അടിപൊളി രുചിയിൽ ഉണക്ക ചെമ്മീൻ പൊടി തയ്യാറാക്കാം; ഇങ്ങനെ ചെയ്താൽ 6 മാസം വരെ കേടുകൂടാതെ സൂക്ഷിക്കാം..!! | Tasty Chemmeen Chammanthi Podi

Tasty Chemmeen Chammanthi Podi: ഉണക്ക ചെമ്മീൻ ഉപയോഗപ്പെടുത്തി പല വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ ഉണക്കച്ചെമ്മീൻ ഉപയോഗിച്ച് തയ്യാറാക്കുന്ന ചമ്മന്തി പൊടിക്ക് മറ്റുള്ളവയിൽ നിന്നെല്ലാം ഒരു വേറിട്ട രുചി തന്നെയാണ്. പലഭാഗങ്ങളിലും വ്യത്യസ്ത രീതികളിലായിരിക്കും ഉണക്കച്ചെമ്മീൻ പൊടിച്ചത് തയ്യാറാക്കുന്നത്. നല്ല രുചിയോടുകൂടി ഉണക്ക ചെമ്മീൻ പൊടിച്ചത് തയ്യാറാക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

Ingredients

  • Dried Prawns
  • Dried Chilly
  • Coconut
  • Black Cumin
  • Black Lentil
  • Split Chickpeas
  • Salt
  • Curry Leaves

ആദ്യം തന്നെ ഉണക്കച്ചെമ്മീനിന്റെ തലയും വാലും കളഞ്ഞ് നല്ലതുപോലെ കഴുകി വെള്ളം വാരാനായി മാറ്റിവയ്ക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. എണ്ണ ചൂടായി തുടങ്ങുമ്പോൾ എടുത്തുവച്ച കരിംജീരകം, ഉഴുന്ന്,കടലപ്പരിപ്പ് എന്നിവയെല്ലാം ഇട്ട് ഒന്ന് ചൂടാക്കി എടുക്കുക. ശേഷം അതിലേക്ക് എടുത്തുവച്ച കറിവേപ്പിലയും ഉണക്കമുളകും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. പിന്നീട് അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച ചെമ്മീൻ കൂടി ചേർത്ത് നല്ലതുപോലെ ക്രിസ്പായി തുടങ്ങുമ്പോൾ തേങ്ങയുടെ കൂട്ടുകൂടി ചേർത്തു കൊടുക്കാം.

എല്ലാ ചേരുവകളും നല്ലതുപോലെ മിക്സ് ആയി തുടങ്ങുമ്പോൾ ആവശ്യത്തിനുള്ള ഉപ്പും കൂടി ചേർത്ത് സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ശേഷം ഈയൊരു ചെമ്മീനിന്റെ കൂട്ടിന്റെ ചൂട് ആറാനായി മാറ്റിവയ്ക്കാം. എല്ലാ ചേരുവകളുടെയും ചൂട് മാറി തുടങ്ങുമ്പോൾ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ചെറിയ തരികൾ കിട്ടുന്ന രീതിയിൽ ഒന്ന് പൊടിച്ചെടുക്കാവുന്നതാണ്. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന രുചികരമായ ചെമ്മീൻ പൊടി എയർ ടൈറ്റ് ആയ കണ്ടെയ്നറുകളിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tasty Chemmeen Chammanthi Podi credit ; Thoufeeq Kitchen

Tasty Chemmeen Chammanthi Podi

Tasty Chemmeen Chammanthi Podi is a flavorful dry chutney powder made with dried prawns (chemmeen), grated coconut, red chilies, shallots, garlic, and aromatic spices. Roasted to perfection, the ingredients are ground to a coarse powder that bursts with smoky, spicy, and umami-rich flavors. This Kerala-style condiment is a pantry staple in coastal households, offering a quick and delicious side dish for rice, kanji (rice porridge), or even dosa. The prawns add a deep seafood flavor, while the coconut and spices bring warmth and texture. Stored in airtight containers, it stays fresh for weeks, making meals instantly satisfying and memorable.

Also Read : നല്ല മൊരിഞ്ഞ സമൂസ ഉണ്ടാക്കിയാലോ; ചോറ് മിക്സിയിൽ ഇട്ടു നോക്ക; മിനുറ്റുകൾക്കുള്ളിൽ അടിപൊളി സമൂസ വീട്ടിൽ തയ്യാറാക്കാം..

chemmeen chammanthi recipeeasy recipeTasty Chemmeen Chammanthi Podi