സാന്ത്വനം താരങ്ങൾ വയസായാൽ എങ്ങനെ ഇരിക്കും എന്ന് അറിയേണ്ടേ ? ദാ ഇങ്ങനെ ഇരിക്കും വീഡിയോ വൈറൽ | Santhwanam Actors aged photo Viral

Santhwanam Actors aged photo Viral

Santhwanam Actors aged photo viral : ഇവർ ആരൊക്കെയാണെന്ന് മനസിലായോ…? നിങ്ങളുടെ ഇഷ്ടതാരങ്ങൾ തന്നെയാണ്… വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ മലയാള മിനിസ്‌ക്രീനിൽ തരംഗമായി മാറിയ ഒരു ടെലിവിഷൻ പരമ്പരയാണ് സാന്ത്വനം. സോഷ്യൽ മീഡിയയിൽ അടക്കം വളരെ ഹിറ്റായി മാറുന്ന സാന്ത്വനതിന്റെ ഓരോ എപ്പിസോഡും ആരാധകർ എല്ലാം തന്നെ വളരെ ആകാംക്ഷയോടെയാണ് നോക്കി കാണാറുള്ളത്. അത്യന്തം സസ്പെൻസ് നിറക്കുന്ന സാന്ത്വനം പരമ്പരയിലെ എല്ലാ അഭിനേതാക്കൾക്കും ഫാൻ പേജുകൾ അടക്കം സജീവമാണ്.

അതേസമയം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ എല്ലാം തന്നെ ഇഷ്ട പരമ്പരയായി മാറി റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള സാന്ത്വനം എന്നും ഹിറ്റാണ്.ഇപ്പോൾ വളരെ അധികം ഹൃദയഹാരിയായ രംഗങ്ങളിലൂടെയാണ് പ്രിയപരമ്പര സാന്ത്വനത്തിന്റെ എപ്പിസോഡുകൾ മുന്നോട്ടുപോകുന്നത്. പോലീസ് ലോക്കപ്പിലായിരുന്ന ശിവൻ സാന്ത്വനത്തിൽ തിരിച്ചെത്തിയതോടെ ശിവാഞ്ജലി പ്രണയത്തിന് വീണ്ടും തിരശ്ശീല ഉയരുകയാണ് എന്നത് ഓരോ എപ്പിസോഡ് നിന്നും വ്യക്തം.ശിവനായി സീരിയലിൽ സജിൻ എത്തുമ്പോൾ അഞ്ജലിയുടെ റോൾ ഗോപികയിൽ ഭദ്രം.

അതേസമയം ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൻ പ്രചാരം നേടുന്നത് സാന്ത്വനത്തിലെ കഥാപാത്രങ്ങൾക്ക് എല്ലാം വർഷങ്ങൾ പിന്നിടുമ്പോൾ എന്താകും സംഭവിക്കുകയെന്നുള്ള ഒരു രസകരമായ വീഡിയോയാണ്.ഒരുവേള അനേകം വർഷങ്ങൾ പിന്നിട്ടാൽ സാന്ത്വനത്തിലെ അംഗങ്ങൾക്ക് എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കുമെന്നത് നമുക്ക് ഈ ഒരു സൂപ്പർ വീഡിയോയിൽ കൂടി കാണാനായി സാധിക്കും. ഈ ഒരു രസകരമായ വീഡിയോ ഇതിനകം തന്നെ യൂട്യൂബിൽ അടക്കം സൂപ്പർ ഹിറ്റായി മാറി കഴിഞ്ഞു.

എന്നാൽ ഇപ്പോഴത്തെ എപ്പിസോഡുകളിൽ ശിവാജ്ഞലി പ്രണയം വീണ്ടും വളരെ മനോഹരമായി പൂത്തുതളിർക്കുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ആരാധകർ. പരമ്പരയിൽ ശിവനായി എത്തുന്ന സജിൻ നടി ഷഫ്‌നയുടെ ഭർത്താവാണ്. ഗിരീഷ് നമ്പ്യാർ, രക്ഷാ രാജ്, അപ്സര, രാജീവ് പരമേശ്വരൻ, അച്ചു, ദിവ്യ, രോഹിത്ത് തുടങ്ങിയ താരങ്ങളെല്ലാം പരമ്പരയിൽ അണിനിരക്കുന്നുണ്ട്. തമിഴിൽ ഹിറ്റായി തുടരുന്ന പാണ്ട്യൻ സ്റ്റോഴ്സ് എന്ന സീരിയലിന്റെ തമിഴ് റീമേക്ക് ആണ് സാന്ത്വനം.

Comments are closed.