Weight Gaining Health Mix At Home : കുട്ടികൾ മുതൽ പ്രായമായവരിൽ വരെ പ്രതിരോധശേഷി കുറവായതു കൊണ്ടും അല്ലാതെയും ഒക്കെയായി പല രീതിയിലുള്ള അസുഖങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്ന ഒരു സമയമാണ് കർക്കിടക മാസം. രക്തക്കുറവ്, കൈകാൽ മരവിപ്പ് പോലുള്ള അസുഖങ്ങൾക്ക് എന്ത് മരുന്ന് കഴിക്കണം എന്നതിനെപ്പറ്റി പലർക്കും ധാരണയും ഉണ്ടായിരിക്കില്ല. എന്നാൽ ഇത്തരത്തിലുള്ള പലവിധ പ്രശ്നങ്ങൾക്കും പരിഹാരമായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെൽത്ത് മിക്സിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.
Weight Gaining Health Mix At Home
ഈയൊരു ഹെൽത്ത് മിക്സ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ കറുത്ത എള്ള് ഏകദേശം അരക്കിലോ അളവിൽ, ഒരു കപ്പ് അളവിൽ അണ്ടിപ്പരിപ്പ്, അതേ അളവിൽ ബദാം, ഒരു കപ്പ് അളവിൽ അവl, ശർക്കര പൊടി, തേങ്ങ ചിരകിയത് ഇത്രയും മാത്രമാണ്. കറുത്ത എള്ളാണ് ഈയൊരു ഹെൽത്ത് മിക്സ് തയ്യാറാക്കാനായി ഉപയോഗിക്കുന്നത്. ആദ്യം തന്നെ എള്ള് നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം വാരാനായി വയ്ക്കുക. വെള്ളം പൂർണമായും പോയി കഴിഞ്ഞാൽ അത് അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക.
ശേഷം എള്ള് എടുത്തുമാറ്റി അതേ പാനിലേക്ക് എടുത്തുവച്ച ബദാമിട്ട് നല്ലതുപോലെ ചൂടാക്കി എടുക്കുക. അണ്ടിപ്പരിപ്പും വേണമെങ്കിൽ ഒന്ന് ചൂടാക്കി എടുക്കാവുന്നതാണ്. ഇത്തരത്തിൽ ചൂടാക്കിയെടുത്ത എല്ലാ ചേരുവകളും മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടിച്ചെടുക്കുക. മിക്സിയുടെ ജാറിൽ ഒട്ടും നനവില്ല എന്ന കാര്യം ഉറപ്പുവരുത്തിയതിനു ശേഷം മാത്രം പൊടിച്ചെടുക്കുക. അതല്ലെങ്കിൽ ഹെൽത്ത് മിക്സ് പെട്ടെന്ന് തന്നെ കേടായി പോകാനുള്ള സാധ്യതയുണ്ട്.
ഈയൊരു ഹെൽത്ത് മിക്സ് കൂടുതൽ നാൾ കേടാകാതെ ഉപയോഗിക്കാനായി വെള്ളം പൂർണമായും തുടച്ചെടുത്ത എയർ ടൈറ്റായ ഒരു കണ്ടെയ്നറിൽ ഇട്ടു വയ്ക്കാവുന്നതാണ്. എല്ലാദിവസവും തയ്യാറാക്കിവെച്ച ഹെൽത്ത് മിക്സിൽ നിന്നും ഒരു ടീസ്പൂൺ അളവിൽ എടുത്ത് ആവശ്യത്തിനുള്ള ശർക്കരയും തേങ്ങയും ചേർത്ത് കഴിക്കുകയാണെങ്കിൽ പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഇല്ലാതാകുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Weight Gaining Health Mix At Home Video Credits : Dhansa’s World
Homemade Weight Gain Health Mix for Rapid and Healthy Mass Building
Looking to gain weight naturally and safely? Try this nutrient-dense, high-calorie health mix made at home using superfoods that support muscle gain, improved digestion, and energy boost.
✅ Key Ingredients (rich in protein, healthy fats, and carbs):
- Whole Grains: Ragi, Oats, Brown Rice
- Pulses: Green gram, Black gram, Horse gram
- Nuts & Seeds: Almonds, Cashews, Walnuts, Pumpkin seeds
- Natural Sweeteners: Jaggery, Dates, Dry Figs
- Spices: Cardamom, Dry Ginger (for better digestion)
🥣 How to Use:
Grind all roasted ingredients into a fine powder. Mix 2 tablespoons with warm milk or water. Consume daily, preferably after meals or workouts.
🌿 Benefits:
- Boosts metabolism and appetite
- Improves muscle mass naturally
- Supports gut health and immunity
- 100% preservative-free & safe for kids and adults
💡 Pro Tip: Add a banana or spoon of ghee along with the mix for enhanced weight gain results.