മമ്മൂട്ടിയുടെ ഇളയ സഹോദരി ആമിന അ ന്തരിച്ചു! ഉമ്മയ്ക്കു പിന്നാലെ ചേച്ചിയും, സങ്കടക്കടലായി മമ്മൂട്ടി കുടുംബം | Actor Mammooty Sister Amina Passed Away

Actor Mammooty Sister Amina Passed Away

Actor Mammooty Sister Amina Passed Away : പ്രിയനടൻ മമ്മൂട്ടിയുടെ അമ്മ ഫാത്തിമ ഇസ്മൈൽ മരിച്ചിട്ട് വെറും ആറുമാസം പിന്നിടുമ്പോൾ വീണ്ടുമൊരു വിയോഗവാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. മമ്മൂട്ടിയുടെ സഹോദരിയായ ആമിന എന്ന നെസീമ മരിച്ച വാർത്തയാണ് ഇന്നലെ രാത്രി പുറത്തു വന്നിരിക്കുന്നത്. ഇളയ സഹോദരിയായ ആമിനയ്ക്ക് 70 വയസ്സായിരുന്നു.

കാഞ്ഞിരപ്പള്ളി പാറയ്ക്കലിലെ പരേതനായ സലീമിൻ്റെ ഭാര്യയാണ് ആമിന. സുഖമില്ലാത്തതിനെ തുടർന്ന് കുറച്ച് കാലമായി ആശുപത്രിയിലായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. മമ്മൂട്ടി കൂടാതെ ഇബ്രാഹിംകുട്ടി, സൗദ, സക്കറിയ, ഷഹീന തുടങ്ങിയവരും സഹോദരങ്ങളാണ്. ബുധനാഴ്ച ഉച്ചയോടെ കബറടക്കം നടക്കും. പ്രിയപ്പെട്ട സഹോദരിയുടെ വിയോഗ വാർത്ത അറിഞ്ഞ് ദു:ഖത്തിലിരിക്കുകയാണ് താരം. ഏപ്രിൽ മാസം അമ്മ മരിച്ചപ്പോൾ താരത്തിൻ്റെ ദു:ഖം എല്ലാവരും കണ്ടതാണ്. സ്വന്തം വീട്ടിൽ ഉമ്മയെ കൊണ്ടുവന്നപ്പോഴും, ഉമ്മയുടെ ബോഡിയുടെ കൂടെ കബറടക്കത്തിന്

താരവും സഹോദരങ്ങളും പോകുമ്പോഴൊക്കെ താരം വളരെ ദു:ഖിതനായിരുന്നു. ഇപ്പോഴിതാ അതേ വർഷം തന്നെ കൂടെപ്പിറപ്പായ സഹോദരി കൂടി പോയപ്പോൾ താങ്ങാനാവാതെ നിൽക്കുകയാണ് മമ്മൂട്ടിയും, കുടുംബവും. കുടുംബത്തിലെ രണ്ടു പേർ അടുത്തടുത്ത് മരിച്ചപ്പോൾ, താരത്തിൻ്റെ കുടുംബത്തിൽ ഇനി ഒരു സങ്കട വാർത്ത കേൾക്കാതിരിക്കട്ടെ എന്നു പറയുകയാണ് താരത്തിൻ്റെ ആരാധകർ. ഈ വിയോഗം താങ്ങാൻ കുടുംബാംഗങ്ങൾക്ക് സാധിക്കട്ടെ എന്നും പ്രേക്ഷകർ പറയുന്നുണ്ട്.

സഹോദരൻ ഇബ്രാഹിംകുട്ടി മാത്രമാണ് താരത്തിൻ്റെ സഹോദരങ്ങളിൽ നടനായി ഉണ്ടായിരുന്നത്. എന്നാൽ മറ്റ് സഹോദരങ്ങളെയൊക്കെ പ്രേക്ഷകർക്ക് സുപരിചിതമാണ് താനും. കാരണം താരത്തിൻ്റെ വാർത്തകളിൽ ചിലപ്പോൾ പ്രത്യക്ഷപ്പെടാറുള്ള പേരുകളാണ് സഹോദരങ്ങളുടേത്. മമ്മൂട്ടിയുടെ മറ്റൊരു സഹോദരി സൗദയുടെ മകനും യുവനായകനായി തിളങ്ങി നിൽക്കുകയാണ്. താരകുടുംബത്തിലേക്ക് എത്തിയ ഈ ദു:ഖവാർത്ത താങ്ങാൻ എല്ലാവർക്കും സാധിക്കട്ടെ എന്ന് പറയുകയാണ് സഹപ്രവർത്തകരും ആരാധകരും.

Comments are closed.