Tasty Chinthamani Appam Recipe : പഴയ തലമുറകളുടെ പ്രിയങ്കരി.!! പണ്ടുകാലത്തെ പ്രാതൽ വിഭവമായ ഒന്നാണ് ചിന്താമണി പനിയാരം അല്ലെങ്കിൽ ചിന്താമണി അപ്പം. ഇതുവരെ പരീക്ഷിച്ച് നോക്കിയിട്ടില്ലാത്തവർ തീർച്ചയായും തയ്യാറാക്കി നോക്കേണ്ട വ്യത്യസ്ഥ മാറുന്ന രുചിയുള്ള ഒരു പ്രാതൽ വിഭവം തന്നെയാണിത്. നമ്മുടെ പഴമയുടെ സ്വാദുണർത്തുന്ന ചിന്താമണി പനിയാരും അതിലേക്ക് രുചികരമായൊരു ചട്നിയും തയ്യാറാക്കാം.
- പച്ചരി – 1/2 കപ്പ്
- ഇഡലി അരി – 1/2 കപ്പ്
- കടലപ്പരിപ്പ് – 1/4 കപ്പ്
- ചെറുപയർ പരിപ്പ് – 1/4 കപ്പ്
- തുവര പരിപ്പ് – 1/4 കപ്പ്
- വെള്ളം – 1 കപ്പ്
- വെളിച്ചെണ്ണ – ആവശ്യത്തിന്
- കടുക് – 1/2 ടീസ്പൂൺ
- ഉഴുന്ന് പരിപ്പ് – 1/2 ടീസ്പൂൺ
- ചെറിയുള്ളി – 8-10 + 20 എണ്ണം
- പച്ചമുളക് – 2-3 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
- പിരിയൻ മുളക് – 5-6 എണ്ണം
- ഉഴുന്ന് പരിപ്പ് – 1/2 ടീസ്പൂൺ
- വറ്റൽ മുളക് – 2 എണ്ണം
- കറിവേപ്പില – ആവശ്യത്തിന്
- പുളി വെള്ളം – ആവശ്യത്തിന്
- ശർക്കര – ചെറിയ കഷണം
ആദ്യമായി ഒരു പാത്രത്തിലേക്ക് അരക്കപ്പ് പച്ചരിയും അരക്കപ്പ് ഇഡലി അരിയും ചേർക്കണം. ഇതിനു പകരമായി ഒരു കപ്പ് പച്ചരിയോ അല്ലെങ്കിൽ ഒരു കപ്പ് ഇഡലി അരിയോ ഉപയോഗിക്കാവുന്നതാണ്. ശേഷം ഇതിലേക്ക് കാൽ കപ്പ് വീതം കടലപ്പരിപ്പും ചെറുപയർ പരിപ്പും തുവര പരിപ്പും ചേർത്ത് കൊടുത്ത് ഇതെല്ലാം കൂടെ നാലോ അഞ്ചോ തവണ നല്ലപോലെ കഴുകിയെടുക്കണം. ശേഷം ഇതിലേക്ക് കുറച്ച് അധികം വെള്ളമൊഴിച്ച് ഒരു ഏഴ് മണിക്കൂറോളം കുതിരാനായി വയ്ക്കണം. ശേഷം ഇത് ഒരു തവണ കൂടി നന്നായി കഴുകി വെള്ളമെല്ലാം ഊറ്റിയെടുത്ത ശേഷം ഒരു അരിപ്പ പാത്രത്തിലേക്ക് മാറ്റാം.
അടുത്തതായി ഊറ്റി വച്ച അരി രണ്ടോ മൂന്നോ തവണകളായി മിക്സിയുടെ ജാറിലേക്കിട്ട് മൊത്തം ഒരു കപ്പ് വെള്ളം ഉപയോഗിച്ച് നല്ല പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കാം. അരച്ചെടുത്ത മാവെല്ലാം ഒരു ബൗളിലേക്ക് മാറ്റിയശേഷം ആവശ്യത്തിന് ഉപ്പ് കൂടെ ചേർത്ത് നന്നായി ഇളക്കിയ ശേഷം ഇത് പുളിച്ച് വരാനായി അടച്ച് മാറ്റി വയ്ക്കാം. ഏകദേശം ഇഡലി മാവ് ഫെർമെൻറ് ചെയ്യാനായി എടുക്കുന്ന സമയത്തോളം ഇതിനും ആവശ്യമാണ്. മാവ് പുളിച്ച് കഴിഞ്ഞാൽ ഒരു തവി ഉപയോഗിച്ച് ഇത് നന്നായി ഇളക്കി കൊടുക്കണം. ശേഷം ഒരു പാനിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണയൊഴിച്ച് അതിലേക്ക് അര ടീസ്പൂൺ കടുകും അരടീസ്പൂൺ ഉഴുന്ന് പരിപ്പും എട്ടോ പത്തോ ചെറിയുള്ളി അരിഞ്ഞതും രണ്ടോ മൂന്നോ പച്ചമുളക് ചെറുതായി അരിഞ്ഞത് കൂടെ ചേർത്ത് നന്നായി ഇളക്കിയെടുക്കാം. ചിന്താമണി അപ്പവും ചട്നിയും നിങ്ങളും പരീക്ഷിച്ച് നോക്കൂ. Tasty Chinthamani Appam Recipe Credit : Fathimas Curry World
Tasty Chinthamani Appam Recipe
Tasty Chinthamani Appam is a delightful traditional sweet snack from Kerala, cherished for its soft texture and rich, aromatic flavor. Made with a simple blend of rice flour, jaggery, grated coconut, and a touch of cardamom, this appam is steamed or pan-cooked into small, round, golden-brown treats. The name “Chinthamani” refers to its gem-like appearance and taste, making it a festive favorite in Kerala households. The sweetness of jaggery perfectly complements the mild nuttiness of coconut, while cardamom adds a fragrant finish. This wholesome snack is free from artificial additives and is often enjoyed with tea or offered during special occasions and temple festivals. Nutritious and filling, Chinthamani Appam is loved by both kids and adults for its melt-in-the-mouth texture and traditional charm. Easy to prepare and incredibly satisfying, this timeless recipe celebrates the essence of Kerala’s homemade sweets with every bite.
Also Read : നിലക്കടല മിക്സിയിൽ ഒറ്റ കറക്കം കാറകൂ; ഒരു ടേസ്റ്റി വിഭവം തയ്യാറാക്കാം.