Tasty Steamed Snack Recipe : നമ്മുടെയെല്ലാം വീടുകളിൽ ഇടയ്ക്കിടെ ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും കൊഴുക്കട്ട. കൊഴുക്കട്ടയുടെ ഉള്ളിൽ മധുരം നിറച്ചും അല്ലാതെയുമൊക്കെ വ്യത്യസ്ത രീതികളിൽ തയ്യാറാക്കുന്ന പതിവ് എല്ലാ വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ ഈയൊരു രീതിയിൽ തയ്യാറാക്കി കൊടുക്കുന്ന കൊഴുക്കട്ട കഴിക്കാൻ കുട്ടികൾക്ക് അധികം താൽപര്യം ഉണ്ടാകാറില്ല. അത്തരം സാഹചര്യങ്ങളിൽ കുട്ടികൾക്ക്
ഇഷ്ടപ്പെടുന്ന രീതിയിൽ കൊഴുകട്ടയിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങളെല്ലാം വരുത്തി എങ്ങിനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കൊഴുക്കട്ട തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പിടി അളവിൽ ബസ്മതി അരിയെടുത്ത് അത് വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക.ഈയൊരു സമയം കൊണ്ട് കൊഴുക്കട്ടയിലേക്ക് ആവശ്യമായ മറ്റു കാര്യങ്ങൾ ചെയ്തെടുക്കാം.
അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അളവിൽ അരിപ്പൊടി, ആവശ്യത്തിന് ഉപ്പ്, അല്പം നെയ്യ് എന്നിവ ഒഴിച്ച് നല്ല രീതിയിൽ ഇളക്കി യോജിപ്പിക്കുക. അടുത്തതായി കൊഴുക്കട്ട തയ്യാറാക്കാൻ ആവശ്യമായ വെള്ളം ഒരു പാനിൽ ഒഴിച്ച് തിളപ്പിച്ച് എടുക്കണം. തിളപ്പിച്ചുവെച്ച വെള്ളം കുറേശ്ശെയായി മാവിലേക്ക് ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ഒട്ടും കട്ടകളില്ലാത്ത രീതിയിൽ സോഫ്റ്റ് ആയി കിട്ടുന്ന രീതിയിലാണ് മാവ് തയ്യാറാക്കേണ്ടത്. കൊഴുക്കട്ടയിലേക്ക് ആവശ്യമായ ഫില്ലിംഗ്സ് തയ്യാറാക്കാനായി ഒരു പാൻ അടുപ്പത്ത് വയ്ക്കുക.
പാൻ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് അല്പം നെയ്യ് ഒഴിച്ച് ആവശ്യമുള്ള നട്ട്സും തേങ്ങയും ശർക്കരയും ചേർത്ത് ഒന്ന് ഇളക്കി യോജിപ്പിച്ച് എടുക്കുക.ഈയൊരു കൂട്ട് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുത്തു മാറ്റിവയ്ക്കുക. മാവിന്റെ കൂട്ടിൽ നിന്നും ഓരോ ഉരുളകൾ എടുത്ത് പരത്തി തയ്യാറാക്കി വെച്ച ശർക്കരയുടെ കൂട്ട് അതിനകത്തേക്ക് വെച്ച് ഉരുട്ടിയെടുക്കുക. ശേഷം കുതിരാനായി ഇട്ടുവച്ച അരിയിലേക്ക് തയ്യാറാക്കി വെച്ച മാവിന്റെ കൂട്ട് ഒന്ന് റോൾ ചെയ്തെടുക്കുക.പിന്നീട് കൊഴുക്കട്ട സാധാരണ രീതിയിൽ ആവി കയറ്റി എടുത്താൽ ഒരു പ്രത്യേക രൂപത്തിൽ കിട്ടുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tasty Steamed Snack Recipe Credit : DIYA’S KITCHEN AROMA
Tasty Steamed Snack Recipe
This delightful steamed snack is a light, healthy, and flavorful option perfect for tea-time or a quick bite. Made with a blend of rice flour, semolina, and fresh vegetables like carrots, peas, and bell peppers, it’s gently seasoned with mustard seeds, green chilies, and curry leaves for a subtle kick. The batter is poured into small molds or idli plates and steamed until fluffy and soft. This snack is not only oil-free but also packed with nutrients, making it a guilt-free indulgence. You can enjoy it with coconut chutney or a tangy tamarind dip. It’s quick to prepare, easily customizable, and ideal for both kids and adults. Whether you’re looking for a savory breakfast, a lunchbox treat, or something to serve unexpected guests, this steamed snack offers a perfect balance of taste and health in every bite. Try it once, and it might become a weekly favorite!