Tasty Special Evening Snacks Recipe : നമ്മുടെയെല്ലാം വീടുകളിൽ നാലുമണി പലഹാരത്തിനായി വ്യത്യസ്ത പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. പഴംപൊരി, ഉണ്ണിയപ്പം, ബോണ്ട പോലുള്ള സാധനങ്ങളാണ് പണ്ടുകാലം തൊട്ടുതന്നെ നാലുമണി പലഹാരങ്ങളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ളത്. എന്നാൽ ഇന്ന് കൂടുതൽ സാധനങ്ങൾ വിപണിയിൽ സുലഭമായി ലഭിക്കാൻ തുടങ്ങിയതോടെ വ്യത്യസ്ത രുചികൾ പരീക്ഷിക്കാൻ മിക്ക ആളുകൾക്കും താല്പര്യമുണ്ട്. അത്തരം ആളുകൾക്ക് വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു അപ്പത്തിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്.
Ingredients
- Rawa
- All Purpose Flour
- Wheat Flour
- Sugar
- Cardamom Powder
- Baking Soda
- Oil
How to Make Tasty Special Evening Snacks
ആദ്യം തന്നെ ഒരു പാത്രമെടുത്ത് അതിലേക്ക് എടുത്തു വച്ച പൊടികളെല്ലാം ഇട്ട ശേഷം ഒട്ടും കട്ടകളില്ലാത്ത രീതിയിൽ ഇളക്കി യോജിപ്പിക്കുക. ശേഷം പൊടിയിലേക്ക് ഇളം ചൂടുള്ള വെള്ളം കുറേശ്ശെയായി ഒഴിച്ച് ഒട്ടും കട്ടപിടിക്കാത്ത രീതിയിൽ ഇളക്കി യോജിപ്പിച്ച് എടുക്കണം. എല്ലാ പൊടികളും ഒരേ അളവിൽ തന്നെ എടുക്കുന്നതു കൊണ്ട് മാവ് യോജിപ്പിച്ച് എടുക്കുമ്പോഴും ഒട്ടും കട്ടപിടിക്കാത്ത രീതിയിൽ തന്നെ ചെയ്തെടുക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ വെള്ളം ഒരുമിച്ച് ഒഴിക്കാതെ കുറേശ്ശെയായി ഒഴിച്ച് വേണം മാവ് കലക്കി എടുക്കാൻ. ഇത്തരത്തിൽ കലക്കി എടുത്ത മാവ് 15 മിനിറ്റ് നേരത്തേക്ക് റസ്റ്റ് ചെയ്യാനായി
മാറ്റി വക്കണം. 15 മിനിറ്റ് നേരം റസ്റ്റ് ചെയ്യാനായി വെച്ച മാവിലേക്ക് എടുത്തു വച്ച ഏലക്കാപ്പൊടിയും ബേക്കിംഗ് സോഡയും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം.
അപ്പത്തിന്റെ മാവിൽ ബേക്കിംഗ് സോഡ ചേർക്കുമ്പോൾ കൂടുതൽ സോഫ്റ്റ് ആയി കിട്ടുന്നതാണ്. മാത്രമല്ല ഇങ്ങനെ ചെയ്യുമ്പോൾ മാവ് ഫെർമെന്റ് ചെയ്യേണ്ട ആവശ്യവും വരുന്നില്ല. അതുപോലെ മാവിന്റെ രുചിയിൽ വ്യത്യാസം വരാതെ ഇരിക്കാനായാണ് ഏലയ്ക്ക പൊടിയും ചേർത്തു കൊടുക്കുന്നത്. എല്ലാ ചേരുവകളും മാവിൽ നല്ല രീതിയിൽ മിക്സ് ആയി സെറ്റായി കഴിഞ്ഞാൽ അപ്പം ഉണ്ടാക്കി തുടങ്ങാവുന്നതാണ്. അത്യാവശ്യം കട്ടിയുള്ള പരുവത്തിലാണ് മാവിന്റെ കൺസിസ്റ്റൻസി വേണ്ടത്. അതിനാൽ തന്നെ വെള്ളമൊഴിക്കുമ്പോൾ ഒരു കാരണവശാലും കൂടി പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അടി കട്ടിയുള്ള ഒരു പാൻ എടുത്ത് അതിലേക്ക് അപ്പം വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക.
എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഓരോ കരണ്ടി അളവിൽ മാവൊഴിച്ച് നല്ലതുപോലെ വറുത്തെടുക്കുക. എണ്ണയിലേക്ക് മാവ് ഒഴിക്കുമ്പോൾ തന്നെ നല്ല രീതിയിൽ ഫ്ളഫിയായി കിട്ടുന്നതാണ്. മീഡിയം ഹീറ്റിൽ വച്ചാണ് അപ്പം വറുത്തെടുക്കേണ്ടത്. അതല്ലെങ്കിൽ ഉൾഭാഗം ശരിയായ രീതിയിൽ വേവുകയില്ല. ഇത്തരത്തിൽ എടുത്തു വച്ച മാവ് മുഴുവനായും അപ്പമാക്കി എടുക്കാവുന്നതാണ്. വീട്ടിൽ പെട്ടെന്ന് അതിഥികൾ വരുന്നു എന്ന് കേൾക്കുമ്പോൾ തയ്യാറാക്കി കൊടുക്കാവുന്ന ഒരു അപ്പമായിരിക്കും ഇത്. ഏകദേശം ഉണ്ണിയപ്പത്തിന്റെ അതേ രുചി ലഭിക്കുകയും ചെയ്യും. എന്നാൽ മാവ് ഫെർമെന്റ് ചെയ്യാനുള്ള സമയം ആവശ്യമായി വരുന്നുമില്ല.വീട്ടിലെ കുട്ടികൾക്കും പ്രായമായവർക്കുമെല്ലാം ഒരേ രീതിയിൽ കഴിക്കാൻ ഇഷ്ടമുള്ള ഒരു അപ്പം തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. സ്ഥിരമായി ഒരേ രീതിയിലുള്ള പലഹാരങ്ങൾ ഉണ്ടാക്കി മടുത്തവർക്ക് ഒരിക്കലെങ്കിലും ഈയൊരു പലഹാരം തയ്യാറാക്കാവുന്നതാണ്. കൂടാതെ വീട്ടിലുള്ള സാധനങ്ങൾ മാത്രമേ ഇത് ഉണ്ടാക്കാനായി അനാവശ്യമായി വറ്റുന്നുമുള്ളു.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tasty Special Evening Snacks Recipe Credit : Amma Secret Recipes
Tasty Special Evening Snacks Recipe
🥔 Vegetable Bread Rolls Recipe
🕒 Prep Time: 20 mins
🍳 Cook Time: 15 mins
🍽️ Makes: 8 rolls
Ingredients:
- 6–8 slices of white or brown bread (edges trimmed)
- 2 medium potatoes (boiled & mashed)
- ½ cup grated carrot
- ¼ cup boiled green peas
- 1 small onion (finely chopped)
- 2 green chilies (finely chopped)
- 1 tsp ginger-garlic paste
- ¼ tsp turmeric
- ½ tsp garam masala
- ½ tsp red chili powder
- Salt to taste
- 2 tbsp chopped coriander
- Oil for frying
- Water (for sealing bread)
Instructions:
- Make the Filling:
Heat 1 tsp oil in a pan. Add onions, ginger-garlic paste, chilies. Sauté. Add carrot, peas, turmeric, chili powder, garam masala. Mix well. Add mashed potatoes and salt. Cook for 2–3 mins. Add coriander leaves and cool. - Prepare the Bread:
Dip each bread slice quickly in water and squeeze gently between palms to remove excess water. - Fill and Roll:
Place a spoonful of filling in the center. Roll and seal the edges to form a log. - Fry:
Heat oil and deep-fry the rolls on medium flame till golden brown and crispy.
Serving Tip:
Serve hot with ketchup or green chutney and a cup of masala tea!