Super Tasty Layer Roti: നമ്മുടെയെല്ലാം വീടുകളിൽ ഉച്ചക്കോ രാത്രിയോ ബാക്കി വരുന്ന ചോറ് വെറുതെ കളയുന്ന പതിവായിരിക്കും ഉള്ളത്. പണ്ടുകാലങ്ങളിൽ എല്ലാവരും ചോറ് ബാക്കി വന്നാൽ അത് പിറ്റേദിവസം പഴഞ്ചോറാക്കി കഴിക്കുന്ന പതിവ് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ആർക്കും അത്തരം രീതികളൊന്നും പതിവുണ്ടായിരിക്കില്ല. അതുകൊണ്ടുതന്നെ ചോറ് വെറുതെ കളയുക എന്ന ഒരൊറ്റ ഓപ്ഷൻ മാത്രമേ എല്ലാവരും ചിന്തിക്കുകയും ഉള്ളൂ. അത്തരം സാഹചര്യങ്ങളിൽ ആ ചോറ് വെറുതെ കളയാതെ രുചികരമായ ഒരു പലഹാരം എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
Ingredients
- Rice
- Egg
- Water
- All Purpose Flour
- Salt
- Mustard Seed
- Curry Leaves
- Onion
- Ginger and Garlic
- Green Chilli
- Tomato
- Oil
How To Make Super Tasty Layer Roti
ആദ്യം തന്നെ ബാക്കി വന്ന ചോറിൽ നിന്നും ഒരു കപ്പ് അളവിൽ എടുത്ത് അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒരു മുട്ട കൂടി പൊട്ടിച്ചൊഴിക്കുക. ശേഷം അതിലേക്ക് ചോറ് അരയാൻ ആവശ്യമായ കുറച്ചു വെള്ളം കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു മാവ് ഒരു വലിയ പാത്രത്തിലേക്ക് മാറ്റിയശേഷം അതിലേക്ക് ഒരു കപ്പ് അളവിൽ മൈദയും ആവശ്യത്തിന് ഉപ്പും ചേർത്ത് ചപ്പാത്തി മാവിന്റെ പരുവത്തിൽ നല്ലതുപോലെ കുഴച്ചെടുക്കണം. മൈദയും മാവും ആദ്യം ഇളക്കുമ്പോൾ ചെറുതായി ഒന്ന് ഒട്ടിപ്പിടിക്കുന്ന പോലെ ഉണ്ടാകും. എന്നാൽ മൈദപ്പൊടി മാവിന്റെ എല്ലാ ഭാഗത്തേക്കും കൃത്യമായി സ്പ്രെഡ് ചെയ്തു കൊടുക്കുമ്പോൾ അത് ശരിയായ രീതിയിൽ കുഴച്ചെടുക്കാനായി സാധിക്കുന്നതാണ്. തയ്യാറാക്കി വെച്ച മാവ് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം.
ഈയൊരു സമയം കൊണ്ട് ഈ പലഹാരത്തിനുള്ള കിടിലൻ കോമ്പിനേഷനായ എഗ്ഗ് റോസ്റ്റ് തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ കടുകും കറിവേപ്പിലയും ഇട്ട് പൊട്ടിച്ച ശേഷം നീളത്തിൽ അരിഞ്ഞ സവാള ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. ശേഷം അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തക്കാളി എന്നിവ ചേർത്ത് പച്ചമണം പോയി കഴിയുമ്പോൾ ആവശ്യമുള്ള മസാലകളെല്ലാം ചേർത്ത് നല്ലതുപോലെ വഴറ്റി വേവിച്ചെടുത്ത മുട്ട കൂടി ചേർത്തു കൊടുത്താൽ രുചികരമായ എഗ്ഗ് റോസ്റ്റ് റെഡിയായി കഴിഞ്ഞു. ഈ സമയം കൊണ്ട് മാവ് നല്ല രീതിയിൽ സോഫ്റ്റായി കിട്ടിയിട്ടുണ്ടാകും. തയ്യാറാക്കി വെച്ച മാവിനെ ഓരോ ഉരുളകളാക്കി മാറ്റി ചപ്പാത്തി പലകയിൽ വെച്ച് വട്ടത്തിൽ പരത്തി എടുക്കുക. ശേഷം ചുട്ടെടുക്കുകയാണെങ്കിൽ രുചികരമായ പലഹാരവും റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credits : Malappuram Thatha Vlogs by Ayishu
Super Tasty Layer Roti
Super Tasty Layer Roti is a flaky, soft, and delicious flatbread made by folding and layering dough with ghee or oil. Prepare a soft dough using all-purpose flour, salt, and water. Roll out a ball of dough, spread ghee, sprinkle some flour, then fold and roll again to create layers. Cook on a hot tawa with a bit of ghee until golden brown and crisp outside, soft inside. The layers turn beautifully flaky and buttery. Serve hot with curry, chutney, or even a sweet dip. This layered roti is perfect for special breakfasts or dinner treats the whole family loves.