യശോദയും കണ്ണനും! ഉണ്ണിക്കണ്ണനെ മടിയിലിരുത്തി യശോദയായി അനുശ്രീ! അഷ്ടമിരോഹിണി ആശംസകൾ അറിയിച്ച് നടി അനുശ്രീ | Actress Anusree Sreekrishnajayanthi Wishes

Actress Anusree Sreekrishnajayanthi Wishes

Actress Anusree Sreekrishnajayanthi Wishes : മലയാള സിനിമ പ്രേമികളുടെ പ്രിയ നായികയാണ് അനുശ്രീ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തൻ്റേതായൊരിടം നേടിയെടുത്ത നടിയായിരുന്നു അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ ഫഹദിൻ്റെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി പെട്ടെന്ന് തന്നെ മലയാള സിനിമാപ്രേക്ഷകരുടെ പ്രിയ നായികയായി മാറി. കുറഞ്ഞ കാലയളവിനുള്ളിൽ ആകർഷകമായ നിരവധി ചെറുതും വലുതുമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ അനുശ്രീയ്ക്ക് കഴിഞ്ഞു.

നാടൻ വേഷങ്ങളിലൂടെയായിരുന്നു മലയാള സിനിമയിൽ താരം ശ്രദ്ധ നേടിയത്. എന്നാൽ സിനിമയിലെത്തി നാലു വർഷം കഴിഞ്ഞപ്പോൾ താരത്തിന് കൈ പാരലൈസ്ഡായ അസ്ഥയായി. പിന്നീട് കുറച്ചു നാൾ സിനിമയിൽ നിന്ന് മാറി നിന്ന താരം ‘ചന്ദ്രേട്ടൻ എവിടെയാ’ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തുകയുണ്ടായി. പിന്നീട് നിരവധി സിനിമകളിൽ താരം അഭിനയിക്കുകയും ചെയ്തു. മറ്റ് മലയാള സിനിമാ താരങ്ങളെപ്പോലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ് അനുശ്രീ.

തൻ്റെ എല്ലാ വിശേഷങ്ങളും താരം സോഷ്യൽ മീഡിയ വഴി ആണ് ആരാധകരുമായി പങ്കുവെയ്ക്കുന്നത്. ഭഗവാൻ കൃഷ്ണൻ്റെ ജന്മദിനമായ അഷ്ടമിരോഹിണി നാളിൽ ഘോഷയാത്രകളിൽ അനുശ്രീ പങ്കെടുക്കുന്നതും, അതിൻ്റെ വീഡിയോകളൊക്കെ വൈറലാകുന്നത് പതിവായിരുന്നു. എന്നാൽ ഈ വർഷം ജന്മാഷ്ടമി ദിനമായ ആഗസ്ത് ആറിന് താരം പ്രേക്ഷകർക്ക് കൃഷ്ണ ജയന്തി ആശംസകളുമായി എത്തിയിരിക്കുകയാണ്. ഉണ്ണി കണ്ണനെ മടിയിലിരുത്തുന്ന

യശോദയുടെ രൂപത്തിലാണ് അനുശ്രീ ഈ തവണ എത്തിയിരിക്കുന്നത്. ‘ധർമ്മസ്ഥാപനത്തിനായി ഭഗവാൻ ശ്രീകൃ്ണൻ ഭൂമിയിൽ അവതരിച്ച ദിനമാണ് അഷ്ടമി രോഹിണി. എല്ലാ സംസാര സമസ്യകൾക്കും ഒരു മുളം തണ്ടു കൊണ്ട് പരിഹാരം കണ്ടെത്തിയ അമ്പാടി കണ്ണൻ്റെ പിറന്നാൾ ആഘോഷിക്കാൻ എല്ലാ ഗോപന്മാരും ഗോപികമാരും ഗോകുലവും ഒരുങ്ങി കഴിഞ്ഞു.ഏവർക്കും ഹൃദയം നിറഞ്ഞ ശ്രീ കൃഷ്ണ ജയന്തി ആശസകൾ ‘.താരത്തിൻ്റെ ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. Actress Anusree Sreekrishnajayanthi Wishes

View this post on Instagram

A post shared by Anusree (@anusree_luv)

Comments are closed.