ഒരു പ്രശസ്ത നടന്റെ യൗവനമാണ് ഇത്.!! ഈ താരം ആരെന്ന് മനസ്സിലായോ ? തിരിച്ചറിഞ്ഞവർ പറയൂ.!! | Celebrity Childhood Photo Viral

Celebrity childhood photo viral : ഇന്ന് ന്യൂജനറേഷൻ സിനിമകളുടെ കാലമാണ്. എന്നിരുന്നാലും, മലയാള സിനിമ ആരാധകർ ഒരിക്കലും മലയാള സിനിമക്ക് അവിസ്മരണീയമായ സംഭാവനകൾ നൽകിയ അതുല്യരായ നടി നടന്മാരെ ഒരിക്കലും മറക്കില്ല എന്ന് മാത്രമല്ല എക്കാലത്തും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അത് മലയാള സിനിമ പ്രേമികളുടെ സംസ്കാരവും, മലയാള സിനിമയിൽ ജീവിച്ചു മരണപ്പെട്ടു പോയ കലാകാരന്മാരുടെ മഹത്വവും വിളിച്ചോതുന്നു.

ഇന്ന് ഇന്റർനെറ്റ് ലോകത്ത് തരംഗമായ ഒന്നാണല്ലോ സെലിബ്രിറ്റി ചൈൽഡ്ഹുഡ് ചിത്രങ്ങൾ. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അതിലുപരി ബഹുമാനിക്കുന്ന ഒരു നടന്റെ അപൂർവ്വമായ ഒരു പഴയകാല ചിത്രമാണ് ഇന്ന് ഞങ്ങൾ നിങ്ങൾക്ക് കാണിച്ചു തരുന്നത്. തീർച്ചയായും മലയാള സിനിമയെ ഇഷ്ടപ്പെടുന്നവർക്ക് ഈ മുഖം കാണുമ്പോൾ തന്നെ ഇത് ആരാണെന്ന് മനസ്സിലായിക്കാണും. 200-ലധികം മലയാള സിനിമകളിൽ വേഷമിട്ട ഈ നടൻ, 3 ദേശീയ അവാർഡുകളും,

11 കേരള സംസ്ഥാന അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്. തന്റെ വിപുലമായ രീതിയിലുള്ള അഭിനയം, റിയലിസ്റ്റിക്, സ്വതസിദ്ധമായ രൂപഭാവങ്ങൾ എന്നിവയിലൂടെ മലയാള സിനിമ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടൻ തിലകന്റെ പഴയകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. തന്റെ തനതായ ശൈലിയിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ അതിന്റെ പൂർണ്ണതയിലേക്ക് എത്തിക്കുവാനുള്ള കഴിവ് ലഭിച്ച വളരെ ചുരുക്കം ചില നടന്മാരിൽ ഒരാളാണ് തിലകൻ.

മികച്ച സഹനടനുള്ള കേരള സംസ്ഥാന അവാർഡ് 6 തവണ നേടിയ തിലകൻ, ഏറ്റവും കൂടുതൽ തവണ ഈ പുരസ്കാരം ഏറ്റുവാങ്ങിയ നടൻ കൂടിയാണ്. 1972-ൽ പുറത്തിറങ്ങിയ ‘പെരിയാർ’ എന്ന ചിത്രത്തിലൂടെയാണ് തിലകൻ ആദ്യമായി സിനിമയിൽ മുഖം കാണിച്ചത്. പിന്നീട്, 1981-ൽ പുറത്തിറങ്ങിയ ‘കോലങ്ങൾ’ എന്ന ചിത്രം മുതലാണ് തിലകൻ മലയാള സിനിമയിൽ സജീവമായത്. നായകൻ, വില്ലൻ, സഹനടൻ, അച്ഛൻ വേഷങ്ങൾ തുടങ്ങി തിലകൻ കൈവെക്കാത്ത കഥാപാത്രങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് വേണം പറയാൻ. 2012 സെപ്റ്റംബർ 24ന് മലയാള സിനിമ ലോകത്തെ സങ്കടപ്പെടുത്തിക്കൊണ്ട് ഈ അതുല്യ കലാകാരൻ നമ്മളോട് വിട പറഞ്ഞു.

Celebrity ChildhoodCelebrity Childhood PhotoCelebrity Childhood Photo ViralChildhood Photo