![Tovino Thomas Childhood Photo](https://jobsindubaie.com/wp-content/uploads/2023/07/tovino-2_11zon.jpg)
മലയാള സിനിമയിലെ യുവ നടന്മാരിൽ നായകനും വില്ലനുമായവൻ..! ആളെ മനസ്സിലായോ?
Tovino Thomas Childhood Photo,
മലയാള സിനിമ ലോകത്തെ നടി നടന്മാരെ ആരാധകർ, അഭിനേതാക്കൾ എന്നതിലുപരി ആരാധനപാത്രങ്ങളായിയാണ് കാണുന്നത്. അതുകൊണ്ടുതന്നെ അവരുടെ സിനിമാ ജീവിതത്തിനും അപ്പുറമുള്ള വ്യക്തി ജീവിത വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്ക് പ്രിയങ്കരം തന്നെ. ഇത്തരത്തിൽ മലയാള സിനിമയിൽ ഇപ്പോൾ യുവ സെൻസേഷൻ ആയി തിളങ്ങിനിൽക്കുന്ന ഒരു യുവനടന്റെ കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുന്നത്.
ഫാൻ പേജുകളിലൂടെ പ്രചരിക്കുന്ന ഈ ചിത്രത്തിൽ തന്റെ അമ്മയോടൊപ്പം നിൽക്കുന്ന ഈ കൊച്ചു കുട്ടി, മലയാള സിനിമ ആരാധകർക്ക് മിന്നൽ അടിപ്പിച്ച ‘മിന്നൽ മുരളി’ ആയി നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട ടോവിനോ തോമസ് ആണ്. നായകനായി മലയാള സിനിമയിൽ തിളങ്ങിനിൽക്കുന്ന ടോവിനോ, പ്രതിനായകനായും ചില ചിത്രങ്ങളിൽ വേഷമിട്ട് പ്രേക്ഷകരെ അമ്പരപിക്കാറുണ്ട്. ‘അച്ചായൻ’ എന്നാണ് ടോവിനോയുടെ ഹാർഡ്കോർ ആരാധകർ അദ്ദേഹത്തെ ഇഷ്ടത്തോടെ വിളിക്കുന്നത്.
![Tovino Thomas Childhood Photo](https://jobsindubaie.com/wp-content/uploads/2023/07/tovino-2_11zon.jpg)
2012-ൽ പുറത്തിറങ്ങിയ ‘പ്രഭുവിന്റെ മക്കൾ’ എന്ന ചിത്രത്തിലൂടെയാണ് ടോവിനോ അഭിനയ ജീവിതം ആരംഭിച്ചത്. എന്നാൽ, തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ദുൽഖർ സൽമാൻ നായകനായിയെത്തിയ ‘എബിസിഡി’ എന്ന ചിത്രത്തിലെ അഖിലേഷ് വർമ്മ എന്ന രാഷ്ട്രീയക്കാരനിലൂടെയാണ് ടോവിനോയെ മലയാളികൾ തിരിച്ചറിയുന്നത്. പിന്നീട്, ചില ചിത്രങ്ങളിൽ സഹനടനായി പ്രത്യക്ഷപ്പെട്ട ടോവീനോ, 2016 മുതലാണ് സജീവമായി സ്വതന്ത്ര നായകനായി സിനിമകൾ ചെയ്തു തുടങ്ങിയത്.
‘സ്റ്റൈൽ’, ‘ഗപ്പി’, ‘ഒരു മെക്സിക്കൻ അപാരത’, ‘ഗോദ’, ‘മായാനദി’, ‘തീവണ്ടി’ തുടങ്ങി നിരവധി ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ടോവിനോ തോമസ്, ഇന്ന് മലയാള സിനിമയിലെ യുവ നടന്മാരിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള നായകന്മാരിൽ ഒരാളാണ്. ‘നാരദൻ’, ‘ഡിയർ ഫ്രണ്ട്’, ‘വാശി’ എന്നീ ചിത്രങ്ങളാണ് 2022-ൽ ടോവിനോയുടെതായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘തല്ലുമാല’ ആണ് ടോവിനോയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.
![Tovino Thomas Childhood Photo](https://jobsindubaie.com/wp-content/uploads/2023/07/tovino-1_11zon.jpg)
Comments are closed.