ഒരു വർഷത്തിനുശേഷം അമ്മയെ കാണാൻ ചെന്നൈയിലെത്തി ബാല! ‘എൻ തങ്കമേ ചെല്ലമേ’.. തമിഴ്ശൈലിയിൽ ഉഴിഞ്ഞ് വീടിനകത്തേക്ക് സ്വീകരിച്ച് അമ്മ

Actor Bala Visited his mother at Chennai

Actor Bala Visited his mother at Chennai Viral News : മലയാളികളുടെ പ്രിയ നടനാണ് ബാല. കുറച്ച് മാസങ്ങൾക്ക് മുൻപാണ് അസുഖ ബാധിതനായി ബാല ആശുപത്രിയിൽ കഴിഞ്ഞിരുന്നത്. അസുഖം ബേധമായ ശേഷം ബാല ഒരു വർഷത്തിനു ശേഷം ചെന്നൈയിൽ പോവുന്ന വീഡിയോ ഇന്നലെ പങ്കുവെച്ചിരുന്നു. എയർപോർട്ടിൽ വച്ച് എടുത്ത വീഡിയോയിൽ ഭാര്യ എലിസമ്പത്തുമുണ്ടായിരുന്നു.

എൻ്റെ അമ്മയെ കാണാതെ ഒരു വർഷമായി. അമ്മയ്ക്ക് മുട്ടുവേദന കാരണം ആശുപത്രിയിൽ വരാൻ പറ്റിയിരുന്നില്ല. ഞാൻ ആശുപത്രിയിൽ നിന്ന് തിരിച്ചു വരാതെ മരിച്ചു പോയിരുന്നെങ്കിൽ അമ്മയ്ക്ക് എന്നെ കാണാൻ പറ്റില്ലായിരുന്നല്ലോ എന്ന് അമ്മയോട് ഞാൻ ചോദിച്ചപ്പോൾ അമ്മയ്ക്ക് സങ്കടമാണ് ഉണ്ടായതെന്ന് ബാല പറയുന്നു. എൻ്റെ ജീവൻ തിരിച്ചു കിട്ടിയതിനും, കൂടാതെ എനിക്കു വേണ്ടിയും എലിസബത്തിന് വേണ്ടിയും പ്രാർത്ഥിച്ച എല്ലാ മലയാളികളോടും ബാല നന്ദി പറയുകയും ചെയ്തു.

ഇന്ന് ഞാൻ അനുഭവിക്കുന്ന സന്തോഷം അത് പറഞ്ഞറിയിക്കാൻ കഴിയില്ലെന്നും, എൻ്റെ സഹോദരനെയും, ചേച്ചിയേയും, സുഹൃത്തുക്കളെയും, ബന്ധുക്കളേയുമൊക്കെ കാണാൻ പോവുകയാണ് എന്ന സന്തോഷം പങ്കുവെച്ചു കൊണ്ടാണ് ബാല ഇന്നലെ വീഡിയോയിൽ വന്നത്. എന്നാൽ ഇന്ന് അമ്മയെ കണ്ട സന്തോഷവും താരം പങ്കുവയ്ക്കുകയുണ്ടായി. അമ്മയ്ക്ക് പൂ ബൊക്കയൊക്കെയായാണ് ബാല പോകുന്നത്.

അകത്ത് കയറുന്നതിന് മുമ്പ് അമ്മ തമിഴ് ആചാരപ്രകാരം അടക്ക എടുത്ത് ഉഴിഞ്ഞ് ചെല്ലമേ, തങ്കമേ എന്നൊക്കെ പറഞ്ഞാണ് താരത്തെ വരവേറ്റത്. ശേഷം അമ്മ മകനെ ചേർത്ത് പിടിച്ച് നിറകണ്ണുകളോടെ നിൽക്കുന്നതാണ് കാണുന്നത്. ഈശ്വരൻ മകനെ തിരികെ നൽകിയതിൻ്റെ ഒരു സന്തോഷമായിരുന്നു ആ അമ്മയുടെ മനസിലെങ്കിലും, കണ്ണുകൾ നിറഞ്ഞിരുന്നു. ബാലയുടെ ആരാധകർക്ക് പോലും വേദനാജനകമായ രംഗമായിരുന്നു അത്. ബാല പങ്കുവെച്ച വീഡിയോയ്ക്ക് താഴെ അമ്മയ്ക്കും മകനും ആശംസകൾ അറിയിച്ചാണ് ആരാധകർ എത്തുന്നത്. Actor Bala Visited his mother at Chennai

Actor Bala Visited his mother at Chennai
Actor Bala Visited his mother at Chennai

Comments are closed.