കൃഷ്ണ സ്റ്റോഴ്സ് വിട്ട് പോകാനാകില്ല, ജോലി വേണ്ടെന്ന് ഹരി! ഏട്ടന്റെയും ഏട്ടത്തിയുടെയും വാലിൽ തൂങ്ങി ഹരിയെന്നു അപ്പു! സാന്ത്വനം ഇന്നത്തെ എപ്പിസോഡ് | Santhwanam Promo Today Episode Dec 20 th

Santhwanam Promo Today Epiosode Dec 20 th

Santhwanam Promo Today Episode Dec 20th : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം ഇപ്പോൾ വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ ദേവൂട്ടിയുടെ പിടിഎ മീറ്റിങ്ങിന് പോയപ്പോൾ, ദേവൂട്ടിയെ കുറിച്ച് നല്ലത് പറഞ്ഞതൊക്കെ പറയുകയായിരുന്നു. ഇത് കേട്ട് എല്ലാവർക്കും വലിയ സന്തോഷമായി. പിന്നീട് എല്ലാവരും ഭക്ഷണം കഴിക്കുമ്പോൾ, പലതും പറഞ്ഞു കൊണ്ടിരിക്കുമ്പോൾ അപ്പു ഹരിയ്ക്ക് വീണ്ടും പഴയ കമ്പനിയിലേക്ക് റീജിയണൽ മാനേജറായി ജോലി ലഭിച്ചെന്ന വിവരം അറിയിക്കുന്നു. ഇത് കേട്ടപ്പോൾ എല്ലാവർക്കും വലിയ സന്തോഷമായി. പക്ഷേ ഹരിയുടെ മുഖത്ത്

സന്തോഷമൊന്നും ഉണ്ടായില്ല. നിനക്കെന്താ ഹരി ഒരു സന്തോഷമില്ലാത്തതെന്ന് ചോദിക്കുകയാണ് ബാലൻ. അപ്പോഴാണ് ഹരി പറയുന്നത്, ജോലി കിട്ടിയത് ശരി തന്നെ. പക്ഷേ ഇത്തവണയും പോസ്റ്റ് കൊച്ചിയിൽ തന്നെയാണ്. ഇത് കേട്ടപ്പോൾ ദേവിയ്ക്കും ബാലനും അത്രയ്ക്കങ്ങ് ഇഷ്ടപ്പെടുന്നില്ല. സാന്ത്വനത്തിൽ നിന്ന് മാറി താമസിച്ച് ജോലി ചെയ്യുന്നതിൽ വലിയ താൽപര്യമില്ല. ഇതൊക്കെ കേട്ട് അപ്പുവിന് ദേഷ്യം വന്നു കൊണ്ട് റൂമിലേക്ക് പോയി. അങ്ങനെ ഭക്ഷണം കഴിക്കുന്നിടത്ത് നിന്ന് എല്ലാവരും കുറച്ച് കഴിച്ച് എഴുന്നേറ്റു പോയി. പിന്നീട് ദേവി കിച്ചൻ

വൃത്തിയാക്കുമ്പോഴാണ് അഞ്ജു വരുന്നത്. ദേവിയോട് ഹരിയേട്ടൻ ജോലിക്ക് പോകുന്നതിൽ ദേവിയേടത്തിയ്ക്ക് ഇഷ്ട കുറവുണ്ടോ. എനിക്ക് ജോലി കിട്ടിയതിൽ സന്തോഷമേയുള്ളൂവെന്നും, എന്നാൽ സാന്ത്വനംവീട്ടിൽ നിന്ന് പോകുന്നതോർത്താണ് വിഷമമെന്ന് പറയുകയാണ്. അത് കേട്ടപ്പോൾ അഞ്ജു പറയുന്നത് എപ്പോഴും അനിയന്മാരെ കൂടെ നിർത്താൻ പറ്റുമോ, കണ്ണൻ ചെന്നൈയിൽ പോയല്ലേ ജോലി ചെയ്യുന്നതെന്നും, അത് പോലെ ഹരിയേട്ട നും ജോലിയ്ക്കായി പോവട്ടെ എന്നു പറയുമ്പോഴാണ് അപ്പു വരുന്നത്. നമ്മൾ ഹരിയേട്ടൻ്റെ ജോലിയെക്കുറിച്ചാണ്

പറയുന്നതെന്നു പറഞ്ഞപ്പോൾ, അതെ ദേവിയേടത്തി ഹരിയെ പറഞ്ഞ് മനസിലാക്കണമെന്ന് പറയുകയാണ് അപ്പു. പലരും ജീവിക്കുന്നത് വീടുവിട്ട് നിന്ന് ജോലി ചെയ്താണെന്നും, ഇവൽ മാത്രമെന്താണിങ്ങനെ എന്നു പറയുകയാണ് അപ്പു. പിന്നീട് റൂമിലേക്ക് പോയ അപ്പു ഹരിയോട് വീണ്ടും ജോലിയുടെ കാര്യം തന്നെ പറയുകയാണ്. ദേവിയേടത്തിയുമായി ഞങ്ങൾ ഈ കാര്യം തന്നെയാണ് സംസാരിച്ചതെന്ന് പറഞ്ഞപ്പോൾ, നീ എന്തിനാണ് ദേവിയേടത്തിയോട് ഇതൊക്കെ പറഞ്ഞതെന്നും, നമ്മുടെ കാര്യങ്ങളിൽ ദേവിയേടത്തിയേയും ബാലേട്ടനേയും കുറ്റം പറയരുതെന്ന് പറയുകയാണ് ഹരി. അപ്പോഴാണ് ദേവി വരുന്നത്. ദേവി വന്ന് ഹരിയുടെ ജോലിയെക്കുറിച്ച് പറയുകയും, നീ ആ ജോലിക്ക് പോകണമെന്നും പറയുകയാണ്. ഇത് കേട്ട് ഹരി ഞെട്ടി നിൽക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Comments are closed.