പച്ച മാങ്ങയും ഉലുവയും കൊണ്ട് എരിവും പുളിയും സമാസമം കലർന്ന ഒരു വിഭവമായാലോ; ഉലുവ മാങ്ങ അച്ചാർ തയ്യാറാക്കി എടുക്കാം..!! | Special Uluva Manga Achar

Special Uluva Manga Achar: പച്ചമാങ്ങയുടെ സീസണായി കഴിഞ്ഞാൽ അത് ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള കറികളും അച്ചാറുകളുമെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പ്രത്യേകിച്ച് കണ്ണിമാങ്ങ കൊണ്ടുള്ള അച്ചാർ ആയിരിക്കും എല്ലാ വീടുകളിലും കൂടുതൽ നാൾ ഉപയോഗിക്കുന്നതിന് വേണ്ടി തയ്യാറാക്കുന്നത്. എന്നാൽ അതിൽ നിന്നും കുറച്ച് വ്യത്യസ്തമായി വളരെ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു ഉലുവ മാങ്ങ അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingrediants

  • Raw Mango
  • Fenugreek Powder
  • Kashmiri Chillypowder
  • Chilly Powder
  • Sesame Oil
  • Salt

നന്നായി മൂത്ത പച്ചമാങ്ങ നല്ലതുപോലെ കഴുകി വൃത്തിയാക്കി അതിലെ വെള്ളം പൂർണമായും തുടച്ചെടുക്കുക. തുടച്ചുവച്ച പച്ചമാങ്ങ അത്യാവശ്യം വലിയ കഷണങ്ങളായി തന്നെ മുറിച്ചെടുത്ത് മാറ്റി വയ്ക്കുക. ഒരു വലിയ പാത്രമെടുത്ത് വെള്ളം നല്ലതുപോലെ തുടച്ചശേഷം അതിലേക്ക് കല്ലുപ്പ് ഇട്ടു കൊടുക്കാം. അതോടൊപ്പം തന്നെ എടുത്തുവച്ച പൊടികളും ഉലുവ പൊടിയിൽ നിന്നും ഒരു ടേബിൾ സ്പൂൺ അളവിലും എടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. മുറിച്ചുവെച്ച മാങ്ങാ കഷ്ണങ്ങൾ പൊടിയിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം നല്ലെണ്ണ നല്ലതുപോലെ ചൂടാക്കി അതുകൂടി അച്ചാറിലേക്ക് ചേർത്തു കൊടുക്കുക.

ഈയൊരു കൂട്ട് രണ്ടു മണിക്കൂർ നേരം റസ്റ്റ് ചെയ്യാനായി വയ്ക്കാം. ശേഷം അതിലേക്ക് ബാക്കി എടുത്തുവച്ച ഉലുവാപ്പൊടി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അച്ചാർ തയ്യാറാക്കിയ അതേ പാത്രത്തിൽ തന്നെ ഒരു ദിവസം മുഴുവൻ റസ്റ്റ് ചെയ്യാനായി വെക്കണം. ശേഷം ഒട്ടും വെള്ളമില്ലാത്ത എയർ ടൈറ്റ് ആയ കണ്ടെയ്നറുകളിൽ ആക്കി ഈ അച്ചാർ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ എത്രനാൾ വേണമെങ്കിലും കേടാകാതെ ഉപയോഗിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Special Uluva Manga Achar credit : Mandaram

Special Uluva Manga Achar

Special Uluva Manga Achar is a tangy and flavorful Kerala-style mango pickle made with raw mangoes and fenugreek (uluva). The diced mangoes are mixed with a blend of roasted fenugreek, mustard seeds, chili powder, turmeric, and asafoetida, then preserved in gingelly (sesame) oil for rich taste and longevity. Uluva adds a distinct bitterness that balances the sourness of the mango and the heat of the spices, creating a deeply aromatic and complex flavor. This pickle is a must-have side dish with rice, especially in traditional Kerala sadhyas. Its bold, spicy-sour profile makes every meal more appetizing and satisfying.

Also Read : ചക്ക കൊണ്ട് കിടിലം ഒരു വിഭവം ആയാലോ; 5 മിനുട്ടിൽ രുചികരമായ ഉണ്ണിയപ്പം തയ്യാറാക്കാം..

mango pickle recipeSpecial Uluva Manga Achartasty pickle