‘എനിക്ക് സന്തോഷം ആണ്, എനിക്ക് ആരുമില്ലാത്തതാണ്’! ഇനി ഒറ്റക്കായി എന്നുള്ള സങ്കടമില്ല, പുതിയ ജീവിതത്തിലേക്ക് ചുവടുവച്ച് 63കാരിയും 72കാരനും | Old Couples Wedding goes viral

Old Couples Wedding goes viral

Old Couples Wedding goes viral : കാഴ്ച്ചക്കാർക്ക് കൗതുകം ജനിപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ വൈറൽ ആയിരിക്കുന്നത് ഒരു വിവാഹതിന്റെ ദൃശ്യങ്ങൾ ആണ്. പ്രായത്തെ വെറും സംഖ്യ മാത്രമാക്കികൊണ്ട് 63 വയസ്കാരിയായ പൊന്നമ്മയും 72 വയസുള്ള രവീന്ദ്രനും ഒരുമിച്ച് പുതിയ ജീവിതത്തിലേക്ക് ചുവട് വച്ചരിക്കുകയാണ്.

ഇരുവരും ഒന്നിക്കാൻ തീരുമാനമെടുത്തത് ഇനിയുള്ള കാലം ഇവർക്ക് ഒന്നിച്ച് ജീവിക്കണമെന്ന ആഗ്രഹത്തിൽ നിന്നാണ്. പൂഞ്ഞിലിക്കാവിലെ ദേവി ക്ഷേത്ര സന്നിധിയിൽ വച്ച് കഞ്ഞിക്കുഴി കരിക്കാട്ടിൽ വീട്ടിൽ പൊന്നമ്മയും മുഹമ്മ അഞ്ചുതൈക്കൽ എൻ കെ രവീന്ദ്രനും പുതിയ ജീവിതം ആരംഭിച്ചത്. രണ്ട് പേരുടെയും രണ്ടാം വിവാഹം ആണെങ്കിലും വലിയ പിന്തുണയാണ് ഇപ്പോൾ ലഭിച്ചത്. ഇപ്പോൾ വൈറൽ ആയ വിഡിയോ കൂടുതൽ മനോഹരം ആക്കുന്നത് പൊന്നമ്മയുടെ മറുപടികളും നാണവും സന്തോഷവും എല്ലാമാണ്.

‘ എനിക്ക് വളരെ സന്തോഷം തോനുന്നു അതിന് കാരണം എനിക്ക് ആരും തന്നെയില്ല എന്നും , ഇത് പങ്കുവെക്കുമ്പോൾ പൊന്നമ്മയുടെ നാണവും സന്തോഷവും എല്ലാം വീഡിയൊയ്ക്ക് കൂടുതൽ മാറ്റ് കൂട്ടി. കൂടാതെ ഇവർക്ക് പുതിയ ജീവിതം ലഭിച്ചതിന്റെ സന്തോഷവും ആത്മസവിശ്വാസവും കാണാം. ഇവർക്ക് ഇനി ആരുമില്ല എന്ന സങ്കടങ്ങൾ ഇല്ലാതെ സുഖമായി ജീവിക്കാൻ സാധിക്കും. പൊന്നമ്മക്ക് കഴിഞ്ഞ വർഷമാണ് തന്റെ ഭർത്താവിനെ നഷ്ടമാകമായിരിക്കുന്നത്. തുടർന്ന് പൊന്നമ്മ വീട്ടിലും ജീവിതത്തിലും ഒറ്റക്ക് ആയി.എന്നാൽ രവീന്ദ്രന്റെ ഭാര്യ മരിച്ചത് കുറെ വർഷങ്ങൾക്ക് മുൻപാണ്. അദ്ദേഹം അതിന് ശേഷം ചെറിയ ബിസിനസുമായി ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ്. അടുത്തിടെ ആണ് രവീന്ദ്രന്റെ മകനായ രാജേഷ് പ്ലംബിങ് പണിയുമായി ബന്ധപ്പെട്ട് പൊന്നമ്മയുടെ വീട്ടിലേക്ക് എത്തി ചേർന്നത്.

പൊന്നമ്മയുടെ ഏകാന്ത ജീവിതത്തിന്റെ ദുരിതം കണ്ട രാജേഷ് തന്നെയാണ് തന്റെ അച്ഛൻ രവീന്ദ്രനെ പൊന്നമ്മക്ക് കൂട്ടായി കല്യാണം ആലോചിച്ചത്. രവീന്ദ്രനോട് മകൻ ചോദിച്ചത് മുൻപ് അമ്മയെ നോക്കിയത് പോലെ അച്ഛന് നോക്കാനായി ഒരാൾ വേണ്ടേ എന്നാണ്. ശേഷം രവീന്ദ്രൻ തന്റെ മകന്റെയും കുടുംബത്തിന്റെയും ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വച്ച് പൊന്നമ്മയുടെ കഴുത്തിൽ മാല ചാർത്തി. തന്റെ ഏറ്റവും പ്രിയപെട്ടവരുടെയും നാട്ടുകാരുടെയും പൂർണമായ പിന്തുണയും അനുഗ്രഹങ്ങളോടും കൂടിയാണ് രവീന്ദ്രൻ പൊന്നമ്മയുടെ കരം പിടിച്ചത്. വീഡിയോ വൈറൽ ആയതോടെ ഇതിന് മറുപടിയായി രാജേഷ് തന്റെ നിലപാട് പറഞ്ഞത് ഇത്തരത്തിലാണ് ‘ ഒരു പെൺകുട്ടിയെ മകൻ ഇറക്കി കൊണ്ടു വരും എന്ന് പറഞ്ഞാൽ അച്ഛൻ സ്വീകരിക്കില്ലേ അതുപോലെ തന്നെയാണ് ഇതും എന്ന തരത്തിലാണ്. Old Couples Wedding goes viral

Comments are closed.