Tasty Rice Flour Vada Recipe : അധികം സമയം ഒന്നും എടുക്കാതെ വൈകുന്നേരങ്ങളിൽ ചായയ്ക്ക് ഒരു പലഹാരം തയ്യാറാക്കാം. എളുപ്പത്തിൽ തന്നെ ഒരു അടിപൊളി വട ഉണ്ടാക്കിയെടുക്കാം. ഇതിന് ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്നു നോക്കാം. അതിനായിട്ട് ഒരു കപ്പ് അരിപ്പൊടി, പുളിയില്ലാത്ത തൈര്, പച്ചമുളക്, ഇഞ്ചി, ഉണക്കമുളക്, സവാള, ജീരകം, 4 ടീസ്പൂൺ പൊരി എന്നിവയാണ് വട ഉണ്ടാക്കിയെടുക്കാൻ ആവശ്യമായത്.
ആദ്യം തന്നെ മിക്സിയുടെ ചെറിയ ജാറിൽ പൊരി നന്നായി പൊടിച്ചെടുക്കാം. അതൊരു ബൗളിലേക്ക് മാറ്റിയതിനു ശേഷം ജാറിലേക്ക് സവാള ചേർത്ത് അരച്ചെടുക്കണം, ഒപ്പം തൈരും ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് അരിപ്പൊടിയും, മുക്കാൽ കപ്പ് തൈരും, അരച്ചു വെച്ചിട്ടുള്ള സവാളയുടെ പേസ്റ്റും പച്ചമുളക് അരിഞ്ഞതും ചേർത്ത് നന്നായി കുഴയ്ക്കുക.
കുഴച്ച ശേഷം ഗ്യാസ് ഓൺ ചെയ്ത് ഇളക്കി കൊണ്ടിരിക്കുക. ഒന്നര കപ്പ് വെള്ളം, ആവശ്യത്തിന് ഉപ്പും ചേർക്കാം, നന്നായി കുഴച്ച് കുറച്ചു സമയം കഴിയുമ്പോൾ ചൂടുകൊണ്ട് ഇത് പാനലിൽ നിന്ന് ഇളകി വരുന്ന പാകത്തിന് കുഴഞ്ഞു വരുന്നതായിരിക്കും. ആ സമയത്ത് ഗ്യാസ് ഓഫ് ചെയ്തു തണുക്കാനായി വയ്ക്കുക. ഒപ്പം തന്നെ പൊരി പൊടിച്ചതും ചേർത്ത് കൊടുക്കുക.
ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് ജീരകം, ഇഞ്ചി, ചുവന്നുള്ളി അല്ലെങ്കിൽ സവാള ചെറുതായി അരിഞ്ഞത്, മല്ലിയില, ഒപ്പം ഒരു നുള്ള് പഞ്ചസാരയും ചേർത്ത് വീണ്ടും നന്നായി കുഴച്ചെടുക്കുക. ചീനച്ചട്ടി വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് എണ്ണ നന്നായി ചൂടായി അതിനുശേഷം വട ഓരോന്നായി ഇട്ട് വറുത്തെടുക്കുക. Tasty Rice Flour Vada Recipe Video credit : Mia kitchen
Tasty Rice Flour Vada Recipe
Crispy Rice Flour Vada is a delightful South Indian snack known for its crunchy texture and savory flavor. Made primarily from rice flour, these vadas are mixed with ingredients like chopped onions, green chilies, curry leaves, and cumin seeds for added taste and aroma. The dough is shaped into small discs and deep-fried until golden brown and crisp. Unlike traditional lentil-based vadas, rice flour vadas are lighter and gluten-free, making them an excellent option for a quick tea-time snack or festive treat. Best enjoyed hot with coconut chutney or spicy tomato dip, these vadas offer a satisfying crunch in every bite.