To Wash White Clothes Easily : വെള്ള വസ്ത്രങ്ങളിൽ കറകൾ പിടിച്ചു കഴിഞ്ഞാൽ അവ വൃത്തിയാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കുട്ടികൾ സ്കൂളിലേക്ക് ഇടുന്ന യൂണിഫോം ഷർട്ടുകളിൽ എല്ലാം ഇത്തരത്തിൽ കടുത്ത കറകൾ പറ്റിപ്പിടിച്ചു കഴിഞ്ഞാൽ വൃത്തിയാക്കിയെടുക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. എന്നാൽ എത്ര കടുത്ത കറകളും വെള്ള വസ്ത്രങ്ങളിൽ നിന്നും കളയാനായി ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ട്രിക്കാണ്
ഇവിടെ വിശദമാക്കുന്നത്. അതിനായി അത്യാവശ്യം വായ് വട്ടമുള്ള ഒരു വലിയ പാത്രം എടുക്കുക. അതിലേക്ക് മുക്കാൽ ഭാഗത്തോളം പച്ചവെള്ളം നിറച്ചു കൊടുക്കുക. ശേഷം അതേ അളവിൽ വെള്ളം തിളപ്പിച്ചത് കൂടി തണുത്ത വെള്ളത്തോടൊപ്പം ചേർത്ത് മിക്സ് ചെയ്യുക. അതിലേക്ക് കാൽ കപ്പ് അളവിൽ ബേക്കിംഗ് സോഡയും, വിനാഗിരിയും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ബേക്കിംഗ് സോഡയിലേക്ക്
വിനാഗിരി ഒഴിക്കുമ്പോൾ അതിൽനിന്നും പതളകൾ മുകളിലേക്ക് വരുന്നതായി കാണാൻ സാധിക്കും. ഈ കൂട്ടിലേക്ക് ഒരു ഷാമ്പുവിന്റെ സാഷേ കൂടി പൊട്ടിച്ച് ഒഴിച്ച ശേഷം വൃത്തിയാക്കി എടുക്കാൻ ആവശ്യമായ തുണികൾ അതിലേക്ക് ഇട്ടുവയ്ക്കുക. ശേഷം 30 മിനിറ്റ് നേരം തുണികൾ റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കണം. ഈയൊരു സമയത്ത് തന്നെ ഒരു കപ്പ് അളവിൽ പാല് കൂടി വെള്ളത്തിന്റെ കൂട്ടിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ തുണിയിലെ കറകൾ പെട്ടെന്ന് പോയി കിട്ടുകയും
തുണികൾക്ക് കൂടുതൽ വെള്ള നിറം ലഭിക്കുകയും ചെയ്യുന്നതാണ്. 30 മിനിറ്റ് ശേഷം വെള്ളത്തിൽ നിന്നും എടുക്കുന്ന തുണികളിൽ ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കി എടുക്കുക. ഇത്തരത്തിൽ വൃത്തിയാക്കി എടുക്കുന്ന തുണികൾ തണുത്ത വെള്ളത്തിൽ കഴുകിയശേഷം ഉണക്കിയെടുക്കുകയാണെങ്കിൽ കറകളെല്ലാം പോയി എളുപ്പത്തിൽ വൃത്തിയായി കിട്ടുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. To Wash White Clothes Easily Credit : Kruti’s – The Creative Zone
To Wash White Clothes Easily
1. Separate Your Whites
- Only wash white clothes together. Mixing them with colors causes graying or color transfer.
2. Pre-Treat Stains
- Apply a stain remover or rub in detergent directly on stains (like sweat, makeup, or food).
- Let it sit for 5–10 minutes.
3. Choose the Right Water Temperature
- Use warm or hot water for cottons and linens (if the label allows).
- Delicate fabrics may need cold water—always check tags.
4. Add Boosters (Optional)
- ½ cup baking soda in the wash boosts brightness.
- ½ cup white vinegar in the rinse cycle softens clothes and removes residues.
- Bleach (follow label instructions) for deep whitening—use with care and never mix with vinegar or ammonia.
5. Use the Right Detergent
- Use a high-quality detergent designed for whites or one that contains optical brighteners.
6. Avoid Overloading the Washer
- Clothes need room to move for proper cleaning and rinsing.
7. Dry in the Sun (if possible)
- Sunlight naturally whitens and disinfects. If using a dryer, avoid over-drying which can yellow whites.
💡 Extra Tips:
- Soak dingy whites in a mix of warm water + baking soda or oxygen bleach for 2–6 hours before washing.
- Wash white clothes every 1–2 wears to prevent stain setting and fabric yellowing.