സമ്മര്‍ ഇൻ ബേത്‌ലഹേമില്‍ പൂച്ചയെ അയച്ച നായിക താനാണെന്ന് താരം തുറന്ന് പറയുന്നു..!! സംവിധായകൻ പോലും വെളിപ്പെടുത്താത്ത മലയാള സിനിമയിലെ ഏറ്റവും വലിയ സസ്പെൻസ്..!!

സമ്മര്‍ ഇൻ ബേത്‌ലഹേമില്‍ പൂച്ചയെ അയച്ച നായിക താനാണെന്ന് താരം തുറന്ന് പറയുന്നു..!! സംവിധായകൻ പോലും വെളിപ്പെടുത്താത്ത മലയാള സിനിമയിലെ ഏറ്റവും വലിയ സസ്പെൻസ്..!! തുടക്കം മുതൽ ഒടുക്കം വരെ നിലനിർത്തിയ ആകാംഷ തന്നെയാണ് ഈ ചിത്രത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകത. സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി, മഞ്ജു വാര്യർ തുടങ്ങി വൻ താരനിരയിൽ 1998 ൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് സമ്മർ ഇൻ ബത്‌ലഹേം . അഥിതി കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നതെങ്കിലും സിനിമയിലെ മറ്റുപ്രാധാന കഥാപാത്രങ്ങളുടെ അത്ര തന്നെ പ്രാധാന്യം അദ്ദേഹത്തിന്റെ ആ കഥാപാത്രത്തിനും ഉണ്ട്.

സിനിമയിൽ എടുത്തു പറയേണ്ട രണ്ട്‌ കാര്യങ്ങളാണ് അതിലെ നിത്യ ഹരിതമായ ഗാനങ്ങളും പിന്നെ തുടക്കം മുതൽ ഒടുക്കം വരെ നിലനിൽക്കുന്ന ആകാംഷയും രസവും നിറക്കുന്ന രാഹസ്യ സ്വഭാവവും. ജയറാമിന്റെ രവി എന്ന കഥാപാത്രത്തിന് പ്രണയ സമ്മാനമായി പൂച്ച കുത്തിനെ അയക്കുന്നത് ആരെന്ന ചോദ്യത്തിന് ഉത്തരം നൽകാതെയാണ് സിനിമ അവസാനിക്കുന്നത്. എത്ര ആവർത്തിച്ചു കണ്ടാലും ആ ആകാംഷ ഭരിതമായ രഹസ്യത്തിന്റെ തീവ്രത കുറയുന്നില്ല എന്നതാണ് യാഥാർത്ഥ്യം. സിനിമ പുറത്തിറങ്ങി ഇരുപതിലധികം വർഷങ്ങൾ പിന്നിട്ടിട്ടും അതിന്റെ ഉത്തരം കണ്ടെത്താൻ പ്രേക്ഷകർ ശ്രമിക്കുന്നുണ്ട്. അത്തരം ശ്രമങ്ങളിൽ മികച്ച ഒന്നാണ് ഡികോർഡിനേറ്റ്സ് എന്ന യൂ ടൂബ് ചാനലിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട വീഡിയോ.

ഇതിൽ രവി എന്ന കഥാപാത്രത്തിന്റ അഞ്ച് കസിൻസിൽ ആരാണ് അയ്യാളെ സ്നേഹിക്കുന്നതെന്നും സമ്മാനമായി പൂച്ച കുഞ്ഞിനെ അയച്ചതെന്നും കണ്ടെത്താൻ ശ്രമിക്കുന്നു. പ്രേക്ഷകരിൽ യാതൊരു വിധ സംശയങ്ങളും ഉണ്ടാകാത്ത തരത്തിൽ ഉദാഹരണ സഹിതമാണ് വീഡിയോയിൽ അതിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുന്നത്. ഗായത്രി, ജ്യോതി, ദേവിക, അഭിരാമി, അപർണ്ണ എന്നീ അഞ്ചുപേരിൽ മഞ്ജു വാരിയരുടെ കഥാപാത്രമായ അഭിരാമി അല്ലെന്നത് സിനിമയിൽ വ്യക്തമാണ്. ബാക്കിയുള്ള നാലുപേരിൽ ആരാണെന്ന് കണ്ടെത്താനാണ് ഈ വീഡിയിയിലൂടെ ശ്രമിച്ചിരിക്കുന്നത്. സിനിമയിലെ സംഭാഷങ്ങളിലൂടെയും വിവിധ സീനുകളിലൂടെയുമാണ് സിനിമയുടെ സംവിധായകൻ പോലും പുറത്ത് വിടാത്ത ആ രഹസ്യതിനുത്തരം കണ്ടെത്തുന്നത്.

രസിക അവതരിപ്പിച്ച ജ്യോതി എന്ന കഥാപാത്രത്തെയാണ് ജയറാമിൻ്റെ മറഞ്ഞിരിക്കുന്ന നായികയായി വീഡിയോയിൽ കണ്ടെത്തുന്നത്. കൂടാതെ അത് ശരിവക്കുന്ന തരത്തിലുള്ള ഉദാഹരണ സഹിതമാണ് വീഡിയോ ചെയ്തിരിക്കുന്നതും. ഇനി ഇതു മനസിലക്കി കൊണ്ട് തന്നെ ആ സിനിമ കണ്ടെന്നിരിക്കട്ടെ അപ്പോഴും ആ പഴയ ആകാംഷയും ഉത്കണ്ഡയും അതുപോലെ തന്നെ ഉണ്ടാകും. അത്രനല്ലൊരു ദൃശ്യാനുഭവമാണ് സിനിമ പ്രേക്ഷർക്ക് സമ്മാനിക്കുന്നത്. അതു കൊണ്ട് തന്നെയാണല്ലോ മലയാളത്തിലെ നിത്യഹരിത സിനിമകളിൽ ഒന്നായി സമ്മർ ഇൻ ബദ്ലാഹേമും ഇടം പിടിച്ചത്. സിനിമയുടെ അവസാന നിമിഷത്തിലെങ്കിലും പറയുമെന്ന് കരുതിയിട്ടും യാതൊരു സൂചന പോലും നൽകാതെ പ്രേക്ഷകരെ അത്യാകാംഷയുടെ മുൾമുനയിൽ നിർത്തി അവസാനിപ്പിച്ച ചിത്രത്തിന് ഇന്നും ആരാധകർക്കിടയിൽ സ്വീകാര്യത കുറഞ്ഞിട്ടില്ല.

Comments are closed.