Steamed Jackfruit Snack: പഴുത്ത ചക്ക ഉപയോഗപ്പെടുത്തി അടയും പായസവുമെല്ലാം തയ്യാറാക്കുന്ന രീതികൾ നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കൂടാതെ പഴുത്ത ചക്ക കാലങ്ങളോളം കേടാകാതെ സൂക്ഷിക്കാനായി അത് വരട്ടി സൂക്ഷിക്കുന്ന പതിവും മിക്ക വീടുകളിലും ഉള്ളതാണ്. എന്നാൽ പഴുത്ത ചക്ക ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി എടുക്കാവുന്ന കൊഴുക്കട്ടയുടെ റെസിപ്പി അധികമാർക്കും അറിയുന്നുണ്ടാവില്ല. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.
Ingrediants
- Jackfruit
- Sugar
- Coconut
- Rice Flour
- Ghee
പഴുത്ത ചക്ക ഉപയോഗപ്പെടുത്തി കൊഴുക്കട്ട തയ്യാറാക്കാൻ ആദ്യം തന്നെ ചുളകൾ കുരുവെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. ഈയൊരു കൂട്ട് മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യ് ഒഴിച്ചു കൊടുക്കുക. നെയ്യ് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് അരച്ചുവച്ച ചക്കയുടെ പൾപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം എടുത്തുവച്ച തേങ്ങ കൂടി ചക്കയിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക. ചുളയുടെ മധുരത്തിന് അനുസരിച്ച് രണ്ടോ, മൂന്നോ ടേബിൾസ്പൂൺ അളവിൽ പഞ്ചസാര കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്.
എല്ലാ ചേരുവകളും നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം അതിലേക്ക് അരിപ്പൊടി കുറേശ്ശെയായി കട്ട പിടിക്കാത്ത രീതിയിൽ ഇട്ടു കൊടുക്കുക. അരിപ്പൊടി ചക്കയിലേക്ക് പൂർണമായും ഇറങ്ങി പിടിച്ചു കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. തയ്യാറാക്കിവെച്ച ചക്കയുടെ കൂട്ട് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വയ്ക്കുക. ശേഷം കൊഴുക്കട്ടയുടെ രൂപത്തിൽ ചെറിയ ഉരുളകളായോ മറ്റ് ഷേയ്പ്പുകളിലേക്കോ മാറ്റിയെടുക്കാവുന്നതാണ്. തയ്യാറാക്കിവെച്ച കൊഴുക്കട്ടകൾ ആവി കയറ്റി എടുത്താൽ രുചികരമായ ചക്ക കൊഴുക്കട്ട റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Steamed Jackfruit Snack Video Credits :Recipes By Revathi
Steamed Jackfruit Snack
Steamed Jackfruit Snack is a nutritious and flavorful traditional treat made using tender jackfruit, celebrated for its natural sweetness and health benefits. This wholesome snack is carefully prepared by steaming jackfruit pieces, often blended with rice flour, grated coconut, and a hint of jaggery or mild spices, depending on the regional variation. The steaming process preserves the fruit’s nutrients while enhancing its soft, chewy texture and subtly sweet aroma. Rich in dietary fiber, vitamins, and antioxidants, this snack supports digestion and provides sustained energy, making it a great option for both kids and adults. It is completely free from artificial additives, deep-frying, or preservatives, making it a guilt-free indulgence. Often enjoyed as a breakfast item or evening snack, it offers a perfect balance of taste and nutrition. With its roots in traditional South Indian and coastal cuisines, Steamed Jackfruit Snack brings the comforting flavors of home-cooked food in every delicious bite.