അവൽ കഴിച്ചു മടുത്തോ; എങ്കിൽ അവിലും തേങ്ങയും കൊണ്ട് കിടിലൻ മധുര പലഹാരം; വെറും 5 മിനിറ്റിൽ എണ്ണയില്ലാ പലഹാരം തയ്യാറാക്കാം; ഒരിക്കലെങ്കിലും തയ്യാറാക്കി നോക്കൂ..!! | Tasty Aval Coconut Snack Recipe

Tasty Aval Coconut Snack Recipe : പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി അവൽ നനച്ച് കഴിക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ ഇന്ന് അതിൽ നിന്നും വ്യത്യസ്തമായി അവൽ ഉപയോഗപ്പെടുത്തി വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങളെല്ലാം മിക്ക വീടുകളിലും പരീക്ഷിച്ചു നോക്കാറുണ്ട്. അത്തരത്തിൽ തയ്യാറാക്കാവുന്ന വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗിച്ചുള്ള ഒരു അവൽ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു

പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ മധുരത്തിന് ആവശ്യമായ ശർക്കര ഒരു പാത്രത്തിലേക്ക് ഇട്ട് വെള്ളമൊഴിച്ച് ഉരുക്കി പാനിയാക്കി എടുക്കണം. ശേഷം മിക്സിയുടെ ജാറിലേക്ക് രണ്ട് കപ്പ് അളവിൽ വറുത്തെടുത്ത അവലിട്ട് ഒട്ടും തരിയില്ലാതെ പൊടിച്ചെടുക്കുക. പലഹാരം തയ്യാറാക്കുന്നതിന് ഒരു വലിയ തേങ്ങ ചിരവി അതിൽ ആവശ്യത്തിന് വെള്ളവും ഒഴിച്ച് രണ്ടാം പാൽ പിഴിഞ്ഞെടുക്കുക. ശേഷം പൊടിച്ചെടുത്ത അവൽ ഒരു പാത്രത്തിലേക്ക് ഇട്ട് അതിലേക്ക് കുറേശ്ശെയായി എടുത്തുവച്ച

തേങ്ങാപ്പാൽ കൂടി ചേർത്ത് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ മിക്സ് ചെയ്തെടുക്കുക. എടുത്തുവെച്ച തേങ്ങയുടെ പാൽ മുഴുവനായും അവലിന്റെ പൊടിയിലേക്ക് ചേർത്ത് മിക്സ് ആക്കിയശേഷം സ്റ്റവ് ഓൺ ചെയ്യാവുന്നതാണ്. അവലിന്റെ കൂട്ട് ഒന്ന് കുറുകി തുടങ്ങുമ്പോൾ ശർക്കരപ്പാനി കൂടി അതിലേക്ക് ചേർത്ത് കൈവിടാതെ ഇളക്കി എടുക്കണം. ഇടയ്ക്കിടയ്ക്ക് അല്പം നെയ്യ് കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്ത് പാനിൽ പിടിക്കാത്ത രീതിയിൽ മിക്സ് ചെയ്തെടുക്കാവുന്നതാണ്. ആദ്യം അത്യാവശ്യം ലൂസ് ആയ പരുവത്തിലാണ് മാവ് ഉണ്ടാവുക

എങ്കിലും കുറച്ചുനേരം കഴിയുമ്പോൾ കട്ടിയായി തുടങ്ങുന്നതാണ്. മീഡിയം അളവിൽ കുറുകി തുടങ്ങുമ്പോൾ അല്പം ജീരകം പൊടിച്ചതും, ഏലയ്ക്ക പൊടിച്ചതും ഉപ്പും ചേർത്ത് ഒന്ന് മിക്സ് ചെയ്ത് എടുക്കുക. മാവിന്റെ കൂട്ട് കട്ടിയായി കുറുകി കഴിഞ്ഞാൽ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ശേഷം തയ്യാറാക്കി വെച്ച കൂട്ട് ഒരു പാത്രത്തിലേക്ക് ഒഴിച്ച് റസ്റ്റ് ചെയ്യാനായി വയ്ക്കാം. അതിനുശേഷം ആവശ്യാനുസരണം പലഹാരം മുറിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tasty Aval Coconut Snack Recipe credit : Malappuram rithu

🌾 Ingredients (serves 2–3)

  • Aval (Poha / Flattened Rice) – 1 cup (thin or medium variety)
  • Fresh grated coconut – ½ cup
  • Jaggery (or brown sugar) – ¼ to ⅓ cup (adjust to taste)
  • Cardamom powder – ¼ tsp
  • Ghee (or coconut oil) – 1 tsp
  • Cashews – 1 tbsp (optional)
  • Raisins – 1 tbsp (optional)
  • Pinch of salt – to balance sweetness

🍳 Instructions

  1. Rinse & soften aval:
    • Place aval in a sieve and sprinkle a little water over it.
    • Let it rest for about 5 minutes until it becomes soft but not mushy.
    • Fluff gently with your fingers.
  2. Prepare jaggery syrup (optional but flavorful):
    • In a small pan, melt jaggery with 1–2 tbsp water.
    • Strain to remove impurities if needed.
    • Cook until slightly thick (not too sticky).
  3. Toast nuts (optional):
    • Heat ghee in a pan, fry cashews and raisins till golden. Remove and set aside.
  4. Mix everything:
    • In a bowl, combine softened aval, grated coconut, jaggery syrup (or powdered jaggery), cardamom, and a pinch of salt.
    • Mix well until everything is evenly coated.
  5. Add toppings:
    • Garnish with fried cashews and raisins.

🥥 Tips & Variations

  • For extra flavor, add a few drops of ghee or coconut oil while mixing.
  • You can make it spicy-sweet by adding a pinch of dry ginger powder.
  • For a quicker version, skip the jaggery syrup and just mix in powdered jaggery.

🧁 Serving Suggestion

Serve slightly warm or at room temperature with a cup of chai or filter coffee.

Also Read ; വീട്ടമ്മമ്മാർക്ക് ഉപകാരപ്രദമായ ചില ടിപ്പുകൾ ഇതാ; ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ; സവാളയും സോപ്പും മിക്സിയിൽ ചെയൂ പൈസ ലാഭം ജോലി എളുപ്പം..

aval snackTasty Aval Coconut Snack Recipe