃത്തുക്കൾ നിർബന്ധിക്കുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു. എല്ലാവർക്കും ജന്മദിനത്തിന് സമ്മാനം ലഭിക്കുമെന്നും, എന്നാൽ ഞാൻ സമ്മാനം അങ്ങോട്ടാണ് നൽകുകയെന്നും താരം പറഞ്ഞിരുന്നു, ഇപ്പോൾ വൈറലാകുന്നത്

താരത്തിൻ്റെ പിറന്നാൾ ആഘോഷ വീഡിയോയാണ്. സുഹൃത്തുക്കളുടെ കൂടെ ജന്മദിനം ആഘോഷിക്കുകയാണ് മാരാർ. മാരാരുടെ പിറന്നാൾ കേക്കിന് ഒരു വ്യത്യസ്തതയുണ്ടെന്ന്. ബിഗ്ബോസ് ഫിനാലെ ദിവസം മോഹൻലാൽ കപ്പ് നൽകുന്നതും, അഖിലിന് കിട്ടിയ കപ്പിൻ്റെ തീമോടു കൂടിയ പിറന്നാൾ കേക്കായിരുന്നു ഒരുക്കിയത്. നിരവധി പേരാണ് പ്രിയതാരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്. അഖിൽ മാരാർ തൻ്റെ ഒഫീഷ്യൽ പേജിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലായി മാറുന്നത്. Akhil Marar Birthday Celebration

Comments are closed.