ശ്യാമാംബരത്തിലെ ശ്യാമയുടെ ഹൽദി ചടങ്ങ് , ആഘോഷമാക്കി ശ്യാമാംബരം കുടുംബം! ആശംസകളുമായി ആരാധകർ

Actress Haritha G Nair Haldhi Celebration

Actress Haritha G Nair Haldhi Celebration

കസ്തൂരിമാൻ എന്ന പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് ഹരിത ജി നായർ. ഇപ്പോൾ ശ്യാമാംബരം എന്ന മിനിസ്ക്രീൻ പരമ്പരയിൽ അഭിനയിച്ചു വരുന്ന താരം വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ നിരവധി ആരാധകരെ നേടിയെടുക്കുകയുണ്ടായി. മികച്ച ജനപ്രീതി നേടി പരമ്പര മുന്നേറുമ്പോൾ ഇതിലെ ഓരോ താരങ്ങളും ആളുകൾക്ക് പ്രിയങ്കരനായി മാറിയത് വളരെ പെട്ടെന്ന് തന്നെയായിരുന്നു.

ഹരിതയെ സംബന്ധിച്ചിടത്തോളം നവംബർ 9ന് താരം വിവാഹിതയാകാൻ പോകുന്നതിന്റെ സന്തോഷ നിമിഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കൊണ്ടിരിക്കുന്നത്. താരം തന്നെയാണ് തൻറെ സോഷ്യൽ മീഡിയ പേജ് വഴി നവംബർ 9ന് താൻ വിവാഹിതയാകുന്നു എന്ന വാർത്ത പുറത്തുവിട്ടത്. അതിനുശേഷം ഹൽദി വിശേഷങ്ങളും ഇപ്പോൾ താരം പങ്കുവെച്ചിരിക്കുകയാണ്. മോഹൻലാലിന്റെ ഹിറ്റ് ചിത്രങ്ങളായ 12 മാൻ, ദൃശ്യം തുടങ്ങിയ സിനിമകളുടെ എഡിറ്ററായി വർക്ക് ചെയ്തിട്ടുള്ള വിനായകനാണ് ഹരിതയുടെ കഴുത്തിൽ

മിന്നുചാർത്താൻ പോകുന്നത്. കഴിഞ്ഞവർഷം ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതുമുതലുള്ള വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. ചെറുപ്പം മുതൽ തന്നെ ഉറ്റ സുഹൃത്തുക്കൾ ആയിരുന്ന ഇരുവരും അവിചാരിതമായാണ് വിവാഹത്തിലേക്ക് കടന്നത്. നല്ല സുഹൃത്തുക്കളായിരുന്ന ബന്ധം ഇപ്പോൾ ജീവിതത്തിലേക്ക് വഴിമാറുകയാണ് എന്ന് ഹരിത മുൻപ് വിവാഹനിശ്ചയത്തോടനുബന്ധിച്ച് പറയുകയുണ്ടായി. പ്രണയ വിവാഹമാണോ എന്ന് ചോദിച്ചപ്പോൾ വിനായകൻ താൻ പ്രണയിച്ചതാണെന്ന് പറഞ്ഞെങ്കിലും ഹരിത പറയുന്നത്

അറേഞ്ച്ഡ് ആണെന്നാണ്.നേഴ്സ് ആയിരുന്ന ഹരിത അഭിനയത്തോട് താല്പര്യം തോന്നിയ ശേഷമാണ് ഈ മേഖലയിലേക്ക് കടന്നുവന്നത്. ഇപ്പോൾ സുഹൃത്തുക്കൾക്കും മറ്റും ഒപ്പമുള്ള ഹൽദീ വിശേഷങ്ങളാണ് താരം പങ്കു വെച്ചിരിക്കുന്നത്. വീട് ഹൽദി ആഘോഷങ്ങൾക്ക് വേണ്ടി ഒരുക്കുന്നതിന്റെയും പിന്നീട് സുഹൃത്തുക്കൾക്കൊപ്പവും മറ്റും നിൽക്കുന്ന ചിത്രവും ഒക്കെ താരം വീഡിയോ രൂപത്തിൽ തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് താരത്തിന് വിവാഹ ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്

View this post on Instagram

A post shared by Isha🦄 (@haritha_g.nair)

Comments are closed.