Suresh Gopi in Guruvayur Temple : എന്നും മാധ്യമങ്ങളുടെ ശ്രദ്ധ നേടിയെടുത്ത് സോഷ്യൽ മീഡിയയിലും ആളുകൾക്കിടയിലും തിളങ്ങി നിന്നിട്ടുള്ള താരമാണ് സുരേഷ് ഗോപി. അഭിനയരംഗത്ത് ആണെങ്കിലും രാഷ്ട്രീയത്തിലാണെങ്കിലും എപ്പോഴും തന്റേതായ ഒരു വ്യത്യസ്തത നിലനിർത്തുവാൻ ആണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളത്.
ഓരോ കാര്യങ്ങളിലും വ്യത്യസ്തമായ നിലപാടും അഭിപ്രായങ്ങളുമാണ് സുരേഷ് ഗോപി സ്വീകരിക്കുന്നത്. അതുതന്നെയാണ് അദ്ദേഹത്തെ മറ്റു താരങ്ങളിൽ നിന്ന് എപ്പോഴും വ്യത്യസ്തനാക്കി നിലനിർത്തുന്ന ഘടകവും. ആത്മീയതയ്ക്ക് എപ്പോഴും പ്രാധാന്യം നൽകുന്ന അദ്ദേഹം കഴിഞ്ഞദിവസം ആറ്റുകാലമ്മയ്ക്ക് തന്റെ വീട്ടുമുറ്റത്ത് പൊങ്കാല അർപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. ഉത്സവത്തോടനുബന്ധിച്ച് ഗുരുവായൂരിൽ ഉണ്ണിക്കണ്ണനെ ദർശിക്കുവാൻ എത്തിയ സുരേഷ് ഗോപിയുടെ വിശേഷങ്ങൾ ആണ് മാധ്യമങ്ങളിൽ നിറയുന്നത്.
തിരക്ക് മൂലം ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുവാൻ കഴിഞ്ഞില്ല എങ്കിലും പുറത്തുനിന്ന് കണ്ണനെ മനസ്സുരുകി പ്രാർത്ഥിച്ച് തെറ്റിപ്പൂവ് ഭഗവാനെ മനസ്സിൽ സങ്കൽപ്പിച്ച് സമർപ്പിച്ച ശേഷമാണ് ഉത്സവ തിരക്കുകളിൽ സുരേഷ് ഗോപി ഏർപ്പെട്ടത്. ഇത്തവണ തൃശ്ശൂരിൽ തന്നെയുണ്ടാകുമെന്നും പാർട്ടി തീരുമാനിക്കുകയാണെങ്കിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കും ഇല്ലായെങ്കിൽ ആരെയാണോ നിർദ്ദേശിക്കുന്നത് അവർക്ക് വേണ്ടി സജീവമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള സമയമല്ല ഇപ്പോൾ എന്നും ഉത്സവത്തിരക്കുകളിൽ നിന്നും മാറിയാകും അതൊക്കെ എന്നുമാണ് സുരേഷ് ഗോപി പറയുന്നത്.
പുറമേയുള്ള ചൂട് പോലെ തന്നെയായിരിക്കും ഇനിയുള്ള ദിവസങ്ങൾ എന്നും സുരേഷ് ഗോപി പറയുന്നു. എല്ലാവരെയും ഇത്തവണ മാതാവും ഉണ്ണിക്കണ്ണനും ചേർന്ന് തൃശ്ശൂർ തരുന്നതിന് ചിന്തിപ്പിക്കും എന്നാണ് സുരേഷ് ഗോപിയുടെ പക്ഷം. ജാതിമതഭേദമന്യേ എല്ലാ തിരക്കുകൾക്കിടയിൽ ആത്മീയതയുടെ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുവാൻ അദ്ദേഹം വഹിക്കുന്ന പങ്കിനെയാണ് ആളുകൾ അധികവും പ്രശംസിക്കുന്നത്. ഇനിയും ഒരുപാട് ഉന്നതങ്ങളിൽ എത്താൻ കഴിയട്ടെ എന്നും ഉണ്ണിക്കണ്ണന്റെയും മാതാവിന്റെയും ഒക്കെ അനുഗ്രഹം അദ്ദേഹത്തിന് ലഭിക്കട്ടെ എന്നുമാണ് ആളുകൾ ആത്മാർത്ഥമായി ആശംസിക്കുന്നതും. ഇതൊക്കെ ഈ വീഡിയോകൾക്ക് താഴെ വരുന്ന കമന്റുകളിൽ നിന്ന് വ്യക്തമാകുന്ന കാര്യമാണ്.