നയൻസ് നല്ലൊരു അമ്മയും ഭാര്യയും ആണ്, വീട്ടിൽ ജോലിക്കാർ ഉണ്ടെങ്കിലും എന്റെയും മക്കളുടെയും എല്ലാ കാര്യങ്ങളും നോക്കുന്നത് അവൾ!! നയൻസിന്റെ നിർബന്ധങ്ങളെ കുറിച്ച് വിഘ്‌നേശ് ശിവൻ | Vignesh Sivan Opens About Nayanthara

Vignesh Sivan Opens About Nayanthara

Vignesh Sivan Opens About Nayanthara Malayalam : തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് എന്നും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. തിരുവല്ലകാരിയായ ഒരു ക്രിസ്ത്യാനി കുടുംബത്തിൽ ജനിച്ച പെൺകുട്ടി മനസ്സിനക്കരെ എന്ന ജയറാം ചിത്രത്തിലെ നാടൻ കഥാപാത്രം അഭിനയിച്ച് വെള്ളിത്തിരയ്ക്ക് മുന്നിലേക്ക് എത്തുകയും പിന്നീട് അവിടെ നിന്ന് ആരെയും അമ്പരപ്പിക്കുന്ന തരത്തിലുള്ള ഒരു കരിയർ ചേഞ്ച് ഉണ്ടാവുകയും ആയിരുന്നു.

ആദ്യ ചിത്രത്തിനു ശേഷം നിരവധി അവസരങ്ങൾ നയൻസിനെ തേടി എത്തി. മലയാളം, തമിഴ്, തെലുങ്ക്, കന്നട അടക്കം നിരവധി ഭാഷകളിൽ ശ്രദ്ധേയമായ ചിത്രങ്ങൾ കൈകാര്യം ചെയ്ത താരം തെന്നിന്ത്യയുടെ ലേഡീസ് സൂപ്പർസ്റ്റാർ എന്നാണ് അറിയപ്പെടുന്നത് പോലും കരിയറിൽ ഒരുപാട് വിജയങ്ങൾ ഉണ്ടായപ്പോഴും നയൻസിന്റെ വ്യക്തിജീവിതം പലപ്പോഴും ഗോസിപ്പുകളും വിവാദങ്ങളും നിറഞ്ഞതായിരുന്നു. എന്നാൽ അതിനൊന്നിനും താരത്തിന്റെ കരിയറിനെ തളർത്തുവാൻ കഴിഞ്ഞില്ല എന്നതാണ് സത്യം.

ഏറ്റവും ഒടുവിലായി നയൻസ് സോഷ്യൽ മീഡിയയിൽ ഇടം നേടിയത് സംവിധായകനായ വിഘ്നേശ് ശിവനുമായുള്ള വിവാഹത്തോടെയാണ്. ഇതിനു മുൻപ് പ്രഭുദേവ അടക്കമുള്ള താരങ്ങളുമായുള്ള താരത്തിന്റെ പ്രണയം വലിയതോതിൽ ചർച്ച ചെയ്യപ്പെട്ടതിനുശേഷം ആണ് വിഘ്നേശ് ശിവനുമായുള്ള വിവാഹം നടന്നത്. അതിനുശേഷം സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലാതെ ഇരുന്ന താരം പെട്ടെന്നാണ് ഒരു ദിവസം തങ്ങൾ മാതാപിതാക്കൾ ആകാൻ തീരുമാനിച്ചിരിക്കുന്നു എന്ന് പറഞ്ഞത്. ഇതിനിടയിൽ വിഘ്നേശ് ശിവൻ നയൻസിനെ പറ്റി പറഞ്ഞിരിക്കുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

എത്ര വലിയ താര പത്നിയാണ് എന്നൊക്കെ പറഞ്ഞാലും ചില കാര്യങ്ങളിൽ നയൻസിന് വലിയ നിർബന്ധം ഉണ്ടെന്നാണ് വിഘ്നേഷ് പറയുന്നത്. വീട്ടിൽ പത്ത് ജോലിക്കാരോളം ഉണ്ട്. എന്നിരുന്നാൽ പോലും ചില കാര്യങ്ങൾ ചെയ്യുക അവൾ തന്നെയാണ്. പലപ്പോഴും രാത്രി സിനിമയൊക്കെ കണ്ട് ഞങ്ങൾ ഉറങ്ങുമ്പോൾ പന്ത്രണ്ട് മണി, ഒരു മണിയൊക്കെയാകും. അപ്പോഴാകും ആഹാരം കഴിക്കുക. വേണമെങ്കിൽ ജോലിക്കാരെ വിളിച്ച് അത് വൃത്തിയാക്കി വെക്കാൻ അവൾക്ക് പറയാം. പക്ഷേ ഞാനും അവളും കഴിച്ച പാത്രങ്ങൾ നയൻ തന്നെയാണ് വൃത്തിയാക്കുന്നത് എന്നാണ് വിഘ്നേഷ് പറഞ്ഞിരിക്കുന്നത്. വിഘ്നേശിന്റെ വാക്കുകൾ വലിയതോതിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. Vignesh Sivan Opens About Nayanthara, Nayanthara

കംപ്യൂട്ടർ ഫോണ്ടുകളെ വെല്ലുന്ന കയ്യക്ഷരം; കണ്ടവരെല്ലാം ഞെട്ടി.!! ആൻ മരിയയുടെ എഴുത്ത് ഒന്ന് കാണേണ്ടത് തന്നെയാണ്.!!

Comments are closed.