നത്തിന്റെ കൈ പിടിച്ച് കേക്ക് മുറിച്ച് മമ്മൂക്ക! പിറന്നാള്‍ ഈ വര്‍ഷം മമ്മൂക്കക്കൊപ്പം, വീഡിയോ | Abin Natthu celebrating Birthday with Mammookka at Bazooka Movie set

Abin Natthu celebrating Birthday with Mammookka at Bazooka Movie set

ഒതളങ്ങ തുരുത്ത് എന്ന വെബ് സീരീസിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് അബിൻ ബിനു. നത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അബിൻ വളരെ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ നേടിയെടുക്കുകയുണ്ടായി. സൂപ്പർ ഹിറ്റായി മാറിയ രോമാഞ്ചം എന്ന ചിത്രത്തിലും ഒരു പ്രധാന വേഷത്തിൽ താരം എത്തിയിരുന്നു.

ആദ്യ വെബ് സീരീസിന് പിന്നാലെ നിരവധി അവസരങ്ങളാണ് അബിനെ തേടി എത്തിയത്. ലഭിച്ച കഥാപാത്രങ്ങളൊക്കെ ഒന്നിനൊന്നു മികച്ചതായി. അബിൻ ഇപ്പോൾ ഏറ്റവും ഒടുവിലായി അഭിനയിക്കുന്നത് മമ്മൂട്ടി നായകനായി എത്തുന്ന ബസൂക്ക എന്ന ചിത്രത്തിലാണ്. ചിത്രത്തിൻറെ ലൊക്കേഷനിൽ വച്ച് തന്റെ പിറന്നാൾ ആഘോഷിച്ചതിന്റെ വീഡിയോ അബിൻ തൻറെ സോഷ്യൽ മീഡിയ പേജിൽ ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

ഇത് വളരെ പെട്ടെന്ന് തന്നെ വൈറലായി മാറിയിട്ടും ഉണ്ട്. അബിനെ ചേർത്ത് പിടിച്ച് മമ്മൂട്ടിയാണ് കേക്ക് മുറിക്കുന്നത്. ജീവിതത്തിന് യഥാർത്ഥ അർത്ഥം തോന്നിയ നിമിഷം എന്ന അടിക്കുറിപ്പ് താരം പങ്കുവെച്ച വീഡിയോ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കുകയുണ്ടായി. അബിന് ഒപ്പം കേക്ക് മുറിക്കുന്ന മമ്മൂക്ക അതിൽനിന്ന് ഒരു പീസ് എടുത്ത് അബിന് നൽകുന്നുമുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന പിറന്നാളാഘോഷത്തിന് താഴെ നിരവധി പേർ കമന്റുമായി എത്തിയിട്ടും ഉണ്ട്.

തിരക്കഥാകൃത്ത് കല്ലൂർ ഡെന്നീസിന്റെ മകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ബസുക്ക ക്രൈം ഡ്രാമ വിഭാഗത്തിൽ ആണ് പുറത്തിറങ്ങുന്നത്. പ്രസിദ്ധീകരണ സമയം മുതൽ തന്നെ ഏറെ ശ്രദ്ധ നേടിയ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ മികച്ചത് ആയിരിക്കും എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. വ്യത്യസ്ത കഥാഗതിയിലൂടെ മുന്നേറുന്ന സിനിമയ്ക്കായി കാത്തിരിക്കുന്ന പ്രേക്ഷകർക്കിടയിലേക്ക് ബസുകയുടെ ലൊക്കേഷൻ വിശേഷങ്ങൾ പലപ്പോഴും വന്ന് നിറയാറുണ്ട്. അതിനൊക്കെ വളരെ മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കാറും. അബിൻ ബിനോയുടെ വീഡിയോയ്ക്ക് താഴെ എത്തുന്ന കമന്റുകളും അത്തരത്തിലുള്ളവ തന്നെയാണ്. ഇതിലും വലുത് ഇനി എന്ത് വേണം എന്നാണ് പലരും കമൻറ് ആയി കുറിക്കുന്നത്. Abin Natthu celebrating Birthday with Mammookka at Bazooka Movie set

Comments are closed.