Tasty Pazhutha Pazham Snacks Recipe : എല്ലാ വീടുകളിലും സാധാരണയായി ഉണ്ടാകാറുള്ള ഒന്നായിരിക്കും നേന്ത്രപ്പഴം. എന്നാൽ വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് നേന്ത്രപ്പഴം കൊടുത്താൽ കഴിക്കാൻ അധികം താൽപര്യം കാണിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ എണ്ണയിൽ വറുത്തെടുക്കാത്ത രീതിയിൽ നേന്ത്രപ്പഴം ഉപയോഗിച്ച് എന്തെങ്കിലും പലഹാരങ്ങൾ തയ്യാറാക്കാൻ സാധിക്കുമോ എന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക അമ്മമാരും.
അത്തരത്തിൽ തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ഒരു നേന്ത്രപ്പഴ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കര പൊടിയും വെള്ളവും ഒഴിച്ച് പാനിയാക്കി എടുക്കുക. അത് അരിച്ചെടുത്ത് മാറ്റിവയ്ക്കാം. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ
സ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. അതിലേക്ക് അണ്ടിപ്പരിപ്പും, മുന്തിരിയും ഇട്ട് വറുത്തെടുത്ത് മാറ്റിവയ്ക്കാം. ശേഷം അതേ പാനിലേക്ക് തൊലി കളഞ്ഞു വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത നേന്ത്രപ്പഴം കൂടി ചേർത്ത് നല്ല രീതിയിൽ വഴറ്റിയെടുക്കുക. ശേഷം കൂട്ടിന്റെ ചൂടാറാനായി മാറ്റിവയ്ക്കാം. ഈയൊരു സമയം കൊണ്ട് മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അളവിൽ അവൽ ഇട്ട് ഒട്ടും തരിയില്ലാതെ പൊടിച്ചെടുക്കുക. ഈയൊരു കൂട്ടിലേക്ക് ഒരു കപ്പ് അളവിൽ റവയും നേരത്തെ വറുത്തുവച്ച
അണ്ടിപ്പരിപ്പും, മുന്തിരിയും ചേർത്ത് കൊടുക്കുക. ശേഷം ഒരു പിഞ്ച് ഉപ്പു കൂടി മാവിലേക്ക് ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കണം. തയ്യാറാക്കിവെച്ച ശർക്കരപ്പാനി മാവിലേക്ക് ചേർത്ത് നല്ല രീതിയിൽ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് വേവിച്ചു ഉടച്ചുവച്ച പഴം കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ഇത് 5 മിനിറ്റ് നേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. പലഹാരം തയ്യാറാക്കുന്നതിന് മുൻപായി മാവിന്റെ കൺസിസ്റ്റൻസി നോക്കി ആവശ്യമെങ്കിൽ അല്പം ഇളം ചൂടുള്ള വെള്ളം ചേർത്ത് ശരിയാക്കി എടുക്കാവുന്നതാണ്. ശേഷം ഇഡലി പാത്രത്തിൽ ആവി കയറ്റാനുള്ള വെള്ളമൊഴിച്ച് സ്റ്റൗ ഓൺ ചെയ്യുക. പാത്രത്തിൽ നിന്നും ആവി വന്നു തുടങ്ങുമ്പോൾ ചെറിയ കിണ്ണങ്ങളിൽ തയ്യാറാക്കി വെച്ച ബാറ്റർ ഒഴിച്ച് ആവി കയറ്റി എടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tasty Pazhutha Pazham Snacks Recipe Credit: Recipes By Revathi
🍌 Crispy Banana Snack Bites
Ingredients:
- Ripe bananas – 3
- All-purpose flour – ½ cup
- Rice flour – 2 tbsp (for crispiness)
- Sugar – 2 tbsp
- Cinnamon powder – ¼ tsp (optional)
- Pinch of salt
- Water – as needed to make batter
- Oil – for frying
Instructions:
- Peel and slice bananas into bite-sized pieces.
- In a bowl, mix flour, rice flour, sugar, salt, and cinnamon.
- Gradually add water to form a smooth batter.
- Heat oil in a pan.
- Dip banana pieces into the batter and fry until golden brown.
- Drain on paper towels and serve warm.
Tip: Sprinkle powdered sugar or drizzle honey for extra sweetness!