Tasty Aval Coconut Snack Recipe : പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി അവൽ നനച്ച് കഴിക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ ഇന്ന് അതിൽ നിന്നും വ്യത്യസ്തമായി അവൽ ഉപയോഗപ്പെടുത്തി വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങളെല്ലാം മിക്ക വീടുകളിലും പരീക്ഷിച്ചു നോക്കാറുണ്ട്. അത്തരത്തിൽ തയ്യാറാക്കാവുന്ന വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗിച്ചുള്ള ഒരു അവൽ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു
പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ മധുരത്തിന് ആവശ്യമായ ശർക്കര ഒരു പാത്രത്തിലേക്ക് ഇട്ട് വെള്ളമൊഴിച്ച് ഉരുക്കി പാനിയാക്കി എടുക്കണം. ശേഷം മിക്സിയുടെ ജാറിലേക്ക് രണ്ട് കപ്പ് അളവിൽ വറുത്തെടുത്ത അവലിട്ട് ഒട്ടും തരിയില്ലാതെ പൊടിച്ചെടുക്കുക. പലഹാരം തയ്യാറാക്കുന്നതിന് ഒരു വലിയ തേങ്ങ ചിരവി അതിൽ ആവശ്യത്തിന് വെള്ളവും ഒഴിച്ച് രണ്ടാം പാൽ പിഴിഞ്ഞെടുക്കുക. ശേഷം പൊടിച്ചെടുത്ത അവൽ ഒരു പാത്രത്തിലേക്ക് ഇട്ട് അതിലേക്ക് കുറേശ്ശെയായി എടുത്തുവച്ച
തേങ്ങാപ്പാൽ കൂടി ചേർത്ത് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ മിക്സ് ചെയ്തെടുക്കുക. എടുത്തുവെച്ച തേങ്ങയുടെ പാൽ മുഴുവനായും അവലിന്റെ പൊടിയിലേക്ക് ചേർത്ത് മിക്സ് ആക്കിയശേഷം സ്റ്റവ് ഓൺ ചെയ്യാവുന്നതാണ്. അവലിന്റെ കൂട്ട് ഒന്ന് കുറുകി തുടങ്ങുമ്പോൾ ശർക്കരപ്പാനി കൂടി അതിലേക്ക് ചേർത്ത് കൈവിടാതെ ഇളക്കി എടുക്കണം. ഇടയ്ക്കിടയ്ക്ക് അല്പം നെയ്യ് കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്ത് പാനിൽ പിടിക്കാത്ത രീതിയിൽ മിക്സ് ചെയ്തെടുക്കാവുന്നതാണ്. ആദ്യം അത്യാവശ്യം ലൂസ് ആയ പരുവത്തിലാണ് മാവ് ഉണ്ടാവുക
എങ്കിലും കുറച്ചുനേരം കഴിയുമ്പോൾ കട്ടിയായി തുടങ്ങുന്നതാണ്. മീഡിയം അളവിൽ കുറുകി തുടങ്ങുമ്പോൾ അല്പം ജീരകം പൊടിച്ചതും, ഏലയ്ക്ക പൊടിച്ചതും ഉപ്പും ചേർത്ത് ഒന്ന് മിക്സ് ചെയ്ത് എടുക്കുക. മാവിന്റെ കൂട്ട് കട്ടിയായി കുറുകി കഴിഞ്ഞാൽ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ശേഷം തയ്യാറാക്കി വെച്ച കൂട്ട് ഒരു പാത്രത്തിലേക്ക് ഒഴിച്ച് റസ്റ്റ് ചെയ്യാനായി വയ്ക്കാം. അതിനുശേഷം ആവശ്യാനുസരണം പലഹാരം മുറിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tasty Aval Coconut Snack Recipe Credit : Malappuram Thatha Vlog by ridhu
Tasty Aval Coconut Snack Recipe
This Tasty Aval Coconut Snack is a quick and wholesome South Indian-style treat made with flattened rice (aval or poha), fresh grated coconut, and jaggery. Soft, mildly sweet, and infused with the aroma of cardamom and ghee, it’s a perfect blend of comforting flavors and textures. The addition of roasted cashews and raisins adds a delightful crunch and richness, making it a great option for evening snacks, festive offerings, or even a light breakfast. The best part? It requires no cooking (except for optional roasting of nuts) and comes together in under 10 minutes. This snack is not only delicious but also nutritious, thanks to the iron-rich jaggery and fiber-packed aval. Whether you’re craving something sweet yet healthy or need a quick fix for unexpected guests, this Aval Coconut Snack is sure to please. Serve it fresh or let it sit a while — either way, it tastes divine!