സുഹൃത്തുക്കളുമായി ഒത്തുകൂടിയാൽ പുതുജീവന്‍ കിട്ടിയതുപോലെ; വീണ്ടും ഒത്തുകൂടി 80കളിലെ പ്രിയ താരങ്ങള്‍ | Get Together of 80s Actors

Get Together of 80s Actors

Get Together of 80s Actors Viral News : എണ്‍പതുകളില്‍ സിനിമയിലെത്തി നായികാ നായകന്മാരായി മാറിയ ദക്ഷിണേന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ സൗഹൃദങ്ങൾ പുതുക്കാൻ ഇടയ്ക്കൊക്കെ ഒത്തൊരുമിക്കാറുണ്ട്. തിരശ്ശീലക്കുള്ളിലെ അഭിനയത്തേക്കാൾ ജീവിതത്തിൽ സൗഹൃദത്തിന് പ്രാധാന്യം നൽകി കൊണ്ട് അവർ ആരംഭിച്ച  എയ്റ്റീസ് ക്ലബ്ബ് താരങ്ങൾക്കിടയിൽ മാത്രമല്ല ആരാധകർക്കിടയിലും ഒരു ഇമ്പ്രഷൻ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നട,

മലയാളം സിനിമകളിലെ എല്ല പ്രമുഖ താരനിരകളും തന്നെ എയ്റ്റീസ് ക്ലബ്ബിലുണ്ട്. പാട്ടും ഡാൻസും ഒക്കെയായി പഴയ ഓർമകളുടെ സ്മരണകളില്‍ നടത്തുന്ന ആഘോഷരാവിൽ സൂപ്പർ താരങ്ങളടക്കമുള്ളവർ പങ്കുചേരുകയും ചിത്രങ്ങൾ ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്. ഇവയെല്ലാം  തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്യും . ഇത്തവണയും ആ പതിവു തെറ്റിയിട്ടില്ല.

“എന്റെ പ്രിയ സുഹൃത്തുക്കളെ കണ്ടുമുട്ടിയതിന് ശേഷം പുതുജീവൻ ലഭിച്ച പോലെ,” എന്ന അടിക്കുറിപ്പിനൊപ്പമാണ് ഇത്തവണത്തെ ഗെറ്റുഗദർ ചിത്രങ്ങൾ പൂർണിമ രാജ് കുമാർ പങ്കുവെച്ചിരിക്കുന്നത്. സുഹാസിനി മണിരത്നം, റഹ്മാൻ, രാധിക ശരത് കുമാർ, പൂർണിമ ഭാഗ്യരാജ്, രേവതി, ലിസി, ഖുശ്ബു സുന്ദർ ശോഭന, ഭാനു ചന്ദർ തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങളാണ് പൂർണിമ പങ്കുവെച്ചിട്ടുള്ളത്. ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുമുണ്ട്. 80 കളിലും 90 കളിലെയും താരനിരകളെ ഒന്നിച്ച് കണ്ട സന്തോഷമാണ് ആരാധകർക്കിടയിൽ ഉള്ളത്.

ചിത്രത്തിന് നിരവധി താരങ്ങളും ആരാധകരും ആശംസകൾ അറിയിച്ചിട്ടുണ്ട്. 2009 ൽ സുഹാസിനി മണിരത്നവും ലിസിയും ചേർന്നാണ് റീയൂണിയൻ ആരംഭിച്ചത്. ‘ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാനായി തെന്നിന്ത്യൻ താരങ്ങൾ ഒന്നിച്ച് സുഹാസിനിയുടെ വീട്ടിൽ ചേർന്നപ്പോഴാണ് ഈ ആശയം വന്നതെന്ന് മുൻപ് സുഹാസിനി പറഞ്ഞിരുന്നു. എന്തായാലും നീണ്ട ഇടവേളയ്ക്കു ശേഷം പ്രിയ താരങ്ങളെ ഒന്നിച്ചു കണ്ട  സന്തോഷത്തിലാണ് ആരാധകർ. Get Together of 80s Actors

Comments are closed.